ഇന്നത്തെ വിപണി വിശകലനം 

വളരെ വലിയ ഒരു ഇൻട്രാഡേ പതനത്തിനാണ്  നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്. എല്ലാ മേഖലകളിലും ഉയർന്ന വിൽപ്പന നടക്കുന്നതായാണ് കാണാൻ സാധിച്ചത്. പ്രധാനമായും ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ കൂപ്പുകുത്തി.

14850 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 100 പോയിന്റുകളുടെ ചുവന്ന കാൻഡിലാണ് സൃഷ്ടിച്ചത്. 14750ൽ സപ്പോർട്ട് എടുക്കാൻ ശ്രമിച്ച സൂചിക അവിടെ നിന്നും  താഴേക്ക് വീണ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയായ 14459ൽ എത്തിപ്പെട്ടു. തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 229 പോയിന്റുകൾ/ 1.54 ശതമാനം താഴെയായി 14673 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

200 പോയിന്റുകളുടെ നഷ്ടത്തിൽ ഗ്യാപ്പ് ഡൗണിൽ 33,670 എന്ന നിലയിൽ  വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ വളരെ ദുർബലമായി കാണപ്പെട്ടു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ സൂചിക വൻ പതനത്തിന് സാക്ഷ്യം വഹിച്ചു. 32750ന് പിന്നാലെ 33000 എന്ന നിർണായക സപ്പോർട്ടും ബാങ്ക് നിഫ്റ്റി തകർത്തെറിഞ്ഞു. 1500 പോയിന്റുകളോളം(4.6%) താഴേക്ക് പതിച്ച സൂചിക തിരികെ കയറുകയും അസ്ഥിരമായി നിൽക്കുകയും ചെയ്തു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 1179 പോയിന്റ്/ 3.48 ശതമാനം  താഴെയായി 32678 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾ മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി 1.79 ശതമാനവും  നിഫ്റ്റി മെറ്റൽ 0.89 ശതമാനവും നേട്ടം കെെവരിച്ചു. ഫിനാൻഷ്യൽ ഓഹരികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പി.എസ്.യു ബാങ്ക്സ് ഇന്ന് 4 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി ബാങ്ക്  3.48 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഫിൻ സർവീസുകൾ ഇന്ന് 3.25 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം നിഫ്റ്റി മീഡിയ 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഏഷ്യൻ  വിപണികൾ എല്ലാം തന്നെ  ഇന്ന് കയറിയിറങ്ങിയാണ്  വ്യാപാരം അവസാനിപ്പിച്ചത്.  അതേസമയം ഈസ്റ്റർ ആയതിനാൽ യൂറോപ്യൻ വിപണികൾ എല്ലാം ഇന്ന് അവധിയായിരുന്നു. 

നിർണായക വാർത്തകൾ

മാർച്ച് പാദത്തിൽ പ്രതിവർഷ വിൽപ്പന 14 ശതമാനം ഉയർന്ന്  4.27 ദശലക്ഷം ടൺ ആയതിന് പിന്നാലെ  Steel Authority of India(SAIL)  ഓഹരി 5 ശതമാനത്തിന് മുകളിൽ ഗ്യാപ്പ് അപ്പിൽ തുറന്നു. വിപണി അവസാനിച്ചപ്പോൾ ഓഹരി  7 ശതമാനം നേട്ടം കെെവരിച്ചു.

കൃഷ്ണപട്ടണം പോർട്ടിന്റെ  ഉടമസ്ഥാവകാശം 75 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തിയതിന് പിന്നാലെ Adani ports ഓഹരി 0.8 ശതമാനത്തിന് മുകളിൽ ഉയർന്നു. 

മുൻ‌ഗണനാ ഓഹരികൾ വിറ്റുകൊണ്ട് 316 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നതായി Parag Milk Foods അറിയിച്ചു. കമ്പനിയുടെ 46 ശതമാനം ഓഹരി നിലനിർത്തുകയും ഇതിൽ 111 കോടി രൂപ നിക്ഷേപിക്കുകയും ചെയ്യും. ഓഹരി ഇന്ന് 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

റിസൾട്ടുകൾ വരാനിരിക്കെ ഐടി ഓഹരികൾ എല്ലാം തന്നെ കത്തിക്കയറി. തുടർന്ന് നിഫ്റ്റി ഐടി സൂചിക വമ്പൻ നേട്ടം കെെവരിച്ചു. HCLTech, Wipro, Infosys, TechM  എന്നീ ഓഹരികൾ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

അന്താരാഷ്ട്ര ബിസിനസിനൊപ്പം ഇന്ത്യൻ ബിസിനസും  ഇരട്ട
അക്ക വോളിയം വളർദ്ധനവ് രേഖപ്പെടുത്തിയതായി Marico വ്യക്തമാക്കി. ഓഹരി വില കത്തിക്കയറിയെങ്കിലും വിപണി അടച്ചപ്പോൾ  നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഓഹരി ഒന്നിന്  62 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ Britannia ഓഹരി ഇന്ന് 2.26 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വിഹിതം വർദ്ധിപ്പിച്ചതിന് പിന്നാലെ സ്റ്റീൽ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലകെെവരിച്ചു. SAIL-ന്റെ മികച്ച ഉത്പാദന കണക്കുകൾ ഓഹരിയുടെ കത്തിക്കയറ്റത്തിന് കാരണമായി.

Lal Pathlab ഓഹരി  6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച്  52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. കൊവിഡ് പരിശോധന വർദ്ധിച്ചുവരുന്നതിനാൽ  ഡയഗ്നോസ്റ്റിക് സെന്ററുകളിലുടെയും  ലാബുകളിലുടെയും കമ്പനി നേട്ടമുണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. Thyrocare Laborataries  7.42 ശതമാനവും കൊവിഡ് ടെസ്റ്റ് കിറ്റ് നിർമിക്കുന്ന PolyMed ഓഹരി ഇന്ന്  7 ശതമാനവും നേട്ടം കെെവരിച്ചു.

എഫ്.എം.സി.ജി ഓഹരികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. UBL 7.41 ശതമാനവും Jubilant Foods 3.85 ശതമാനവും  ITC 3.41 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ വിപണി താഴേക്ക് കൂപ്പുകുത്തി. എന്നാൽ ഇത് ഹോസ്പിറ്റാലിറ്റി, സേവന മേഖലകൾ ഒഴികെയുള്ളവയെ ഉടൻ ബാധിച്ചേക്കില്ല.

ഏപ്രിൽ 5 മുതൽ മുംബെെയിൽ കർഫ്യൂ പ്രഖ്യാപിച്ചതാണ് വിപണി ഇടിയാൻ  പ്രധാനകാരണമായത്. #mumbailockdown എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് നിക്ഷേപകരെ ഭയപ്പെടുത്തിയിരിക്കാം.

എന്നാൽ വിപണിയെ ശരിക്കും ആശങ്കയിലാക്കിയത് മറ്റൊരു വാർത്തയാണ്. മാർച്ചിലെ ഇന്ത്യയുടെ ഉത്പാദന പി‌എം‌ഐ 7 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി 55.4 ആയി. ഫെബ്രുവരിയിൽ ഇത്  57.5 ആയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയം സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് പറയുമ്പോഴും സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനുള്ള പ്രതീക്ഷ ഇല്ലാതെയാക്കുകയാണ് പുതിയ പി.എം.ഐ കണക്കുകൾ.

ഇക്കാരണങ്ങൾ എല്ലാം പരിഗണിച്ചു കൊണ്ട് തന്നെ ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് താഴേക്ക് കൂപ്പുകുത്തി.

വിപണി വീണപ്പോഴും നാലാം പാദത്തിൽ മികച്ച ഫലം വരുമെന്ന പ്രതീക്ഷയിൽ ഐടി ഓഹരികളെ ഇത് ബാധിച്ചില്ല. ഭാവിയിലെ കമ്പനിയുടെ വളർച്ച സംബന്ധിച്ച പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് ഏവരും. അതേസമയം നിക്ഷേപകർക്ക് ലാഭം നൽകികൊണ്ട് ഇൻഫോസിസ് 6 ലക്ഷം കോടി രൂപയുടെ വിപണി മൂലധനത്തിലെത്തി.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു വീഴ്ചയാണ് വിപണിയിൽ ഇന്ന് സംഭവിച്ചത്. എന്നിരുന്നാലും ഫിനാൻഷ്യൽ ഓഹരി ഒഴികെയുള്ള മറ്റു എല്ലാ ഓഹരികളും പിന്നീട് തിരികെ കയറുന്നതായി കണ്ടു. ഇത് ഏറെ പ്രതീക്ഷ നൽകുന്നു. 14450 നാളത്തെ ഏറ്റവും താഴ്ന്ന നിലയായും 14750 ഏറ്റവും ഉയർന്ന നിലയായും പരിഗണിക്കാം. ബാങ്ക് നിഫ്റ്റി ശക്തമായ തിരിച്ചുവരവ് നടത്തിയില്ലെങ്കിൽ വിപണി നാളെ അസ്ഥിരമായി കാണപെട്ടേക്കും.

റിസർട്ട് വരുന്നതിന് മുന്നേടിയായി ഐടി ഓഹരികൾ ഇനിയും ഉയർന്നേക്കും. മിഡ് ക്യാപ്പ് ഐടി ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement