ഇന്നത്തെ വിപണി വിശകലനം
അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ഇന്ന് വ്യാപാരം ആരംഭിച്ചിടത്ത് തന്നെ അവസാനം കുറിച്ചു.
ഗ്യപ്പ് ഡൗണിൽ 14337 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 75 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ ഒരു മണിക്കൂറോളം വ്യാപാരം നടത്തി. ഉച്ചയ്ക്ക് മുമ്പായി ഇന്നലത്തെ ഏറ്റവും ഉയർന്ന നില തകർത്ത് കൊണ്ട് മുകളിലേക്ക് കയറാൻ സൂചിക ശ്രമിച്ചു. എന്നാൽ ഉയർന്ന നിലയിൽ അനുഭവപ്പെട്ട വിൽപ്പനാ സമ്മർദ്ദത്തെ തുടർന്ന് സൂചിക 200 പോയിന്റുകൾ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 64 പോയിന്റുകൾ/ 0.45 ശതമാനം താഴെയായി 14341 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
31552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയിൽ ഇന്ന് വളരെ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. 750 പോയിന്റുകളുടെ നേട്ടം കെെവരിച്ച് മുന്നേറിയ സൂചിക ലാഭമെടുപ്പിനെ തുടർന്ന് പിന്നീട് 600 പോയിന്റുകൾ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 60 പോയിന്റ്/ 0.19 ശതമാനം താഴെയായി 31722 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ, നിഫ്റ്റി പി.എസ്.യു ബാങ്ക്സ് എന്നിവ മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നിഫ്റ്റി റിയൽറ്റി ഒഴികെ ഒരു സൂചികകളും ഇന്ന് 1 ശതമാനത്തിന് മുകളിലോ താഴെയോ ആയി വ്യാപാരം അവസാനിപ്പിച്ചില്ല. നിഫ്റ്റി റിയൽറ്റി ഇന്ന് 1.10 ശതമാനം ഇടിവ് രേഖപ്പെടത്തി.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് കാണപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീഴാൻ തുടങ്ങി. ഒരുപക്ഷേ നിഫ്റ്റിയുടെ പതനം ഇതിന് കാരണമായേക്കാം.
നിർണായക വാർത്തകൾ
കൊവിഡ് കേസുകൾ ചികിത്സിക്കുന്നതിനായി സിഡസിന്റെ വിരാഫിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഇത് ഉപയോഗിച്ച 91.15 ശതമാനം ആളുകൾക്കും 7 ദിവസത്തിനുള്ളിൽ അസുഖം ഭേദമായതായി കണ്ടെത്തി. Cadila HC ഓഹരി 3.32 ശതമാനം നേട്ടം കെെവരിച്ചു.
കാഡില റിപ്പോർട്ട് വന്നതിന് പിന്നാലെ PVR ഓഹരി 5 ശതമാനത്തിന് മുകളിൽ കത്തിക്കയറി.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ എല്ലാ ഫാർമ ഓഹരികളുടെയും വില കുതിച്ചുയർന്നു.
മുംബയിലെ ഓക്സിജൻ പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞു. റെംഡിസിവിർ പ്രശ്നം രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യക്കായി 24 ഓക്സിജൻ ട്രാൻസ്പോർട്ട് ടാങ്കുകൾ സജ്ജമാക്കിയതായി Linde, Tata Group എന്നിവർ പറഞ്ഞു. Linde India -യെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
1250 കോടി മുതൽ മുടക്കിൽ ഗുജറാത്തിൽ 300 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റെ നിർമിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ Torrent Power ഓഹരി ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ചു.
മാർച്ചിൽ Tata Elxsi-യുടെ അറ്റാദായം 40.3 ശതമാനം വർദ്ധിച്ച് 115.16 കോടി രൂപയായി. ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഓഹരി 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
Insurance ഓഹരികൾ ഇന്ന് കത്തിക്കയറി. ICICI Prudential Life നാല് ശതമാനവും HDFC Life 1.5 ശതമാനവും നേട്ടം കെെവരിച്ചു. SBI Life 4 ശതമാനത്തിന് മുകളിൽ ഉയർന്നെങ്കിലും ഫ്ലാറ്റായി അടച്ചു.
ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് ലാഭത്തിലാണ് കാണപ്പെട്ടത്. പ്രത്യേകിച്ച് മിഡ്ക്യാപ് ഓഹരികൾ. SRTransfin 4 ശതമാനത്തിന് മുകളിലും M&M Finance, MFSL, Manappuram എന്നിവ 1 മുതൽ 2 ശതമാനം വരെയും Muthoot Fin 4.7 ശതമാനവും നേട്ടം കെെവരിച്ചു.
മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപ ആയതിന് പിന്നാലെ Indus Towers 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് നോക്കിയാൽ നിഫ്റ്റി ഈ ആഴ്ച 260 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്നാൽ വീക്കിലി ചാർട്ടിലേക്ക് നോക്കിയാൽ നിഫ്റ്റി അസ്ഥിരമായി നിൽക്കുന്നത് കാണാം. തുടർച്ചയായി മൂന്ന് തവണ വരിവരിയായി നിഫ്റ്റി താഴേക്ക് വീണ് വരികയാണ്. ഇത് 11 മാസത്തെ ഏറ്റവും വലിയ തുടർച്ചയായ ഇടിവാണ്.
റിലയൻസ് ഇന്ന് ഒരു ശതമാനവും എച്ച്.ഡി.എഫ്.സി 3 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഞങ്ങൾ കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ 30000 ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളും. നിഫ്റ്റി ഈ ആഴ്ച 14200 വരെയെത്തി. ഇത് തകർക്കപെട്ടാൽ 14000 സൂചികയ്ക്ക് അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.
സിഡസിന്റെ കൊവിഡിന് എതിരായ മരുന്ന് ഏറെ പ്രതീക്ഷ നൽകുന്നു. 90 ശതമാനം വരുന്ന കൊവിഡ് കേസുകളും 7 ദിവസത്തിൽ തന്നെ ഭേദമാക്കാൻ ഇതിന് സാധിക്കുന്നു. ആശുപത്രികളുടെയും സമ്പദ് വ്യവസ്ഥയുടെയും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. ആഗോള വിപണിയുടെ പിന്തുണ ലഭിച്ചാൽ ഇത് ഇന്ത്യൻ വിപണിക്ക് കെെത്താങ്ങാകും.
നികുതി വർദ്ധനവുമായി ബന്ധപ്പെട്ട ബെെഡന്റെ പ്രഖ്യാപനത്തിന് ശേഷം യുഎസ് വിപണി സ്ഥിരത കെെവരിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ ഇന്ത്യൻ വിപണിയിലും അടുത്താഴ്ച ഒരു അപ്രതീക്ഷിത നീക്കം സംഭവിച്ചേക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.