ഇന്നത്തെ വിപണി വിശകലനം
യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ വിപണി വീണ്ടും ഇടിഞ്ഞു.
ഗ്യാപ്പ് ഡൌണിൽ 16037 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. സൂചിക തുടർച്ചയായി കരടികളുടെ ആക്രമണത്തെ തൂടർന്ന് താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 359 പോയിന്റുകൾ/2.22 ശതമാനം താഴെയായി 15808 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൌണിൽ 34329 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 1 ശതമാനം താഴേക്ക് വീണു. 34000 എന്ന സപ്പോർട്ട് മറികടന്ന സൂചിക കൂടുതൽ ബെയറിഷായി കാണപ്പെട്ടു. ശേഷം 33000ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക അവിടെ നിന്നും തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1161 പോയിന്റുകൾ/ 3.35 ശതമാനം താഴെയായി 33532 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. NIFTY PSU Bank (-5.3%) , NIFTY Metal (-3.7%), NIFTY Bank (-3.3%), NIFTY Finserv (-3%) എന്നിവ ഏറെയും നഷ്ടം നേരിട്ടു.
ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
മെയ് 17ന് ബോണസ് വിതരണം പരിഗണിക്കുന്നതിനെ തുടർന്ന് IOC (+1.3%) ഓഹരി നേട്ടത്തിൽ അടച്ചു. ഈ ഓഹരി മാത്രമാണ് ഇന്ന് നിഫ്റ്റിയിൽ നിന്നും 1 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചത്.
വരുമാന റിപ്പോർട്ട് ഏകദേശം 2 ആഴ്ച വൈകിയത് നിക്ഷേപകരെ ആശങ്കയിൽ ആക്കിയതിന് പിന്നാലെ Adani Ports (-6.1%) ഓഹരി നഷ്ടത്തിൽ അടച്ചു.
IndusInd Bank (-5.7%), Bajaj Finance (-3.6%), Bajaj Finserv (-3.5%), HDFC Bank (-3.3%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അറ്റാദായം 66 ശതമാനം ഇടിഞ്ഞതിന് പിന്നാലെ PNB (-13.6%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
മാർച്ച് 9നാണ് നിഫ്റ്റി ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 15673 രേഖപ്പെടുത്തിയിരുന്നത്. ഇതിന് അടുത്തായി തന്നെ സൂചിക ഇന്ന് സപ്പോർട്ട് എടുത്തതായി കാണാം.
ഇതിന് താഴേക്ക് നീങ്ങിയാൽ അത് കൂടുതൽ ആശങ്ക ഉയർത്തിയേക്കും. എന്നാൽ നിഫ്റ്റി ഇപ്പോൾ 15,600-900 എന്ന റേഞ്ചിൽ അസ്ഥിരമായി നിൽക്കുകയാണ്. ഈ തലങ്ങളിൽ സൂചിക എങ്ങനെ പെരുമാറിയെന്ന് മനസിലാക്കാൻ കഴിഞ്ഞ വർഷം ഈ സമയം സൂചിക എവിടെയായിരുന്നു എന്ന് നോക്കാവുന്നതാണ്.
അനേകം ദിവസങ്ങളായി ബാങ്ക് നിഫ്റ്റിയാണ് വിപണിയെ താങ്ങി നിർത്തുന്നത്. എന്നാൽ ഇന്ന് ബാങ്കിംഗ് ഓഹരികൾക്കും വിപണിയെ വീഴ്ചയിൽ നിന്നും രക്ഷിക്കാൻ സാധിച്ചില്ല. സൂചിക 3.5 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റിയിലെ ഇടിവ് മറ്റു സൂചികകളും താഴേക്ക് വീഴാൻ കാരണമായി.
യുഎസ് ഡോളറിന് എതിരെ ഇന്ത്യൻ രൂപ ഇപ്പോഴും ദുർബലമായി തുടരുന്നു. ആഗോള വിപണികൾ താഴേക്ക് വീഴുകയാണ്. ഉക്രൈൻ യുദ്ധം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഒന്നുംതന്നെയില്ല. ഉയരുന്ന പണപ്പെരുപ്പം ആശങ്കയായി നിൽക്കുന്നു. കരടികൾക്ക് പിന്തുണ നൽകുന്ന സാഹചര്യമാണ് വിപണിയിൽ ഇപ്പോൾ കാണാനാകുന്നത്.
ഇന്ത്യയുടെ സിപിഐ കണക്കുകൾ ഇന്ന് പുറത്തുവരും. ഉയർന്ന പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, അത് വരും മാസങ്ങളിൽ മറ്റൊരു പലിശ നിരക്ക് വർദ്ധനയിലേക്ക് നയിച്ചേക്കാം. ഇക്കാരണത്താൽ തന്നെ പല നിക്ഷേപകരും കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ ഓഹരി വാങ്ങാൻ മടിക്കുകയാണ്.
നിങ്ങൾ എന്താണ് കരുതുന്നത് ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.