യുഎസ്- ചൈന സംഘർഷ സാധ്യത, ആശങ്കയിൽ മുങ്ങി ആഗോള വിപണികൾ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market-ends-cautious-on-rising-u-s-china-tensions-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17349 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 17225 രേഖപ്പെടുത്തി. ഇവിടെ നിന്ന് വീണ്ടെടുക്കൽ നടത്തിയ സൂചിക 170 പോയിന്റുകളുടെ മുന്നേറ്റം നടത്തി 17400 പരീക്ഷിച്ചു. 

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.25 ശതമാനം മുകളിലായി 17388 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37954 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 37693ലേക്ക് വീണു. അവിടെ നിന്നും സൂചിക 1 ശതമാനം മുന്നേറ്റം നടത്തി. 38000ൽ സൂചിക വീണ്ടും ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 34 പോയിന്റുകൾ/ 0.09 ശതമാനം താഴെയായി 37989 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (-0.80%), Nifty Pharma (-0.77%), Nifty Realty (-0.76%) എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty IT (+1.3%) മിന്നുംപ്രകടനം കാഴ്ചവച്ചു.

ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

28,500-650 എന്ന സുപ്രധാന പ്രതിബന്ധം തകർത്തതിന് പിന്നാലെ നിഫ്റ്റി ഐടി വെള്ളിയാഴ്ച നേരിയ ലാഭമെടുപ്പിന് വിധേയമായി.

പ്രധാന ഐടി ഓഹരികളായ TechM (+1.9%), Infy (+1.4%), TCS (+1.4%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

ലാഭവിഹിതം നൽകിയതിന് പിന്നാലെ Maruti (-2.3%) ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

പത്ത് വർഷത്തെ സേവനത്തിന് പിന്നാലെ ചെയർമാൻ ഇസ്രായേൽ മക്കോവ് ഈ മാസം വിരമിക്കുമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ SunPharma (-2.2%) ഓഹരി നഷ്ടത്തിൽ അടച്ചു.

പ്രൊമോട്ടർ അജയ് സിംഗ് കമ്പനിയുടെ ഭാഗിക ഓഹരി വിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെ SpiceJet (+12.9%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മുന്നിലേക്ക് പ്രവർത്തനങ്ങൾ നടത്തുന്നതിനായി കമ്പനിക്ക്
കൂടുതൽ ഫണ്ട് ആവശ്യമാണ്.

ഒന്നാം പാദത്തിൽ മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ
Indus Tower (-5.8%), Siemens (-4.4%)
ഓഹരി നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 10 ശതമാനം ഇടിഞ്ഞ് 341.8 കോടി രൂപയായതിന് പിന്നാലെ Chambal Fert (-3%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 74.7 കോടി രൂപയായതിന് പിന്നാലെ Devyani Inernational (+5.5%) ഓഹരി നേട്ടത്തിൽ അടച്ചു.

എൻടിപിസി റിന്യുവബിൾ എനർജിയിൽ നിന്നും 200 മെഗാവാട്ടിന്റെ ഓർഡർ ലഭിച്ചതിന് പിന്നാലെ  Inox Wind (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

3000 കോടി രൂപ വരുന്ന കമ്പനിയുടെ 8 ശതമാനം ഓഹരികൾ വിറ്റഴിച്ചതിന് പിന്നാലെ Zomato (-0.18%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്ന് നമ്മൾ എല്ലാവരും തന്നെ വിപണിയിൽ കരടി ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആദ്യം തന്നെ കരടി അക്രമണം നടന്നെങ്കിലും ലാഭമെടുപ്പ് അധിക നേരം നിലനിന്നില്ല.

ഒരുപക്ഷേ ഇത് നിക്ഷേപ സ്ഥാപനങ്ങൾ ഒരുക്കുന്ന ഒരു കെണിയായേക്കാം. അല്ലെങ്കിൽ ലോക്കൽ വിപണി ശക്തമാണെന്ന സൂചനയാകാം. ഇന്നലത്തെ താഴ്ന്ന നിലയും ഇന്നത്തെ ഉയർന്ന നിലയും ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റിയിൽ വ്യക്തമായ വീണ്ടെടുക്കൽ ഇന്ന് നടന്നിട്ടില്ല. ഇൻട്രാഡേ ഹൈ ബ്രേക്ക് ചെയ്തതിന് പിന്നാലെ പുതിയ ഉയരങ്ങൾ മറികടക്കാൻ സൂചികയ്ക്ക് സാധിച്ചിട്ടില്ല.

വരും ദിവസങ്ങളിൽ ഊർജ്ജ മേഖലയ്ക്ക് ഒപ്പം അദാനി ഓഹരികളിലേക്ക് ശ്രദ്ധിക്കുക. യുഎസ് -ചൈന സംഘർഷത്തെ തുടർന്ന് ആഗോള വിപണികൾ വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നത്.

ജൂലൈയിലെ ഇന്ത്യയുടെ പിഎംഐ എന്നത് 55.5 ആയി രേഖപ്പെടുത്തി. ജൂണിൽ ഇത് 59.2 ആയിരുന്നു.

യൂറോസോണിലെ ജൂലൈയിലെ പിഎംഐ എന്നത് 51.2 ആയി രേഖപ്പെടുത്തി. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023