ഇന്നത്തെ വിപണി വിശകലനം 

വലിയ ചാഞ്ചാട്ടത്തിനൊടുവിൽ കയറിയിറങ്ങി വിപണി, മിക്ക  മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും നിഫ്റ്റി ഫ്ലാറ്റായി അടയ്ക്കപെട്ടു.

അപ്രതീക്ഷിതമായി എസ്.ജി.എക്സ് സൂചികയിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് 50 പോയിന്റുകൾക്ക് മുകളിലായി ഗ്യാപ്പ് അപ്പിൽ  14,749 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് അത് നിലനിർത്താനായില്ല. 30 മിനിറ്റിൽ 130 പോയിന്റുകൾ  താഴേക്ക് വീണ സൂചിക പിന്നീട് നൂറ് പോയിന്റുകൾ തിരികെ കയറാൻ ശ്രമം നടത്തി. ശേഷം താഴേക്ക് വീണ സൂചിക 14600ലേക്ക് കൂപ്പുകുത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 18 പോയിന്റുകൾ/ 0.13 ശതമാനം താഴെയായി 14677  എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

32518 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി ദിവസം മുഴുവൻ ബെയറിഷായി കാണപ്പെട്ടു. 32300ൽ സപ്പോർട്ട് എടുത്ത് തിരികെ കയറാൻ ശ്രമിച്ച സൂചിക ഉച്ചയോടെ ഇവിടെ നിന്നും താഴേക്ക് വീണു. തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സൂചികയ്ക്ക് അതിന് സാധിച്ചില്ല.  ശേഷം 32100ൽ സപ്പോർട്ട് എടുത്ത സൂചിക സാവധാനം മുകളിലേക്ക് കയറി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 282 പോയിന്റ്/ 0.87 ശതമാനം  താഴെയായി 32169 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി  എഫ്.എം.സി.ജി മാത്രമാണ് ഇന്ന് 2.13 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ 3.76 ശതമാനവും നിഫ്റ്റി റിയൽറ്റി 3.19 ശതമാനവും നിഫ്റ്റി ഓട്ടോ 2 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, ഫാർമ എന്നിവ 1 ശതമാനത്തിന് മുകളിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന്  ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 81 ശതമാനം വർദ്ധിച്ച് 869.89 കോടി രൂപയായതിന് പിന്നാലെ Asian Paints ഓഹരി ഇന്ന് 8.5 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 1063  കോടി രൂപയായതിന് പിന്നാലെ UPL ഓഹരി ഇന്ന് 7.4 ശതമാനം ഉയർന്നു.

2,500-5,000  കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Larsen & Toubro ഇന്ന് 3 ശതമാനം ഉയർന്നെങ്കിലും രണ്ട് ശതമാനത്തിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

വിപണി തുറന്നതിന് പിന്നാലെ തന്നെ എഫ്.എം.സി.ജി ഓഹരികൾ കുതിച്ചുകയറി. നീൽസൺ, ആഗോള ഗവേഷണ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ എഫ്.എം.സി.ജി വ്യവസായം ജനുവരി- മാർച്ച് പാദത്തിൽ  9 ശതമാനം വളർച്ച രേഖപ്പെടുത്തും. ഡിസംബർ പാദത്തിൽ വളർച്ച 7 ശതമാനമായിരുന്നു.

നിഫ്റ്റി 50യിലെ  ടോപ്പ്  10 ഗേയിനേഴ്സ് ഓഹരികളിൽ 5 എണ്ണവും എഫ്.എം.സി.ജി ഓഹരികളാണ്. ITC ഇന്ന് മാത്രം 4.4 ശതമാനം ഉയർന്നു.നിഫ്റ്റി മെറ്റൽ ഓഹരികളിൽ ഇന്ന് ശക്തമായ സെൽ ഓഫ് അരങ്ങേറി. സൂചികയിലെ  എല്ലാ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 6 ശതമാനം വരെ താഴേക്ക് കൂപ്പുകുത്തിയ സൂചിക 3.76 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Jindal Steel ഓഹരി ഇന്ന് 8.61 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയുടെ ടോപ്പ് 5 ലൂസർ പട്ടികയിലുള്ള 3 ഓഹരികളും നിഫ്റ്റി മെറ്റലിൽ നിന്നുള്ളതാണ്. Coal India 4.36 ശതമാനവും  NMDC 8.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അതേസമയം Hindalco,Tata Steel എന്നിവ 4 ശതമാനം നഷ്ടം രേഖപ്പെടുത്തി.

നിരവധി ഓട്ടോ ഓഹരികൾക്ക് ഒപ്പം Tata Motors ഇന്ന് 4.22 ശതമാനം നഷ്ടം  രേഖപ്പെടുത്തി. കമ്പനിയുടെ ഫലം മെയ് 18ന് പുറത്തുവരും. ധനസമാഹരണം പരിഗണനയിലുള്ളതായും സൂചനയുണ്ട്. 

കൊവിഡ് വാക്സിൻ മെയ് അവസാനം അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് Cadila HealthCare വ്യക്തമാക്കി. ഈ  വർഷം അവസാനത്തോടെ 5 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്നും കമ്പനി പറഞ്ഞു. എന്നാൽ ഓഹരി ഇന്ന് 4.61 ശതമാനം ഇടിഞ്ഞു.മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 18 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായതിന് പിന്നാലെ Lupin ഇന്ന് 2.7 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഇറക്കുമതി ചെയ്ത സ്പുട്നിക് വി വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്ത്  തുടങ്ങിയതിന് പിന്നാലെ Dr Reddy ഓഹരി ഇന്ന് ലാഭത്തിൽ തന്നെ നിൽക്കാൻ ശ്രമം നടത്തി. ഫാർമ ഓഹരികൾ എല്ലാം കൂപ്പുകുത്തിയപ്പോഴും  ഡോ. റെഡ്ഡി ഇന്ന് ലാഭത്തിൽ തന്നെ നിൽക്കാൻ ശ്രമിച്ചു. എന്നാൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 554 കോടി രൂപയായതായി വാർത്തകൾ വന്നതിന് പിന്നാലെ ഓഹരി 2 ശതമാനം നഷ്ടത്തിൽ അടച്ചു. 

മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 271 കോടി രൂപയായതിന് പിന്നാലെ ടാക്ടർ നിർമാണ കമ്പനിയായ Escorts ഇന്ന് 1 ശതമാനം ഇടിവ് രേഖപ്പെടുത്തി.ഓഹരി ഒന്നിന് 120 രൂപ വീതം ഓഹരികൾ തിരിക വാങ്ങാൻ അനുമതി ലഭിച്ചതിന് പിന്നാലെ Welspun India ഇന്ന് 11 ശതമാനം നേട്ടം കെെവരിച്ചു. ഓഹരിയുടെ നിലവിലെ വില 101.35 രൂപയാണ്. 

മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 35 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Apollo Tyres ഇന്ന് 6 ശതമാനം നഷ്ടം രേഖപ്പെടുത്തി.

നാലാം പാദ ഫലം പുറത്തുവന്നതിന് പിന്നാലെ IEX ഓഹരി ഇന്ന് 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ലാഭമെടുപ്പിനെ തുടർന്ന് Happiest Minds ഓഹരി 8.2 ശതമാനം ഇടിഞ്ഞു. 

വിപണി മുന്നിലേക്ക് 

വിപണി ഇന്ന് സാധാരണമെന്ന നിലയിൽ ബെയറിഷായി കാണപ്പെട്ടെങ്കിലും  നിഫ്റ്റി ഫ്ലാറ്റായി അടയ്ക്കപെട്ടു.  Asian Paints, ITC, Reliance എന്നീ ഓഹരികൾ ചേർന്ന് നിഫ്റ്റിക്ക് 60 പോയിന്റുകളുടെ സംഭാവന നൽകിയെങ്കിലും സൂചിക നഷ്ടത്തിൽ അടച്ചു.

ബാങ്കിംഗ് ഓഹരികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ബാങ്ക് നിഫ്റ്റി 32000 എന്ന സപ്പോർട്ടിന് അടുത്തായി കാണപ്പെടുന്നു. ഈ സപ്പോർട്ട് എത്ര ശക്തമാണെന്ന് ഞങ്ങൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എല്ലാ ബാങ്കിംഗ് ഓഹരികളും സപ്പോർട്ട് നിലയിലാണ് കാണപ്പെടുന്നത്.ഓഗസ്റ്റിനും ഡിസംബറിനുമിടയിലായി  രാജ്യത്ത് 200 കോടിയിലധികം വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന്  കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും  കൊവിഡ് കൂടുതൽ  വ്യാപിക്കുമോ എന്ന ഭയം തിരികെ വരുന്നതായി കാണാം.

എല്ലാവർക്കും വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്നും ഇതിനുള്ള തടസങ്ങൾ  നീക്കം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഈ ആഴ്ച വിപണി അവസാനിച്ചപോഴും  നിഫ്റ്റി 14650 എന്ന സപ്പോർട്ടിന് മുകളിലാണുള്ളത്. എന്നാൽ അടുത്ത ആഴ്ചയിലുള്ള ബാങ്ക് നിഫ്റ്റിയുടെ നീക്കമാകും നിഫ്റ്റിയുടെ ഭാവി നിർണയിക്കുക. അതേസമയം 14000 വീണ്ടും ശക്തമായ സപ്പോർട്ട് ആയി പ്രവർത്തിച്ചേക്കും.

വിപണി വീണ്ടും അതിന്റെ റേഞ്ചിനുള്ളിലേക്ക് വരികയാണ്.  14200-14500 റേഞ്ചിലേക്ക് നിഫ്റ്റി വരുമ്പോൾ ഓഹരികൾ വാങ്ങുകയും 14900-15000 എന്ന ലെവലിലേക്ക് തിരികെ കയറുമ്പോൾ വിൽക്കുകയും ചെയ്യുക. വിപണിയുടെ നീക്കം മനസിലാക്കി അതിനൊപ്പം നിക്ഷേപം നടത്തുക.ഈ ആഴ്ച ഏവർക്കും നല്ലതായിരുന്നുവെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ  ചാർട്ടുകൾ നോക്കി കൊണ്ട് പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement