പ്രധാനതലക്കെട്ടുകൾ
HDFC Bank: ജൂണിലെ ഒന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 7729.64 കോടി രൂപയായി രേഖപ്പെടുത്തി. പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം14 ശതമാനം വർദ്ധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി 8 ശതമാനം ഉയർന്നു.
Reliance Retail: ജസ്റ്റ്ഡയലിന്റെ ഓഹരി വിഹിതം ഏറ്റെടുത്തതായി റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനം വ്യക്തമാക്കി.
Bajaj Auto: ഇലക്ട്രിക് സ്കൂട്ടർ ചേതക്കിനായുള്ള ബുക്കിംഗ് ജൂലെെ 16 മുതൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
Tata Power: രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി HPCL-ലുമായി കമ്പനി കെെകോർത്തു.
Rossari Biotech: 120 കോടി രൂപയ്ക്ക് ട്രിസ്റ്റാർ ഇന്റർമീഡിയറ്റ്സ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
Den Networks: ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 41.14 കോടി രൂപയായി.
L&T Finance Holdings: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ അറ്റാദായം 20 ശതമാനം വർദ്ധിച്ച് 178 കോടി രൂപയായി. അതേസമയം വരുമാനത്തിൽ ഇടിവ് സംഭവിച്ചു.
GR Infra, Clean Sciences IPO എന്നീ ഓഹരികൾ ഐപിഒയ്ക്ക് ശേഷം വിപണിയിൽ ഇന്ന് ലിസ്റ്റ് ചെയ്യപ്പെടും. ഉയർന്ന ലിസ്റ്റിംഗ് ഗെയിൻ ലഭിക്കുമെന്ന് ഗ്രേമാർക്കറ്റ് വിപണി സൂചിപ്പിക്കുന്നു.
ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ
- HCL Technologies
- ACC,
- GTPL Hathway,
- HDFC Life Insurance Company,
- Indian Bank
- Nippon Life India Asset Management
- PSP Projects
- Supreme Petrochem
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച എക്കാലത്തെയും ഉയർന്ന നിലയായ 15960 കെെവരിച്ച നിഫ്റ്റി പിന്നീട് ദിവസം മുഴുവൻ ദുർബലമായി കാണപ്പെട്ടു. തുടർന്ന് 15923 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഏറെ ബെയറിഷായി കാണപ്പെട്ടു. 35800 എന്ന പ്രധാന സപ്പോർട്ട് തകർക്കപ്പെട്ടതിനെ തുടർന്ന് 35751 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ദിവസങ്ങളോളം ഉള്ള മുന്നേറ്റത്തിന് പിന്നാലെ ഐടി ഓഹരികൾ ദുർബലമായി കാണപ്പെട്ടു. അതേസമയം ഫാർമ, റിയൽറ്റി, മെറ്റൽ സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചു.
യൂറോപ്യൻ വിപണികൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികളും ബെയറിഷായി ഒരു ശതമാനം നഷ്ടത്തിലാണുള്ളത്.
ഏഷ്യൻ വിപണികൾ ഏറെയും 1 ശതമാനത്തിൽ താഴെ ദുർബലമായാണ് കാണുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണുള്ളത്. ഇത് ആഗോള വിപണികൾ ദുർബലമാണെന്ന സൂചന നൽകുന്നു.
SGX NIFTY 15,720 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
പ്രാദേശികമായി കാണപ്പെട്ട ശുഭസൂചനകൾ നിഫ്റ്റിക്ക് 16000ലേക്ക് കയറാൻ ശക്തി നൽകിയെങ്കിലും ആഗോള വിപണികളിൽ അനുഭവപ്പെട്ട ബലഹീനത ഇതിന് തിരിച്ചടിയായി.
ഏറെ നാളുകൾക്ക് ശേഷമാണ് ഇത്ര വലിയ ഒരു ഗ്യാപ്പ് ഡൗണിന് ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുന്നത്.
നിഫ്റ്റിയിൽ 15900, 15800 എന്നിവിടങ്ങളിലായാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. ഇവരെല്ലാം തന്നെ ഇപ്പോൾ വളരെ വലിയ നഷ്ടത്തിലാകും ഉണ്ടാവുക.
ഗ്യാപ്പ് ഡൗണിൽ തുറന്ന ശേഷം വിപണി ഇവിടെ നിന്നും തിരികെ കയറാനുള്ള സാധ്യതയും കാണുന്നുണ്ട്. വിപണിയുടെ ദിശ മാനസിലാക്കുന്നത് വരെ കാത്തിരിക്കാവുന്നതാണ്.
എന്നാൽ ആഗോള വിപണിയിലെ ബലഹീനത തുടർന്നാൽ ഇന്ത്യൻ വിപണിയുടെ വീണ്ടെടുക്കൽ കഠിനകരമായേക്കും.
15,700, 15,640 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
15,800ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
36,500, 35,800, 36,000 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.
35,400, 35,250, 35,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 466 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 666 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
16000,15900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്. നിഫ്റ്റി പിസിആർ 1 ആണ്. എന്നാൽ ഇന്ന് ഇവയെല്ലാം മറികടന്നതായി കാണാം. ഇന്നത്തെ ഒഐ ബിൽഡ് അപ്പ് വരും ദിവസങ്ങളിലേക്കുള്ള മികച്ച സൂചന നൽകും.
HDFC BANK-ന്റെ ഫലം അത്ര മികച്ചതായിരുന്നില്ല. എന്നാൽ റിലയൻസ്-ജസ്റ്റ്ഡയൽ കരാർ കമ്പനിക്ക് പോസിറ്റീവ് സൂചന നൽകുന്നു. ഈ രണ്ട് ഓഹരികളും ഇന്ന് വിപണിയെ സ്വാധീനിച്ചേക്കും. ഇതിൽ ശ്രദ്ധിക്കുക.
നേരത്തെ ആഗോള വിപണികൾ പോസിറ്റീവായി നിന്നപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇപ്പോൾ ആഭ്യന്തരമായി കാര്യങ്ങൾ ശുഭമായി നിൽക്കുമ്പോൾ ആഗോള വിപണികൾ ദുർബലമായി കാണപ്പെടുന്നു. നിഫ്റ്റിക്ക് 16000 കെെവരിക്കുകയെന്നത് അടുത്തിടെ സാധ്യതമാകുമെന്ന് തോന്നുന്നില്ല.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.