ഇന്നത്തെ വിപണി വിശകലനം 

രാവിലെ നേരിയ ഗ്യാപ്പ്  ഡൗണിൽ 14,736 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 14,763ൽ തട്ടി താഴേക്ക് വീണു. തുടർന്ന് താഴെക്ക് വീണ സൂചിക ദിവസത്തെ ഏറ്റവുും താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരിക കയറി. ശേഷം അസ്ഥരമായി  നിന്ന നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 7.60 പോയിന്റുകൾ/ 0.05% താഴെയായി  14736.40  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയിൽ ശക്തമായ തകർച്ചയാണ് കാണാനായത്. 34,088 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ തട്ടിതായേക്കു വീണു. തുടർന്ന്  33,389 എന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 558.15 പോയിന്റ്/ 1.63 ശതമാനം താഴെയായി 33603.45 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫാർമ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി എഫ്.എം.സി.ജി എന്നിവ ഇന്ന് ലാഭത്തിൽ അടച്ചപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിൻസർവ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി റിയൽറ്റി ഇന്ന് 2.70 ശതമാനവും  നിഫ്റ്റി ഫാർമ 1.57  ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. അതേസമയം   യൂറോപ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഗംഗാവരം  പോർട്ടിന്റെ 58.1 ശതമാനം ഓഹരികൾ കൂടി ഏറ്റെടുത്തേക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ Adani Ports  ഓഹരി ഇന്ന് കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

2021-22  സാമ്പത്തിക വർഷം ജീവനക്കാർക്കുള്ള  ശമ്പള വർദ്ധനവ് നടപ്പാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ TCS ഓഹരി ഇന്ന് 2.82 ശതമാനം നേട്ടം കെെവരിച്ച്  നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മൂന്നാം ഘട്ട വാക്സിൻ പരീക്ഷണങ്ങളുടെ ഡേറ്റ ഡി.ജി.സി.ഐക്ക് നൽകിയതിന് പിന്നാലെ Dr Reddy  ഓഹരി ഇന്ന്  1.86 ശതമാനം നേട്ടം കെെവരിച്ചു.

യുഎസിൽ ആൽ‌ബുട്ടെറോൾ എന്ന ആസ്ത്മ മരുന്നിനായി വിപണി വിഹിതം 12.3 ശതമാനത്തിൽ നിന്ന് 13 ശതമാനമായി നേടിയതിന് പിന്നാലെ Cipla ഓഹരി ഇന്ന് 1.5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

സെൻട്രൽ കോൾഫീൽഡ്സിൽ നിന്നും 153 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ RailTel Corporation ഓഹരി 8 ശതമാനത്തിന് മുകളിൽ കത്തിക്കയറി.

ഏയർ ഇന്ത്യ ഏറ്റെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിനൊപ്പം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ  SpiceJet ഓഹരി ഇന്ന് 6.5 ശതമാനം നേട്ടം കെെവരിച്ചു.

നിരവധി ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Adani Green Energy ഓഹരി 5 ശതമാനം ഉയർന്ന്   1251 എന്ന റിക്കാഡ് നില കെെവരിച്ചു.

ആമസോണിന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെ Future Retail  6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി മാത്രമാണ് കഴിഞ്ഞ ആഴ്ച നേട്ടം കെെവരിച്ച ഏക മേഖല സൂചിക. എം.എഫ്.സി.ജി ഓഹരികൾ ഏറെയും ഇന്ന്
ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിപണി മുന്നിലേക്ക് 

വെള്ളിയാഴ്ച Prestige  ഓഹരി ശക്തമായ മുന്നേറ്റം നടത്തിയതിനെ പറ്റി നമ്മൾ സംസാരിച്ചിരുന്നു. ഓഹരി ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ആറ് ദിവസം തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Godrej Properties ഇന്ന് തിരികെ കയറി.

നിഫ്റ്റി സ്മോൾ ക്യാപ്പ് സൂചിക  അസ്ഥിരമായി നിന്നപ്പോൾ മിഡ് ക്യാപ്പ് ഓഹരികൾ 0.8 ശതമാനത്തിന് മുകളിൽ ഇന്ന് നേട്ടം കെെവരിച്ചു.

വർദ്ധിച്ചുവരുന്ന ബോണ്ട് വരുമാനം ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കില്ലെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത് മറ്റു സമ്പദ്‌വ്യവസ്ഥകളെ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടി. ഇത് സംഭവിച്ചാൽ വിപണിക്ക് ഒട്ടും ശുഭകരമാകില്ല.

എപ്രകാരമാണോ ഐടി ഓഹരികൾ കത്തിക്കയറി എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചത്. അപ്രകാരം തന്നെയാണ് ഇപ്പോൾ  എഫ്.എം.സി.ജി കമ്പനികളും കാണപ്പെടുന്നത്. ഇതിലെ നീക്കം നിങ്ങൾക്ക് നേടാനായേക്കും. അതേസമയം ഉടൻ തന്നെ Tata Consumer ഓഹരി ഔദ്യോഗികമായി നിഫ്റ്റി 50യുടെ ഭാഗമാകും.

കഴിഞ്ഞ ദിവസം താഴേക്ക് പോയ അദാനി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Adani Enterprises ആയിരത്തിലും Adani Total Gas, Adani Green, Adani Power, Adani Enterprises എന്നിവ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയും കെെവരിച്ചു.

ഇതിനൊപ്പം  എല്ലാ റിയൽറ്റി ഓഹരികളും ഇന്ന് തിരിക കയറി. DLF 2.5 ശതമാനം നേട്ടം കെെവരിച്ചു. എന്നിരുന്നാലും ഓഹരി 300 എന്ന നിർണായക ലെവലിന് താഴെയാണ്. വരും ദിവസങ്ങളിൽ ഇത് ശ്രദ്ധിക്കാവുന്നതാണ്.

യുഎസ് ട്രയൽ പരിശോധനയിൽ അസ്ട്രസെനക്ക വാക്സിൻ 79 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം  ഇന്ത്യയിൽ വാക്സിൻ എടുക്കുന്നതിനായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വാക്സിൻ സംബന്ധിച്ച ശുഭവാർത്തകൾ വിപണിക്ക് ആത്മവിശ്വാസം നൽകും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement