ഇന്നത്തെ വിപണി വിശകലനം

ദിവസങ്ങൾക്ക് ശേഷം ബെയറിഷായി നിഫ്റ്റി.

15848 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വളരെ വലിയ ചാഞ്ചാട്ടത്തിന് വിധേയമായി. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 15900 എന്ന നിലയിൽ ഉയർന്ന വിൽപ്പനാ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് 15750 ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമിച്ച സൂചികയിൽ അവസാന നിമിഷവും ഇടിവ് സംഭവിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 15,767 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

35197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇന്നലത്തെ ഉയർന്ന നിലമറികടന്ന സൂചികയ്ക്ക് അത് നിലനിർത്താനായില്ല. 35000 എന്ന സപ്പോർട്ട് തകർക്കപ്പെട്ടെങ്കിലും അവസാന നിമിഷം സൂചിക അത് വീണ്ടെടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 244 പോയിന്റുകൾ/ 0.69 ശതമാനം താഴെയായി 35003 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ  ഇന്ന് 2.85 ശതമാനവും നിഫ്റ്റി റിയൽറ്റി 1.26 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മീഡിയ നിഫ്റ്റി പി.എസ്.യു ബാങ്ക്സ് എന്നിവ ഒരു ശതമാനത്തിനുള്ളിൽ നഷ്ടം രേപ്പെടുത്തി. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഇറക്കുമതി കുറയ്ക്കാൻ ചൈന തങ്ങളുടെ കമ്പനികളോട് ഉത്തരവിട്ടതിനെത്തുടർന്ന് മെറ്റൽ ഓഹരികൾ കൂപ്പുകുത്തി. SAIL 4.4 ശതമാനവുംTata Steel 2.7 ശതമാനവും JSW Steel 2.7 ശതമാനവും Jindal Steel 3.5 ശതമാനവും Hindalco 2.7 ശതമാനവും Nationalum 2.6 ശതമാനവും VEDL 2.4 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

Adani Ports ഓഹരി ഇന്ന് 7.2 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. മറ്റെല്ലാ അദാനി ഓഹരികളും നഷ്ടത്തിലാണ് അടച്ചത്.  Adani Ent 7.2 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ക്യൂലോജിക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന്  LTI കരാർ ഒപ്പുവച്ചു. ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു. 

ഫോസ്ഫറസ്, പൊട്ടാസ്യം വളം എന്നിവയ്ക്ക് 14,775 കോടി രൂപ അധിക സബ്സിഡി അനുവദിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വാർത്ത പുറത്ത് വന്നതിന് പിന്നാലെ വളം ഓഹരികൾ കത്തിക്കയറി. FACT 13 ശതമാനവും RCF 4.3 ശതമാനവും NFL 3.8  ശതമാനവും Chambal Fert 6.8 ശതമാനവും Deepak Fertilizer 2.4 ശതമാനവും നേട്ടം കെെവരിച്ചു.

മുൻ പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ അറ്റാദായം 39 ശതമാനം വർദ്ധിച്ച് 142 കോടി രൂപയായതിന് പിന്നാലെ RITES ഓഹരി ഇന്ന് 2 ശതമാനം നഷ്ടത്തിൽ അടച്ചു.

ആരോഗ്യ ഇൻഫ്രാസ്ട്രക്ചറിനായി 50,000 കോടി രൂപയുടെ പുതിയ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി സർക്കാർ നടപ്പാക്കിയേക്കും എന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ മേഖലയിലെ ഓഹരികൾ കണ്ടെത്തി പഠിക്കാവുന്നതാണ്.

നാലാം പാദത്തിൽ മികച്ച ഫലം പുറത്ത് വന്നതിന് പിന്നാലെ Jubilant FoodWorks ഓഹരി ഇന്ന് 4 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിച്ചെങ്കിലും പിന്നീട് 1.5 ശതമാനം നഷ്ടത്തിൽ അടച്ചു.

Tata Consumer 2.3 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു എഫ്.എം.സി.ജി ഓഹരികളായ Nestle 1.59 ശതമാനവും HindUnilever 0.67 ശതമാനവും ITC 0.39 ശതമാനവും നേട്ടം കെെവരിച്ച്  നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

നാലാം പാദത്തിൽ LIC Housing Finance 398.92 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 421.43 കോടി രൂപയായിരുന്നു. ഓഹരി ഇന്ന് 5.11 ശതമാനം നഷ്ടത്തിൽ അടച്ചു.

ഊർജ്ജ ഓഹരിയായ  NTPC 1.7 ശതമാനം നേട്ടം കെെവരിച്ചു. JSW Energy 7.4 ശതമാനവും  Tata Power 3.11 ശതമാനവും ഉയർന്നു.

ആഗോള ക്രൂഡ് ഓയിൽ വില 2 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിന് പിന്നാലെ ONGC ഓഹരി ഇന്ന് 1 ശതമാനം ഉയർന്നു.

വിപണി മുന്നിലേക്ക് 

ഉയർന്ന നിലയിൽ നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. ഇന്നലെ ദുർബലമാണെന്ന സൂചന നൽകിയതിന് പിന്നാലെ സൂചിക ഇന്ന് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും 130 പോയിന്റുകൾ താഴേക്ക് വീണു.

റിലയൻസ് തനിച്ച് 30 പോയിന്റുകളാണ് നിഫ്റ്റിയെ താഴേക്ക് വലിച്ചത്. എന്നാൽ ഓഹരി ഇപ്പോൾ 2200 എന്ന സപ്പോർട്ടിലാണുള്ളത്.

നിലവിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂചിക നാളെ 15700-15800 ഉള്ളിൽ തന്നെ വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത. അവസാന നിമിഷത്തെ വീഴ്ചയിൽ പോലും നിഫ്റ്റിക്കും ബാങ്ക് നിഫ്റ്റിക്കും 15750നും 35000നും മുകളിൽ നിൽക്കാനായി.ഫെഡ് നയപ്രഖ്യാപത്തിന് മുമ്പായി ആഗോള വിപണികൾ എല്ലാം തന്നെ തിരുത്തലിന് വിധേയമാകുന്നതായി കാണാം. യുഎസ് സെൻട്രൽ ബാങ്ക് എപ്പോൾ, എങ്ങനെ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പിന്തുണ കുറയ്ക്കാൻ തുടങ്ങുമെന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് വ്യാപാരികൾ.

ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ വിപണി നാളെ അസ്ഥിരമായി തുടർന്നേക്കാം. നാളത്തെ ഓപ്പണിംഗ് എങ്ങനെയാകുമെന്ന് അറിയാൻ  യുഎസ് മാർക്കറ്റുകളിൽ നിന്നുള്ള സൂചനകൾ ശ്രദ്ധിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

നിങ്ങൾ എക്സ് റേ സ്ക്യാൻ, രക്ത പരിശോധന എല്ലാം നടത്തിയിട്ടുണ്ടാകുമല്ലോ, ഇതിനെയാണ് മെഡിക്കൽ രംഗത്ത് ഡയഗ്നോസ്റ്റിക്സ് എന്ന് പറയുന്നത്. ഐപിഒ സീസൺ അടുത്തതോടെ ആരോഗ്യ മേഖലയിലെ  നിരവധി കമ്പനികളാണ് ഓഹരി വിതരണത്തിനായി രംഗത്ത് വന്നിട്ടുള്ളത്. ക്യസ്ണ ഡയഗ്നോസ്റ്റിക്സ്തങ്ങളുടെ ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഐപിഒ ആഗസ്റ്റ് 6ന് അവസാനിക്കും. ക്യസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ബിസിനസ് സാധ്യതകളും സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ 2010ൽ പ്രവർത്തനം ആരംഭിച്ച ക്യസ്ണ ഡയഗ്നോസ്റ്റിക്സ് […]
പ്രധാനതലക്കെട്ടുകൾ Marketfeed എന്ന സ്റ്റോക്ക് ട്രേഡിംഗ് ഫ്ലാറ്റ്മോം അവതരിപ്പിച്ച് കൊണ്ട് കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച “ഫണ്ട്ഫോളിയോ” സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പദ്ധതിയായ വെെ കോമ്പിനേറ്ററിൽ ഇടംപിടിച്ചു. 125000 ഡോളിന്റെ മൂലധന  ഫണ്ടും കമ്പനി സ്വന്തമാക്കി. Adani Ports and Special Economic Zone: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 77.04 ശതമാനം വർദ്ധിച്ച് 1341.69 കോടി രൂപയായി.Bharti Airtel:  ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് […]
അദാനി പോർട്ട്സ് ക്യു 1 ഫലം, അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ അദാനി പോർട്ട്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 99 ശതമാനം വർദ്ധിച്ച് 4557 കോടി രൂപയായി. ഭാരതി എയർടെൽ ക്യു 1 ഫലം, അറ്റാദായം 63 ശതമാനം ഇടിഞ്ഞ് 284 […]

Advertisement