മുംബെെയിലെ ട്രംപ്പ് ടവർ, വേൾഡ് ട്രേഡ് സെന്റർ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ടവറായ വേൾഡ് ഒൺ എന്നിവ നിർമിച്ച പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ലോധാ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന മാക്രോടെക് ഡവലപ്പേഴ്സ്.  മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഏപ്രിൽ 7ന് ആരംഭിച്ചു. 2021-22 സാമ്പത്തിക വർഷത്തെ ആദ്യ ഐ.പി.ഒയാണിത്. ഈ  റിയൽ എസ്റ്റേറ്റ് ഭീമനെ പറ്റിയാണ് മാർക്കറ്റ് ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

IPO Opening DateApril 7, 2021
IPO Closing DateApril 9, 2021
Listing DateApril 22, 2021
Issue TypeBook Building
Face ValueRs 10 per equity share
IPO PriceRs 483 to Rs 486 per equity share
Market Lot30 Shares
Min Order Quantity30 Shares
Issue AmountRs 2500 crore
Issue Size51,440,328 equity shares of Rs 10 each

ഐപിഒ വഴി 2,500 കോടി രൂപ  സമാഹരിക്കാൻ ഒരുങ്ങുകയാണ് മാക്രോടെക് ഡവലപ്പേഴ്‌സ്. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ 1500 കോടി രൂപ വായ്പ്പ വീട്ടുന്നതിനും 375 കോടി രൂപയുടെ ഭൂമി, വികസന അവകാശങ്ങൾ ഏറ്റെടുക്കുന്നതിനുമായി ഉപയോഗിക്കും. ബാക്കി തുക കമ്പനിയുടെ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

ബിസിനസ്

 • 2020 ഡിസംബർ വരെ 3,174 ഏക്കർ ഭൂമിയുടെ കൈവശ അവകാശം കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 77.22 ദശലക്ഷം ചതുരശ്ര അടി വികസന ഭൂമിയിലായി  91 പദ്ധതികളാണ്  കമ്പനി ഇത് വരെ പൂർത്തിയാക്കിയത്. നിലവിൽ 36 പദ്ധതികളും 73.86 ദശലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള  18 ആസൂത്രിത പദ്ധതികളുമാണ് കമ്പനിക്ക് ഉള്ളത്.

 • കമ്പനിയുടെ പ്രോജക്ടുകൾ ഏറെയും മുംബൈ മെട്രോപൊളിറ്റൻ റീജിയൻ, പൂനെ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഭൂമിയുടെ വില വർദ്ധിക്കുന്നതിനെ തുടർന്ന് മുംബെെ നഗരത്തിൽ റിയൽ എസ്റ്റേറ്റ് മേഖല വരും കാലങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും.  ഇതിനുപുറമെ, സിംഗപ്പൂർ, ദുബായ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് പ്രോജക്ടുകളുണ്ട്.
 • മിതമായ ഭവന, വാണിജ്യ പദ്ധതികളുടെ വിഭാഗത്തിൽ നിന്നുമാണ് കമ്പനിക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത്. കാലാകാലങ്ങളായി ഇതിന്റെ വെയിറ്റേജ് വർദ്ധിച്ച് വരികയാണ്.
 • ഇതിനൊപ്പം കമ്പനി 290 ഏക്കറിൽ  ലോജിസ്റ്റിക്സ് പദ്ധതിയും
  540 ഏക്കറിൽ ഇൻഡസ്ട്രിയൽ പാർക്ക്  പദ്ധതികളും നടത്തുന്നു.

 • കമ്പനിയുടെ മുഴുവൻ ഓഹരിയും പ്രെമോർട്ടർമാർ തന്നെയാണ് കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒയ്ക്ക് ശേഷം 89 ശതമാനം ഓഹരി മാത്രമാകും പ്രെമോർട്ടർമാരുടെ കെെവശം ഉണ്ടാവുക.

സാമ്പത്തിക സ്ഥിതി

FY2017-18FY2018-19FY2019-209M FY2020-21
Sales8129.947162.66 6569.2 3351.3 
Revenue13726.5611978.8 12560.98 3160.48
Profit After Tax1789.391643.77 744.83 (2,643.02) 
Total Borrowings22,59923,36118,41318662
 • കമ്പനി ശക്തമായ ഒരു സാമ്പത്തിക സ്ഥിതിയിലല്ല കാണപ്പെടുന്നത്. 2017 സാമ്പത്തിക വർഷം കമ്പനിയുടെ വിൽപ്പന 8129.94 കോടി രൂപയിൽ നിന്നും 6569 കോടി രൂപയായി കുറഞ്ഞു.
 • 2017-18 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 13726 കോടി രൂപയിൽ നിന്നും 12560 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം മൂന്ന് വർഷം കൊണ്ട്
  പകുതിയായി. 2020-21 സാമ്പത്തിക വർഷത്തിലും കമ്പനി നഷ്ടം രേഖപ്പെടുത്തി. 
 • കടം കുറച്ചുകൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞുവെങ്കിലും ഡിസംബർ 31 വരെ 18,662 രൂപയുടെ കടമാണ് കമ്പനിക്ക് ഉള്ളത്.

 • 18,496 കോടി രൂപയുടെ സുരക്ഷിത വായ്പയും 165 കോടി രൂപയുടെ സുരക്ഷിതമല്ലാത്ത വായ്പകളുമാണ് കമ്പനിക്ക് ഉള്ളത്. അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ കമ്പനിക്ക്  18,662 കോടി രൂപയുടെ  ഈ കടം വീട്ടേണ്ടതുണ്ട്.

റിസ്ക്ക് ആന്റ് റിവാഡ്

 • റിലയൽ എസ്റ്റേറ്റ് വിപണിയിൽ കമ്പനിക്ക് ശക്തമായ ഒരു ബ്രാൻഡ് മൂല്യമുണ്ട്. പരിമിതമായ ഭൂമി ലഭ്യത, ഉയർന്ന മൂലധന ആവശ്യകതകൾ, നിയന്ത്രണ തടസ്സങ്ങൾ എന്നിവ കാരണം പുതുതായി വരുന്ന കമ്പനികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ കാലുറപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

 • മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ കമ്പനിക്ക് വളരെ വലിയ ഒരു സ്വാധീനമാണുള്ളത്. രാജ്യത്ത് ഏറ്റവും ഉയർന്ന് വിലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടക്കുന്ന മേഖലയാണിത്. 

 • മിതമായ നിരക്കിലുള്ള വീടുകളുടെ വിഭാഗത്തിൽ നികുതി ആനുകൂല്യങ്ങളുടെയും കുറഞ്ഞ ജിഎസ്ടി നിരക്കിന്റെയും സഹായത്തോടെ കമ്പനിക്ക് സർക്കാർ അനുകൂല്യങ്ങൾ ലഭിച്ചേക്കാം.

 • വളരെ ദുർബലമായ ഒരു ബാലൻസ്ഷീറ്റാണ് കമ്പനിക്കുള്ളത്. ഉയർന്ന കടവും കുറഞ്ഞ് വരുന്ന വരുമാനവും മാത്രമാണ് കഴിഞ്ഞ ചില വർഷങ്ങളായി ഇതിൽ കാണാനാകുന്നത്. 
 • കമ്പനിക്ക് എതിരെ 7,752 കോടി രൂപയുടെ  12 ഓളം ക്രമിനൽ കേസുകളും 271 സിവിൽ കേസുകളുമുണ്ട്.

 • കമ്പനിക്ക് മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ മാത്രമാണ് ഉയർന്ന സ്വാധീനമുള്ളത്. വിപണിയിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ കമ്പനിയെ അത് സാരമായി ബാധിച്ചേക്കും.

റിയൽ എസ്റ്റേറ്റിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ച മഹാരാഷ്ട്ര, ഒരാഴ്ച മുമ്പ് ഇത് 2 ശതമാനമായി ഉയർത്തി. മഹാരാഷ്ട്രയിൽ അടുത്തിടെ ക്ലോസ് ടു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതോടെ നിരവധി ബിസിനസുകൾ ഒരു മാസത്തോളം അടഞ്ഞു കിടന്നു. ഉയർന്ന കടമുള്ള കമ്പനിക്ക് ഐ.പി.ഒ വഴി ലഭിക്കുന്ന 2500 കോടി രൂപ ഒന്നുമാകില്ല. ഇത്തരം ഒരു കാലഘട്ടത്തിൽ ഉയർന്ന കടമുള്ള മാക്രോടെക് ഡവലപ്പേഴ്സ് പോലെയോരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിക്ഷേപം നടത്തുന്നത് ഉചിതമല്ല.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement