ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം താഴേക്ക് വീണ് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 1 ശതമാനം നഷ്ടം രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ് ദിവസത്തെ ഉയർന്നനില ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 183 പോയിന്റുകൾ/ 0.55 ശതമാനം മുകളിലായി 33811 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി(+2%), നിഫ്റ്റി മെറ്റൽ(+1.5%) എന്നിവ മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ മുന്നേറ്റം നടത്തിയത്. Nifty Media (+0.01%) ഫ്ലാറ്റായി അടച്ചു.

എല്ലാ പ്രധാന ഏഷ്യൻ വിപണികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഊർജ്ജ അനുബന്ധ പി.എസ്.യു ഓഹരികളും ഐടി കമ്പനികളും ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. Coal India (+3.1%), ONGC (+3%), BPCL (+2.4%), LT (+2.7%), HCL Tech (+2.6%), TechM (+2.6%), INFY (+2.3%) എന്നീ ഓഹരികളാണ് ഇന്ന് ശക്തമായ മുന്നേറ്റം നടത്തിയത്.

ഐടി മേഖലയിൽ നിന്നും Coforge (+3.9%), Mindtree (+4.4%), Mphasis (+3.4%) എന്നിവ നേട്ടത്തിൽ അടച്ചു.

ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റങ്ങൾക്കുള്ള സാങ്കേതികവിദ്യ കമ്പനിക്ക് കൈമാറാൻ NSIL സമ്മതിച്ചതിന് പിന്നാലെ അവസാന നിമിഷം Paras Defence (+5.3%) ഓഹരി നേട്ടത്തിൽ അടച്ചു.

4600 രൂപ വിലയിൽ മൊത്തം 2500 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാനുള്ള തീരുമാനത്തിന് Bajaj Auto (+1.2%) ഓഹരി അനുമതി നൽകി. എന്നാൽ ഓഹരി അധികം മുന്നേറ്റം നടത്തിയില്ല. കാരണം ബൈബാക്കിന്റെ മൊത്തം മൂല്യം നിക്ഷേപകർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവാരുന്നു.

600 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Welspun Corp (+4.4%) ഓഹരി നേട്ടത്തിൽ അടച്ചു.

തമിഴ്നാട്ടിലെ മണപ്പാറയിൽ പുതിയ സ്പിന്നിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ GHCL (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

മഹാരാഷ്ട്രയിലെ റായ്ഗഡിലെ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കാൻ ബോംബെ ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ  Hikal (+5.3%) ഓഹരി നേട്ടത്തിൽ അടച്ചു.

മാർച്ച് 11ന് ശേഷം Paytm (+8.2%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി 700ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. 

ബ്ലിങ്കിറ്റുമായുള്ള കരാർ ഭാവിയിൽ നല്ലതായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. അതേസമയം ഷോർട്ടേമിൽ ആയിരിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ Zomato (-6.6%) ഓഹരി താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

ഇപ്പോഴത്തെ വിപണിയുടെ സാഹചര്യത്തെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? നിഫ്റ്റി അതിന്റെ ലക്ഷ്യം സ്വന്തമാക്കിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

കഴിഞ്ഞ ചില ദിവസങ്ങളായി ആഗോള വിപണികൾക്ക് ഒപ്പം ഇന്ത്യൻ മാർക്കറ്റ് മുകളിലേക്ക് കയറുന്നതായി കാണാം. എങ്കിലും നിക്ഷേപകർക്ക് ഇടയിൽ പൂർണമായ ആത്മവിശ്വസം വന്നിട്ടില്ല. അതിനാലാണ് പ്രധാന ഗ്യാപ്പ് അപ്പ് ഗ്യാപ്പ് ഡൌൺ നേട്ടങ്ങൾ നിലനിർത്താൻ വിപണിക്ക് സാധിക്കാത്തത്.

നിഫ്റ്റി മെറ്റൽ എന്നത് ഇത് വളരെ നല്ല ഒരു ഉദാഹരണമാണ്. വേദാന്ത, ജിണ്ടാൽ സ്റ്റീൽ എന്നിവ വളരെ മികച്ച സപ്പോർട്ടിലാണുള്ളത്. എന്നാൽ മെറ്റൽ സൂചിക താഴേക്കും മുകളിലേക്കും ഒരുപോലെ പോകുന്നത് കാണാം.

ഇനിയും മുകളിലേക്ക് കയറുന്നതിന് മുമ്പായി കുറച്ച് ദിവസം കൂടി വിപണി ഇവിടെ തന്നെ അസ്ഥിരമായി നിൽക്കുന്നത് നന്നായിരിക്കും.

15,930, 16,000, 16,170 എന്നിവ വരും ദിവസങ്ങളിൽ നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമായി മാറിയേക്കും. ഇവ ശക്തമായി തകർത്താൽ മുകളിലേക്കുള്ള ട്രെൻഡ് ശക്തമാണെന്ന് ഉറപ്പിക്കാം.

ബാങ്ക് നിഫ്റ്റിയിൽ ആണെങ്കിൽ 34100ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ കൂടുതൽ വ്യക്തത വരും. റിലയൻസ് ഓഹരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർബലമായാണ് വ്യാപാരം നടത്തുന്നത്. 2020,21 ലെ  ഈ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വോള്യത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. 

അതേസമയം നിഫ്റ്റി ഐടി 2 ശതമാനം നേട്ടത്തിൽ അടച്ചു. സൂചികയിൽ 28400ന് അടുത്തായി സമ്മർദ്ദം അനുഭവപ്പെടുന്നു. എങ്കിലും ശക്തമായ മുന്നേറ്റം നടന്നാൽ 30100 രേഖപ്പെടുത്തിയേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement