ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി പിന്നീട് താഴേക്ക് നീങ്ങി, ഏറെയും മേഖല സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

17969 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 18000 രേഖപ്പെടുത്തിയെങ്കിലും ഈ മുന്നേറ്റം നിലനിർത്താൻ സാധിച്ചില്ല, 100 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക ഇന്ന് വ്യാപാരം നടത്തി അസ്ഥിരമായി നിന്നത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 40 പോയിന്റുകൾ/ 0.23 ശതമാനം താഴെയായി 17888 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39796 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. 10.30 ഓടെ ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തിയ സൂചിക 500 പോയിന്റുകൾ തിരികെ കയറി അവസാന നിമിഷം അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 39938 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി(3.3 ), നിഫ്റ്റി പി.എസ്.യു ബാങ്ക് (2.3 ) എന്നിവ ഇന്ന് ഒരു ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ഇന്നലത്തെ മുന്നേറ്റത്തിന് പിന്നാലെ മെറ്റൽ ഓഹരികൾ ഇന്ന് താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

മികച്ച വിൽപ്പന രേഖപ്പെടുത്തിയതിന് പിന്നാലെ Maruti(+1.5%) ഓഹരി ജനുവരിക്ക് ശേഷമുള്ള ഉയർന്ന നില കെെവരിച്ചു. രണ്ടാം പാദഫലങ്ങൾക്ക് ശേഷം നേട്ടം കെെവരിക്കുന്നതിനാൽ ഓഹരിയിൽ ശ്രദ്ധിക്കുക.

ജെറ്റ്‌സറിലെ 80 മെഗാവാട്ട് സോളാർ പദ്ധതിയിൽ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചതിന് ശേഷം NTPC(+1.7%) നേട്ടത്തിൽ അടച്ചു.

നാളെ ഫലങ്ങൾ പുറത്തുവരാനിരിക്കെ SBIN(+1.1%) ഓഹരി നേട്ടത്തിൽ അടച്ചു. എല്ലാ പി.എസ്.യു ബാങ്ക് ഓഹരികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Union Bank(+5.6%), Canara Bank(+4.4%), J&K Bank(+8.2%) എന്നിവ നേട്ടം കെെവരിച്ചു.

ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം Tata Steel(-3.7%), JSW Steel(-2.3%), Hindalco(-2%), Grasim(-2.5%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവ നിർമ്മാതാക്കളായ ഇൻഡ് സ്വിഫ്റ്റ് ലബോറട്ടറീസുമായുള്ള കരാർ റദ്ദാക്കിയതിന് പിന്നാലെ PI Industries(-7.2%) ഓഹരി നഷ്ടത്തിൽ അടച്ചു. Ind Swift Laboratories(+10%-UC) ഓഹരി നേട്ടത്തിൽ അടച്ചു.മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ RBL Bank(+11.7%), Shriram Transport Finance(+10.1%) എന്നിവ നേട്ടത്തിൽ അടച്ചു. സർക്കാർ ബിസിനസുകൾ നടത്തുന്നതിനുള്ള ഒരു ഏജൻസി ബാങ്കായി ആർബിഐയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ Bandhan Bank(+8%) ലാഭത്തിൽ അടച്ചു.

നിഫ്റ്റി റിയൽറ്റിയിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു. DLF(+5.1%), IB Real Estate(+9.3%), Prestige(+6.4%), Sobha(+4.6%),  Brigade(+4.8%) എന്നിവ ശക്തമായ നീക്കം കാഴ്ചവച്ചു.

കോൾഡ് ചെയിൻ ബിസിനസിലെ 20% ഓഹരി ജാപ്പനീസ് കമ്പനിയായ മിറ്റ്സുയി ആൻഡ് കോയ്ക്ക് 63.5 കോടി രൂപയ്ക്ക് വിറ്റതിന് പിന്നാലെ Transport Corp of India(+12.2%) ഓഹരി ലാഭത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ പ്രതിവർഷ അറ്റാദായം 10 ശതമാനം വർദ്ധിച്ച് 2050 കോടി രൂപയയതിന് പിന്നാലെ Sun Pharma(+0.44%) ഓഹരി ലാഭത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ പ്രതിവർഷ അറ്റാദായം 21 ശതമാനം ഉയർന്ന് 303 കോടി രൂപയായതിന് പിന്നാലെ CholaFin(+3.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

അനേകം മിഡ് സ്മോൾക്യാപ്പ് ഓഹരികൾ വെള്ളിയാഴ്ച ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെകയറി.

അതേസമയം നിഫ്റ്റി വ്യാഴാഴ്ചത്തെ പോലെ തന്നെ 18000 എന്ന ലെവലിന് ഇന്നും പ്രധാന്യം നൽകിയില്ല. 18050ന് മുകളിലേക്ക് പോയാൽ സൂചിക ബുള്ളിഷാണെന്ന് കരുതാം. ശ്രദ്ധിക്കുക.

എസ്.ബി.ഐയുടെ രണ്ടാം പാദഫലങ്ങൾ പുറത്തുവരുന്നതാണ് നാളത്തെ പ്രധാന സംഭവം. ഇത് ബാങ്ക് നിഫ്റ്റിയുടെ നീക്കത്തിന് കാരണമായേക്കാം. നാളെ ആഴ്ചയിലെ എക്സ്പെയറി ആണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

നിഫ്റ്റിയിൽ വീണ്ടും 18000ൽ അനേകം കോൾ ഒഐകൾ കാണപ്പെടുന്നു. എന്നാൽ പുട്ട് ഒഐയിൽ വളരെ ചുരുക്കം ഐഒകൾ മാത്രമാണ് കാണപ്പെടുന്നത്. ഇത് വിപണി ദുർബലമാണെന്ന സൂചന നൽകുന്നു. എന്നാൽ ഈ നിലതകർക്കപ്പെട്ടാൽ ഒരു ഷോർട്ട് കവറിംഗ് റാലിക്കുള്ള സാധ്യത ഉണ്ടായേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement