അസ്ഥിരമായി ലാഭത്തിലടച്ച് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 15800 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ തോതിൽ മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നിലയായ 15836 രേഖപ്പെടുത്തി. ഉച്ചയോടെ അപ്രതീക്ഷിതമായി താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 15750ൽ സപ്പോർട്ട് എടുത്ത് തിരിക കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 61 പോയിന്റുകൾ/ 0.39 ശതമാനം  മുകളിലായി 15,799 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 35300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. ഉച്ചയ്ക്ക് ശേഷം സൂചിക താഴേക്ക് വീണു. ശേഷം 34890 എന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. 35000ന് മുകളിൽ സൂചിക ഉയർന്നെങ്കിലും ഇത് നിലനിർത്താനായില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/ 0.25 ശതമാനം താഴെയായി 35047 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ ഇന്ന് 2.69 ശതമാനവും നിഫ്റ്റി ഐടി 1.5 ശതമാനവും നേട്ടത്തിൽ അടച്ചു. ഇന്നലെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയിരുന്ന നിഫ്റ്റി റിയൽറ്റി 1.04 ശതമാനവും നിഫ്റ്റി മീഡിയ 0.96 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 26.4 ശതമാനം വർദ്ധിച്ച് 3444 കോടി രൂപയായതിന് പിന്നാലെ  SAIL ഓഹരി ഇന്ന് 5 ശതമാനം നേട്ടത്തിലടച്ചു. മറ്റു സ്റ്റീൽ ഓഹരികളും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

നിഫ്റ്റി 50യുടെ 5 ടോപ്പ് ഗെയിനേഴ്സിൽ 4 ഉം മെറ്റൽ ഓഹരികളാണ്. Tata Steel 3.9 ശതമാനവും  Coal India 3.9 ശതമാനവും Hindalco 2  ശതമാനവും നേട്ടം കെെവരിച്ചു. JindalSteel 3.8  ശതമാനവും NMDC 2.4  ശതമാനവും ഉയർന്നു.

COAL India കൊവിഡിന് മുമ്പത്തെ നിലരേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ഓഹരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

റിലയൻസിന്റെ വാർഷിക പൊതുയോഗം രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കാനിരിക്കെ കമ്പനിയുമായി ബന്ധപ്പെട്ട ഓഹരികളിൽ
ശക്തമായ മുന്നേറ്റം കാണപ്പെട്ടു. Hathway, Network18 എന്നിവ നേട്ടം കെെവരിച്ചു. Future Consumer, Future Retail, Alok Industries എന്നീ ഓഹരികളും കുതിച്ചുയർന്നു.5140 എന്ന നിലയിൽ ഒരിക്കൽ കൂടി സപ്പോർട്ട് എടുത്ത Dr Reddy ഓഹരി പിന്നീട് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 52 ആഴ്ചയിലെ ഉയർന്ന നിലരേഖപ്പെടുത്തിയ ഓഹരി ഇന്ന് 3 ശതമാനം നേട്ടത്തിലടച്ചു.

എഫ്-പേസ് എസ്‌യുവിയുടെ  പുതിയ മോഡൽ  പുറത്തിറക്കി ജാഗ്വാർ. 69.99 ലക്ഷം രൂപയാണ് വണ്ടിയുടെ വില. അതേസമയം ഗുജറാത്ത് സർക്കാരിൽ നിന്നും 115 ആംബുലൻസുകൾക്ക് ഉള്ള ഓർഡർ  Tata Motors സ്വന്തമാക്കി. ഓഹരി ഇന്ന് 1.7 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു.

Ashok Leyland 3,94 ശതമാനം നേട്ടം കെെവരിച്ച് 100 ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി.

AU Small Finance Bank
ഇന്ന് രാവിലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഓഹരി ഇന്ന് 5.4 ശതമാനം നേട്ടം കെെവരിച്ചു.

ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതിന് പിന്നാലെ ഐടി, ഫാർമ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. രണ്ട് സൂചികകളും എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

TCS, Infy എന്നീ ഓഹരികൾ ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു. OFSS 4 ശതമാനവും LTI 3.4 ശതമാനവും ഉയർന്നു.

ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് വാക്സിനുള്ള അനുമതി ഡിസിജിഐയിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിൽ Cadila HealthCare ഓഹരി ഇന്ന് 2.2 ശതമാനം നേട്ടം കെെവരിച്ചു.ബ്രിട്ടീഷ് എയർലൈൻ കമ്പനിയായ വിർജിൻ അറ്റ്ലാന്റിക്കുമായി കെെകോർത്തതിന് പിന്നാലെ  TCS ഓഹരി ഇന്ന് 1.7 ശതമാനം നേട്ടം കെെവരിച്ചു.

പാക്കേജിൽ വെെറസിനെ കണ്ടെത്തിയതിനെ തുടർന്ന് ആറ് ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്നുള്ള കടൽ ഭക്ഷണം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി ചെെന. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും Venkys 1.2 ശതമാനവും Avanti Feed 2.2 ശതമാനവും Apex Frozen 1.3 ശതമാനവും താഴേക്ക് വീണു.

ദേശിയപാത അതോറിറ്റിയുടെ 730 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി Ashoka Buildcon. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി ഇന്ന് 3.5 ശതമാനം നേട്ടം കെെവരിച്ചു.

കേന്ദ്ര സർക്കാരിന്റെ 4,500 കോടി രൂപയുടെ പി‌എൽ‌ഐ പദ്ധതി പ്രകാരം സൗരോർജ്ജ ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി സോളാർ മൊഡ്യൂൾ നിർമ്മാതാക്കളെ ലേലത്തിന് ക്ഷണിച്ച് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി.

ഡയറക്ടർ രാജേന്ദ്ര ചൗധരിക്ക് 1 വർഷ കാലാവധി കൂടി നീട്ടി നൽകിയതായി കമ്പനി അറിയിച്ചതിനെ തുടർന്ന് NBCC ഓഹരി ഇന്ന് 12 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

വിപണി ഇന്നും അസ്ഥിരമായി തന്നെ തുടർന്നു.

യുഎസ് വിപണിയെ പിന്തുടർന്ന നിഫ്റ്റി ഇന്ന് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

നിഫ്റ്റി 15800ന് മുകളിൽ അടച്ചാൽ മാത്രമെ വിപണി വീണ്ടും ബുള്ളിഷാണെന്ന് പറയാനാകുമെന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതിനോട് എത്ര അടുത്തായാണ് സൂചിക ഇന്ന് 15799 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത്.റിലയൻസ് ഓഹരി വീണ്ടും കത്തിക്കയറി ഉയരങ്ങൾ കീഴടക്കി. വാർഷിക പൊതുയോഗം നടക്കാനിരിക്കെ ഓഹരിയിൽ ഒരു ബ്രേക്ക് ഔട്ട് നടന്നേക്കാം. എന്നാൽ എച്ച്.ഡി.എഫ്.സി ബാങ്ക് 1500 തകർക്കപ്പെടാതെ ദുർബലമായി നിൽക്കുകയാണ്. ഈ നില ശ്രദ്ധിക്കാവുന്നതാണ്.

അടുത്ത ആഴ്ച നിഫ്റ്റി 16000-നോ അതിന് മുകളിലോ വ്യാപാരം നടത്തിയേക്കാം. 15500 നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളും. ഇന്ത്യ വി.ഐ.എക്സ് 14 ആയതിനാൽ തന്നെ വിപണിയിൽ അസ്ഥിരത കാണപ്പെട്ടേക്കാം.

ആഗോള വിപണി പോസിറ്റീവായാൽ വരുന്ന ആഴ്ച ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ ഓഹരികൾ വാങ്ങികൂട്ടിയേക്കാം. 

വിപണിയിൽ നിങ്ങൾക്ക് ഇന്ന് നല്ല ദിവസമായിരുന്നുവെന്ന് കരുതുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement