ഇന്നത്തെ വിപണി വിശകലനം

രാവിലത്തെ പതനത്തിന് ശേഷം തിരികെ കയറിയ നിഫ്റ്റി ഉച്ചയ്ക്ക് ശേഷം അസ്ഥിരമായി കാണപ്പെട്ടു.

ഫ്ലാറ്റായി 16646 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 100 പോയിന്റുകൾ താഴേക്ക് വീണ് 16565 രേഖപ്പെടുത്തി. 9:30 ഓടെ ഇവിടെ നിന്നും ശക്തമായി തിരികെ കയറിയ സൂചിക പ്രധാന പ്രതിരോധ നിലകൾ തകർത്ത് കൊണ്ട് മുന്നേറി. ഏറെ നേരം 16680 എന്ന നിലയിൽ അസ്ഥിരമായി നിന്ന നിഫ്റ്റി ഉച്ചയ്ക്ക് 2 മണിയോടെ എക്കാലത്തെയും ഉയർന്ന പുതിയ നിലയായ 16722 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 68 പോയിന്റുകൾ/ 0.41 ശതമാനം മുകളിലായി 16705 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35581 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി  താഴേക്ക് വീണ് 35359 രേഖപ്പെടുത്തി. ഇന്നലത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി 35600 മറികടന്നു. ഉച്ചയ്ക്ക് ശേഷം സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 10 പോയിന്റുകൾ/ 0.03 ശതമാനം താഴെയായി 35627 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും പ്രധാന നിലകൾ മറികടന്ന് വ്യാപാരം അവസാനിപ്പിച്ചത് ശുഭസൂചന നൽകുന്നു. 

അനേകം ദിവസങ്ങൾക്ക് ശേഷം എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഫാർമ 1.3 ശതമാനവും നിഫ്റ്റി മെറ്റൽ 1.6 ശതമാനവും നേട്ടം കെെവരിച്ചു. 

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Ultratech Cements 3.5 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സിമന്റ് ഓഹരികളായ Ambuja Cements(+2.9%), Ramco Cements(+1.8%), Shree Cements(+1.2%), India Cements(+2.7%), JK Lakshmi(+1.5%), Orient Cements(+3.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

അൾട്രാ ടെക്കിനൊപ്പം ആദിത്യ ബിർള കമ്പനികളായ  Hindalco(+3.2%), Grasim(+1.3%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Idea(+1.6%) നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികളും ഇന്ന് വിപണിക്കൊപ്പം കുതിച്ചുകയറി. National Aluminium(+7.8%), Hindalco(+3.2%), SAIL(+2.6%), NMDC(+2.6%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. എല്ലാ നിഫ്റ്റി മെറ്റൽ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു.കെമിക്കൽ കമ്പനികളായ Sudarshan Chem(+20%-UC), Alkyl Amine(+7.1%), NOCIL(+6.8%), Navin Fluorine(+6.3%), SKF India(+6.3%), Pi Industries(+1.7%) എന്നിവ നേട്ടം കെെവരിച്ചു. 


മോത്തിലാൽ ഓസ്വാൾ ഓഹരിക്ക് 1950 ടാർഗറ്റ് വച്ചു കൊണ്ട് ബെെ റേറ്റിംഗ് നൽകിയതിന് പിന്നാലെ L&T 2.6 ശതമാനം നേട്ടം കെെവരിച്ചു. 

ഹെൽത്ത് കെയർ ഓഹരികളായ Apollo Hospital(+1.3%), Fortis(+6.1%), Metropolis(+1.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

HAL 7.1 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി ബുള്ളിഷായി തുടരുകയാണ്. ചാർട്ട് നോക്കി ട്രേഡിംഗ് പ്ലാൻ തയ്യാറാക്കാവുന്നതാണ്.

AU Small Finance Bank അവസാന നിമിഷം താഴേക്ക് വീണ് 5 ശതമാനം നഷ്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

വിപണി ആഴ്ചയിൽ മികച്ച നേട്ടം കെെവരിച്ചു കൊണ്ട് വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ ഓഹരികളും ശക്തമായി നിലകൊണ്ടു.

നിഫ്റ്റി ഐടി ബുള്ളിഷായി തന്നെ തുടർന്നു. ആഴ്ചയിൽ 3 ശതമാനത്തിന്റെ നേട്ടമാണ് സൂചിക കാഴ്ചവച്ചത്. നിഫ്റ്റി മിഡ്, സ്മോൾ ക്യാപ്പ് എന്നിവ വീണ്ടും ശക്തി കെെവരിച്ചു. സ്മോൾ ക്യാപ്പ് സൂചിക 3 ആഴ്ചത്തെ  ദുർബലത മറികടന്ന് ലാഭത്തിൽ അടച്ചു.

വിപണി മാസാവസാനം ബുള്ളിഷായി എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും  HDFCയിൽ അനുഭവപ്പെട്ട ഓഹരി വാങ്ങലിനെ തുടർന്നാണ് ഈ മുന്നേറ്റം ഉണ്ടായത്. TCS ഓഹരിയും ബുള്ളിഷായി കാണപ്പെട്ടു.

ഓട്ടോ മേഖല ദുർബലമായി തുടർന്നു. ഈ സമയം ഫണ്ടമെന്റലി ശക്തമായ Maruti പോലത്തെ ഓഹരികൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താവുന്നതാണ്. M&M  ഓഹരി വെെകാതെ മുന്നേറ്റം നടത്തിയേക്കും.

നിങ്ങൾക്ക് ഈ ആഴ്ച എങ്ങനെ ഉണ്ടായിരുന്നു? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement