പ്രധാനതലക്കെട്ടുകൾ

Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി.

Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി.

Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

Metropolis Healthcare:
മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

Dollar Industries:
2025ഓടെ 2000 കോടി മൂല്യമുള്ള കമ്പനിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോളർ ഇൻഡസ്ട്രീസ് പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 16250 അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. 16120  വരെ വീണ സൂചിക  തുടർന്ന് 90 പോയിന്റുകൾക്ക് താഴെയായി 16215 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഫ്ലാറ്റായി 34330 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 300 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി കാണപ്പെട്ടു. അവസാന നിമിഷം സൂചികയിൽ ശക്തമായ വിൽപ്പന അരങ്ങേറി. തുടർന്ന് 43 പോയിന്റുകൾ/ 0.12 ശതമാനം മുകളിലായി 34290 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി  ഇന്നലെ 1.88 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി കയറിയിറങ്ങി കാണപ്പെടുന്നു. യൂറോപ്യൻ വിപണികൾ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഉയർന്ന  നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,160-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടും ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,080, 16,000, 15,950, 15,870 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,150, 16,190, 16,250, 16,340 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,200, 34,000, 33,700, 33,400, 33,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,440, 34,800, 35,000, 35,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

17000, 16500  എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 15500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34,000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 25.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2400 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഐടി ഓഹരികൾ വീണ്ടും വീണു. നാസ്ഡാക് ഉൾപ്പെടെ യുഎസ് വിപണിയിലേക്ക് നോക്കിയാൽ എല്ലാം ബെയറിഷാണ്.

യൂറോപ്യൻ സെൻട്രൽ ബാങ്ക് ജൂലൈയിൽ 50 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്തിയേക്കും. ന്യൂസ്ലൻഡ് ഇന്ന് 50 പോയിന്റ് ഉയർത്തി. വരുന്ന മാന്ദ്യത്തെ പ്രതിരോധിക്കാൻ തനിക്ക് കഴിഞ്ഞേക്കില്ലെന്ന് പവൽ ആദ്യമായി സമ്മതിച്ചു. മെയ് നാലിന് നടക്കുന്ന മീറ്റിംഗിന്റെ ഫെഡ് മിനിറ്റ്സ് ഇന്ന് പുറത്തിറങ്ങും.

ആഴത്തിലുള്ള OTM പുട്ട് ഓപ്ഷനുകളിൽ പ്രീമിയം കാണുന്നത് ഭയപ്പെടുത്തുന്നതാണ്. വിപണി തകർച്ചയെ ഭയപ്പെടുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ എക്സ്പെയറി ദിനം വിപണി എങ്ങനെയാണ് താഴേക്ക് വീണതെന്ന് ഓർക്കുക.

ഈ വർഷം ഗോതമ്പ് വിളവെടുപ്പ് എട്ട് ശതമാനം കുറയുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഭക്ഷ്യക്ഷാമം വന്നേക്കും എന്ന് പറയുന്ന ചില റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. കഴിഞ്ഞ വർഷത്തേക്കാൾ ആഗോള ഭക്ഷ്യവിലയിൽ 30 ശതമാനം വർധനവുണ്ടായതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.

താഴേക്ക് 16090, മുകളിലേക്ക് 16190 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ്ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement