ഇന്നത്തെ വിപണി വിശകലനം

ബുധനാഴ്ച ദിനം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി വിപണി, നിഫ്റ്റി ഫ്ലാറ്റായി അടച്ചപ്പോൾ ബാങ്ക് നിഫ്റ്റി അവസാന നിമിഷം കത്തിക്കയറി.

17377 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു. ഉച്ചവരെ വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക പെട്ടന്ന് താഴേക്ക് വീണ് 17250 രേഖപ്പെടുത്തി. ഇവിടെ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി ദിവസത്തെ ഉയർന്ന നിലയിലേക്ക് എത്തപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 8 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 17353 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36538 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് രാവിലെ ബുള്ളിഷായി കാണപ്പെട്ടു. മുകളിലേക്ക് കയറിയ സൂചിക 36800ന് അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. ശേഷം 36500ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഇവിടെ നിന്നും തിരികെ കയറി ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 304 പോയിന്റുകൾ/ 0.82 ശതമാനം മുകളിലായി 36768 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക്  നിഫ്റ്റി, നിഫ്റ്റി പി.എസ്.യു എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. അതേസമയം യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

നാല് മാസം അസ്ഥിരമായി നിന്നതിന് പിന്നാലെ Kotak Bank ഇന്ന് 2.8 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി ഇന്ന് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ശിശുക്കളുടെ പോഷകാഹാരവും ഭക്ഷണവും ബിഐഎസ് സർട്ടിഫിക്കേഷന്റെ കീഴിൽ കൊണ്ടുവരാൻ നിർദ്ദേശം. Nestle 2.6 ശതമാനം നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

സർഫ് എക്സൽ, റിൻ, ലൈഫ്ബോയ് ഉത്പ്പനങ്ങളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ Hindustan Unilever 0.84 ശതമാനം നേട്ടം കെെവരിച്ചു.

കമ്പനിക്ക് നിക്ഷേപമുള്ള പോളിസി ബസാറിന്റെ ഐപിഒ വെെകാതെ നടന്നേക്കുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ Info Edge ഓഹരി 8.6 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ ബിസിനസും മികച്ചതാണെന്ന് ബ്രോക്കറേജസ് റിപ്പോർട്ട് ചെയ്യുന്നു. 

IRCTC ഓഹരി ഇന്ന് എക്കാലത്തെയും ഉയർന്ന നിലയായ 3422 രേഖപ്പെടുത്തി. പിന്നീട് ഇവിടെ നിന്നും 4 ശതമാനം താഴേക്ക് വീണു. ഓഹരി വിഭജനത്തിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.കേന്ദ്ര സർക്കാരിന് കീഴിലുള്ള വൈദ്യുതി ധനകാര്യ സ്ഥാപനങ്ങളായ PFC(+3.6%), REC(+4.4%) എന്നിവ നേട്ടം കെെവരിച്ചു. Tata Power(+2.4%), Torrent Power(+2.3%), Indian Energy Exchange(IEX)(+3.5%) എന്നിങ്ങനെ ഉയർന്നു.

ആഗസ്റ്റിൽ മ്യൂച്വൽ ഫണ്ട് ഡാറ്റാ  8,666 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്ലോ രേഖപ്പെടുത്തിയതിന് പിന്നാലെ അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഓഹരികൾ ലാഭത്തിൽ അടച്ചു. എന്നാൽ ഇത് ജൂലെെയേക്കാൾ കുറവാണ്. HDFC AMC(+4.5%), Nippon Asset Management(+3.7%), UTI AMC(+1.2%)  എന്നിങ്ങനെ ലാഭത്തിൽ അടച്ചു. 

ടെക്സ്റ്റെൽ മേഖലയ്ക്കായി 10,683 കോടി രൂപയുടെ ഇൻസെന്റീവുകൾക്ക് അംഗീകരം നൽകി മന്ത്രിസഭ. Trident(+4.8%), Alok Industries(+7%), Filatex India(+12%), Arvind Fashion(+5.1%), Sutlej Textiles(+6.5%), Siyaram Silk(+2.3%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

ടെലികോം റിലീഫ് പാക്കേജ് മന്ത്രിസഭ പരിഗണിക്കില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ IDEA(-2.4%), Airtel(-0.4%), IndusInd Bank(-0.16%), IDFC First Bank(-0.5%), Indus Tower(-2.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ദിവസത്തെ ചാർട്ടിൽ നിഫ്റ്റി വീണ്ടും ചുവന്ന കാൻഡിൽ രൂപപ്പെടുത്തി നഷ്ടത്തിൽ അടച്ചു. ഐടി, റിലയൻസ് ഓഹരികൾ ശാന്തമായി.

36500ന് മുകളിലായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അവിടെ നിന്നും കുതിച്ചുകയറി. അവസാന നിമിഷം സൂചിക 36850 കെെവരിച്ചു. കൊട്ടക് ബാങ്ക് ഇന്ന് നടത്തിയ മുന്നേറ്റം തുടർന്നേക്കാം. ഓഹരിയിൽ കാണപ്പെട്ട വോള്യവും ഇത് സൂചിപ്പിക്കുന്നു.

ബുധനാഴ്ച ദിനം ആയതിനാൽ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായിരുന്നു. രാവിലെ ബെയറിഷ് സൂചന നൽകിയതിന് പിന്നാലെ വിപണി തിരികെ കയറി.

ആഗോള വിപണികൾ നഷ്ടത്തിൽ ആയിരുന്നിട്ട് കൂടി സ്വകാര്യ ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ നിഫ്റ്റി ഫ്ലാറ്റായി അടച്ചു.  Kotak Bank, HDFC Bank, ICICI Bank, Axis Bank എന്നീ ഓഹരികൾ 44 പോയിന്റിന്റെ സംഭാവനയാണ് സൂചികയ്ക്ക് നൽകിയത്. 

മിഡ്ക്യാപ്പ്, സ്മോൾ ക്യാപ്പ് ഓഹരികൾ എല്ലാം തന്നെ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു.

നാളെ ആഴ്ചയിലെ എക്സ്പെയറിയായതിനാൽ തന്നെ നിഫ്റ്റിയിൽ 17400-17500 എന്നിവിടായി അനേകം കോൾ ഒഐ രൂപപ്പെട്ടേക്കാം.  ഇവിടെ ശക്തമായ പ്രതിരോധം ഉണ്ടായേക്കുമെന്ന സൂചനയാണിത് നൽകുന്നത്. നാളെ വിപണി കാളകളാണോ കരടികളാണോ ഏറ്റെടുക്കുകയെന്ന് കണ്ട് തന്നെ അറിയാം. ഒരു പക്ഷേ നിഫ്റ്റി 17400ന് മുകളിൽ വ്യാപാരം ആരംഭിച്ചാൽ അത് ഓപ്പ്ഷൻ സെല്ലേഴ്സിനെ ഭയപ്പെടുത്തിയേക്കാം.

നിഫ്റ്റി നാളെ 17500 മറികടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement