ഇന്നത്തെ വിപണി വിശകലനം 

എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും നിഫ്റ്റിയെ താഴേക്ക് വലിച്ചിട്ട് ബാങ്ക് നിഫ്റ്റി.

15778 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ കാത്ത് നിൽക്കുകയായിരുന്നു. ഓപ്പൺ ലെവലിൽ നിന്നും 100 പോയിന്റുകൾ താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 11 പോയിന്റുകൾ/ 0.07 ശതമാനം  താഴെയായി 15,740 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ബെയറിഷായി അസ്ഥിരമായി കാണപ്പെട്ടു. 35449 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില നിഷ്പ്രയാസം തകർത്തെറിഞ്ഞ് താഴേക്ക് വീണു. പിന്നീട് 35000ൽ സപ്പോർട്ട് എടുത്ത സൂചിക താഴേക്ക് വീണെങ്കിലും നിമിഷ നേരം കൊണ്ട് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 358 പോയിന്റുകൾ/ 1.01 ശതമാനം താഴെയായി 35085 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഇന്ന് 1.2 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി പി.എസ്.യു ബാങ്ക് 1.45 ശതമാനവും നിഫ്റ്റി മെറ്റൽ 1.06 ശതമാനവും നിഫ്റ്റി ബാങ്ക് 1.01 ശതമാനവും നഷ്ടം രേഖപ്പെടുത്തി. 

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Tata Motors  ഇന്ന് 2.1 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. രാകേഷ് ജുൻജുൻവാല റെയർ എന്റെർപ്രെെസസ്, ബ്ലാക്ക് റോക്ക്, അബുദാബി ഇൻവെസ്റ്റ്‌മെൻറ്, ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ, ജെ പി മോർഗൻ എന്നിവരുമായി കമ്പനി മാനേജ്മെന്റ് നടത്തുന്ന യോഗം 2ാം ദിവസം പിന്നിട്ടു.

ഐടി ഓഹരി ഇന്ന് രാവിലെയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഉച്ചയോടെ ദുർബലമായി കാണപ്പെട്ടു. TechM 2.2 ശതമാനവും HCLTech 1.85  ശതമാനവും Infy 1.68  ശതമാനവും നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മെറ്റൽ ഓഹരികൾ ഏറെയും  ഇന്ന് നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Hindalco 1.8 ശതമാനവും Tata Steel 1.5 ശതമാനവും JSW Steel 1.1 ശതമാനവും നഷ്ടം രേഖപ്പെടുത്തി. NMDC 2.2 ശതമാനവും National Aluminium 2.2 ശതമാനവും Vedanta 1.7 ശതമാനവും താഴേക്ക് വീണു.

നിഫ്റ്റിയിൽ ഇന്ന് സാമ്പത്തിക ഓഹരികളാണ് പിന്നീട് നഷ്ടം വരുത്തിവച്ചത്. Kotak Bank, HDFC, SBIN എന്നിവ ഒരു ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.റെസല്യൂഷൻ പ്ലാനിന്റെ ഭാഗമായി എക്സ്ചേഞ്ചുകളിൽ നിന്ന് DHFL-ന്റെ ഇക്വിറ്റി ഷെയറുകൾ  ഒഴിവാക്കും. ഓഹരി ഇന്ന് വീണ്ടും അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർ ഇതിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്. Piramal Enterprises ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി. 

ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു. IRCTC ഓഹരി 2.3 ശതമാനം നേട്ടം കെെവരിച്ചു.

Michelin  ഇന്ത്യയിലെ ടയർ വില 8 ശതമാനം ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട് വന്നതോടെ  JK Tyres, Apollo Tyres, Ceat എന്നീ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് താഴേക്ക് വീണു.

ഇന്തോനേഷ്യയുടെ കൺട്രി മാനേജരായി എൽസിയ സുസാന്റോയെ നിയമിച്ചതിന് പിന്നാലെ Route Mobile ഓഹരി ഇന്ന് 2.6 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 11 ശതമാനം വർദ്ധിച്ച് 83.1 കോടി രൂപയായതിന് പിന്നാലെ Suven Pharma ഓഹരി ഇന്ന് 2.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.ഷുഗർ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Balram Chini 3.4 ശതമാനവും Eidparry 4 ശതമാനവും Dwarikesh Sugar 4.3 ശതമാനവും Shree Renuka 9.7 ശതമാനവും Triveni Engineering 11.6 ശതമാനവും നേട്ടം കെെവരിച്ചു.

ഇവി സബ്സിഡി പോളിസിയുടെ സമയ പരിധി നീട്ടാൻ സാധ്യതയെന്ന് സൂചന. Greaves Cotton 6.3 ശതമാനം ഉയർന്നു.

ആർച്ച്രോക്ക് ഇൻ‌കോർ‌പ്പറേഷനുമായി കെെകോർത്തതിന് പിന്നാലെ Infosys ഇന്ന് 1.7 ശതമാനം നേട്ടം കെെവരിച്ചു.

Adani Power ഓഹരി ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 50 പോയിന്റുകളുടെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്.

കെമിക്കൽ ഓഹരികളായ Navin Fluor 6.3 ശതമാനവും PIIND 4.6 ശതമാനവും SRF 4.6 ശതമാനവും Deepak Nitrite 4 ശതമാനവും Aarti Industries 3.5 ശതമാനവും നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

ഇന്നലത്തെ പ്രധാനമന്ത്രിയുടെ പ്രസംഗം വിപണിയിൽ നേരിയ മാറ്റം കൊണ്ടു വന്നു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജോ ബൈഡനിൽ നിന്നും ഉത്തേജക പാക്കേജിനുള്ള സാധ്യത ചൂണ്ടിക്കാട്ടി യുഎസ് ട്രഷറി സെക്രട്ടറി. ഇത് സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചേക്കാം. എന്നാൽ പണപ്പെരുപ്പം സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നു.

നിഫ്റ്റി ഫ്ലാറ്റായി അടച്ചപ്പോൾ മിഡ്, സ്മോൾ ക്യാപ്പ് സൂചികകൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇവയുടെ നേട്ടങ്ങൾ സാരമായി കുറഞ്ഞു. ഇതിന് അർത്ഥം വിപണി ശാന്തമാകാൻ ഒരുങ്ങുന്നുവെന്നായിരിക്കാം.HDFC Bank ഉൾപ്പെടെയുള്ള സാമ്പത്തിക  ഓഹരികൾ ഇന്ന് ദുർബലമായി കാണപ്പെട്ടു. അതേസമയം ബാങ്ക് നിഫ്റ്റി 35000 എന്ന സപ്പോർട്ടിന് അടുത്താണുള്ളത്. കഴിഞ്ഞ് 5 ദിവസത്തിൽ ബാങ്ക് നിഫ്റ്റി 1.5 ശതമാനം നേട്ടം കെെവരിച്ചപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്ക് അതേ അളവിൽ താഴേക്ക് വീണു.

വാർത്തകളുടെ പിന്തുണയില്ലാതെ Pfizer ഇന്ന്  4.34 ശതമാനം നേട്ടം കെെവരിച്ചു. ITC-യും ദിവസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. ഈ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement