പ്രധാനതലക്കെട്ടുകൾ

Nestle India: സെപ്റ്റംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 5.15 ശതമാനം വർദ്ധിച്ച് 617.37 കോടി രൂപയായി രേഖപ്പെടുത്തി.

ICICI Prudential Life Insurance: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 47 ശതമാനം ഉയർന്ന് 445 കോടി രൂപയായി.

Reliance Industries: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ഫാഷൻ ഡിസൈനർ റിതു കുമാറിന്റെ സ്ഥാപനമായ റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ 52 ശതമാനം ഓഹരി വെളിപ്പെടുത്താത്ത തുകയ്ക്ക് ഏറ്റെടുത്തു.

ACC: സെപ്റ്റംബറിലെ മൂന്നാം പാദത്തിൽ സിമന്റ് നിർമാണ കമ്പനിയുടെ ഏകീകൃത അറ്റാദായം 23.74 ശതമാനം വർദ്ധിച്ച് 450.21 കോടി രൂപയായി.

Deepak Fertilizers & Petrochemicals: ഓഹരി ഒന്നിന് 422.48 രൂപ നിരക്കിൽ ഓക്ടോബർ 19 മുതൽ ക്യുഐപി വിതരണം ആരംഭിച്ച് കമ്പനി.

Astral: സാനിറ്ററിവെയർ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി കമ്പനി.

ICICI Securities: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ആദായം 26 ശതമാനം വർദ്ധിച്ച് 351 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

 • Havells India
 • Jubilant Foodworks
 • Tata Communications
 • Syngene International
 • L&T Holding Finance
 • Angel Broking
 • Just Dial
 • Supreme Petrochem
 • Tejas Networks
 • Hathway Cable & Datacom
 • Shoppers Stop

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18600ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. 15 മിനിറ്റ് കൊണ്ട് 200 പോയിന്റുകളുടെ നഷ്ടമാണ് സൂചികയ്ക്ക് ഉണ്ടായത്. തിരികെ കയറി ഈ നഷ്ടം നികത്തിയ സൂചിക വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. തുടർന്ന്  0.32 ശതമാനം നഷ്ടത്തിൽ 18418 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീണില്ല, എങ്കിലും സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. 40000ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടതിന് പിന്നാലെ താഴേക്ക് വീണ സൂചിക 0.36 ശതമാനം നഷ്ടത്തിൽ 39540 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്
(-3.7%), നിഫ്റ്റി റിയൽറ്റി (-4.7%), നിഫ്റ്റി എഫ്.എം.സി.ജി (-3.1%), നിഫ്റ്റി മെറ്റൽ(-2.4%) എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം നിഫ്റ്റി ഐടി(2.2%) ലാഭത്തിൽ  അടച്ചു.

യൂറോപ്യൻ വിപണികൾ ഇന്നലെ തുടർച്ചയായി അസ്ഥിരമായി നിന്നെങ്കിലും അവസാന നിമിഷം യുഎസ് വിപണിയുടെ പിന്തുണയിൽ നേരിയ മുന്നേറ്റം കാഴ്ചവച്ചു. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച  യുഎസ് വിപണി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു ലാഭത്തിൽ അടച്ചു.

പാശ്ചാത്യ വിപണികളെ പിന്തുടർന്ന്  ഏഷ്യൻ വിപണികൾ ഏറെയും പോസിറ്റീവായാണ് കാണപ്പെടുന്നത്. ചെെനീസ് വിപണി മാത്രം പിന്തിരിഞ്ഞ് നിൽക്കുന്നതായി കാണാം. അവിടുത്തെ സെൻട്രൽ ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താതെ നിലനിർത്തിയിരുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നേരിയ നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18,447-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,440, 18,340 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,470, 18,550 ,18,600 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  39500, 39,400, 39,150, 39,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,600, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

19000, 18600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18300, 18000 എന്നിവിടെ മികച്ച പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 39000, 39500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 17.38ലാണ് ഉള്ളത്. 15 മിനിറ്റ് കൊണ്ട് സൂചിക 200 പോയിന്റുകൾ വീണതിനാൽ തന്നെ സൂചികയിൽ ഇന്നലെ ചാഞ്ചാട്ടം രൂക്ഷമായിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 506 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2578 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

നിഫ്റ്റിയുടെ ദിവസത്തെ ചാർട്ടിൽ ഒരു ബെയറിഷ് എൻഗൾഫിംഗ് പാറ്റേൺ കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നു.  സൂചിക ഇന്നും താഴേക്ക് നീങ്ങിയാൽ അത് ഒരു തിരുത്തലിന്റെ സൂചനയായേക്കാം.

അടുത്തിടെ കത്തിക്കയറിയ HUL, ITC, SBIN, AXIS BANK, ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ നടന്ന ലാഭമെടുപ്പിനെ തുടർന്നാണ് സൂചിക ഇന്നലെ താഴേക്ക് നീങ്ങിയത്. എന്നാൽ ഹെവിവെയിറ്റ് ഓഹരികൾ ഒന്നും തന്നെ ഇന്നലെ താഴേക്ക് വീണിരുന്നില്ല. ഈ ഓഹരികളിൽ ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. ഇവ ശക്തമായി നിലകൊള്ളുമോ അതോ ലാഭമെടുപ്പിന് വിധേയമാകുമോ എന്ന് കണ്ട് അറിയേണ്ടതുണ്ട്.

നിഫ്റ്റിക്ക് താഴേക്ക് 18320 എന്നത് സപ്പോർട്ട് ആയി പരിഗണിക്കാം. ഇത് തകർക്കപ്പെട്ടാൽ സൂചിക ബെയറിഷാണെന്ന് വിലയിരുത്താം. 18350- 18600 റേഞ്ചിനുള്ളിൽ സൂചിക വ്യാപാരം നടത്താനാണ് സാധ്യത.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement