ഇന്നത്തെ വിപണി വിശകലനം

മെറ്റൽ ഓഹരികൾ ഇന്ന് വീണ്ടും അവിശ്വാസനീയമായ മുന്നേറ്റം കാഴ്ചവച്ചു. അതിനൊപ്പം ഇന്ത്യയിലെ ഏഴാമത്തെ വലിയ കമ്പനിയായ എച്ച്.ഡി.എഫ്.സി  നാലാം പാദത്തിൽ  പ്രതീക്ഷകൾക്ക്  അപ്പുറമുള്ള മികച്ച ഫലം പുറത്തുവിട്ടു. ഇതേതുടർന്ന്  അനിശ്ചിതത്വത്തിലും വിപണി ലാഭത്തിൽ അടച്ചു.

14821 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 14850ൽ ശക്തമായ പ്രതിരോധം അനുഭവപെട്ടതിനെ തുടർന്ന് സൂചിക പതിയെ താഴേക്ക് വീഴാൻ തുടങ്ങി. 4 മണിക്കൂർ കൊണ്ട് 97 പോയിന്റുകൾ താഴേക്ക് വീണ സൂചിക തിരികെ കയറിയെങ്കിലും ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 98 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 14823 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ഓപ്പണിംഗ് ലെവലിനേക്കാൾ വെറും രണ്ട് പോയിന്റ് മുകളിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയെ അപേക്ഷിച്ച്   ബാങ്ക് നിഫ്റ്റി ഇന്ന്  അൽപ്പം ബെയറിഷായി കാണപ്പെട്ടു. ഗ്യാപ്പ് അപ്പിൽ  33,076  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 10 മിനിറ്റ് കൊണ്ട്  200 പോയിന്റുകൾ  മുകളിലേക്ക് കയറി. എന്നാൽ ഇത് നിലനിർത്താനായില്ല. എച്ച്.ഡി.എഫ്.സി ബാങ്ക് ഒഴികെയുള്ള എല്ലാ ബാങ്കിംഗ് ഓഹരികളും താഴേക്ക് വീണു. 33000 എന്ന സപ്പോർട്ട് കൂടി ദുർബലമായതോട സൂചിക ഇന്നലത്തെ നിലയിലേക്ക് കൂപ്പുകുത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റ്/ 0.23 ശതമാനം  മുകളിലായി 32904 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി പി.എസ്.യു ബാങ്ക് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി  മെറ്റൽ ഇന്ന് 4.73 ശതമാനം നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 


മെയ് 10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജസ്ഥാൻ. AU Small Financeance Bank ഓഹരി  ഇന്ന് 3 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ 43.6 ശതമാനം ശാഖകളും ഇവിടെയാണുള്ളത്.

പാസഞ്ചർ വാഹനങ്ങളുടെ വില 1.8 ശതമാനം  വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി അറിയിച്ചതിന്  പിന്നാലെ Tata Motors ഓഹരി ഇന്ന് മുകളിലേക്ക് കയറിയെങ്കിലും പിന്നീട് ഫ്ലാറ്റായി അടയ്ക്കപെട്ടു.

മെറ്റൽ ഓഹരികൾ ഇന്ന് വീണ്ടും കത്തിക്കയറി. നിഫ്റ്റി മെറ്റൽ സൂചികയിലെ മിക്ക ഓഹരികളും ഇന്ന് നേട്ടം കെെവരിച്ചു. Tata Steel 7.4 ശതമാനവും Hindalco 3.95 ശതമാനവും SAIL 7.9 ശതമാനവും National Aluminium 10.87  ശതമാനവും  JSW Steel 3.72 ശതമാനവും ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ  HDFC യുടെ പ്രതിവർഷ അറ്റാദായം 42 ശതമാനം വർദ്ധിച്ച് 3180 കോടി രൂപയായി. കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 1.25 ലക്ഷം കോടി രൂപ സമാഹരിക്കാനും കമ്പനി ബോർഡ് തീരുമാനിച്ചു. അതേസമയം ഓഹരി ഒന്നിന് 23 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ  Dabur India-യുടെ പ്രതിവർഷ അറ്റാദായം 34 ശതമാനം വർദ്ധിച്ച് 378 കോടി രൂപയായി. ഓഹരി ഇന്ന് രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.

യുകെയിൽ മൊബിലിറ്റി ഉത്പ്പന്നങ്ങൾ‌ക്കായി  നൂതന ഡിസൈൻ‌ സെന്റർ‌ ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ M&M ഇന്ന് 2.7 ശതമാനം നേട്ടം കെെവരിച്ചു.

SBI Life -ന്റെ 3.5 ശതമാനം ഓഹരി 945 കോടി രൂപയ്ക്ക് വിൽക്കാൻ  കാർലെെൽ ഗ്രൂപ്പ് പദ്ധതിയിട്ടതിന് പിന്നാലെ ഓഹരി ഇന്ന് 5.5 ശതമാനം ഉയർന്നെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് മുകളിലേക്ക് കയറിയ ഓഹരി 3 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ Hero MotoCorp-ന്റെ അറ്റാദായം 39 ശതമാനം വർദ്ധിച്ച് 865 കോടി രൂപയായതിന് പിന്നാലെ  ഓഹരി ഇന്ന് 6 ശതമാനം താഴേക്ക് വീണു. പിന്നീട് മുകളിലേക്ക് കയറിയ ഓഹരി 1.8 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ Tata Consumer Products -ന്റെ അറ്റാദായം 133.34 കോടി രൂപയായതിന് പിന്നാലെ ഓഹരി ഇന്ന് 3.6 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 50യുടെ ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

BPCL സ്വകാര്യവത്ക്കരിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

വെെകാതെ  രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന കിംവദന്തികൾ നിലനിൽക്കുന്നതിനാൽ വിപണിയിൽ  എന്ന്  അൽപ്പം ഭയം കാണാൻ  ഇടയായി.

ബാങ്ക് നിഫ്റ്റിക്ക് 33000 ഇന്നും നിലനിർത്താനായില്ല. സൂചികയുടെ ശക്തി ചിലപ്പോൾ നിശ്ചലമായേക്കാം. അതേസമയം മെറ്റൽ ഓഹരികളുടെ സഹായത്തോടെ  നിഫ്റ്റി 14800 മറികടന്നു. ഇത് സൂചികയുടെ വളരെ നല്ല ഒരു ഡിമാന്റ് സോണായി പരിഗണിക്കാം. HDFC Bank തിങ്കളാഴ്ച മുകളിലേക്ക് കയറിയാൽ വീണ്ടും ഒരു റാലിക്ക് വിപണി സാക്ഷ്യം വഹിച്ചേക്കാം.

ലോക്ക്ഡൗൺ  ഭയവും അനിശ്ചിതത്വവും കാരണം നിരവധി ആളുകൾ ഇന്ന് ലാഭമെടുപ്പ് നടത്തി. Happiest Minds, Tata Elxsi, SAIL എന്നീ ഓഹരികളിലാണ് ഇത് ഏറെയും കാണപ്പെട്ടത്.

അപകടം ഒഴിവാക്കുന്നതിനായി വിവിധ  മേഖലകളിലായി നിക്ഷേപം നടത്താവുന്നതാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ഒരു ഓഹരിയിൽ മാത്രമായി നിങ്ങളുടെ മുഴുവൻ പണവും നിക്ഷേപിക്കരുത്. ഇത്തരം സന്ദർഭങ്ങളിൽ കുറച്ച് പണം കെെയിൽ കരുതാവുന്നതാണ്. ഇത് നിങ്ങൾക്ക് ആവറേജ് ചെയ്യാൻ ഉപകാരപ്പെടും.

ഐടി, ഫാർമ, മെറ്റൽ ഓഹരികൾക്ക് ഒപ്പം നിഫ്റ്റി 300 പോയിന്റുകളുടെ നേട്ടമാണ് ഈ ആഴ്ച കാഴ്ചവച്ചിരിക്കുന്നത്. ഈ ആഴ്ച നിങ്ങൾക്ക് നല്ലതായിരുന്നു എന്ന് പ്രതീക്ഷിക്കുന്നു.

JSLHisar-ന്റെ ഒരു മാസത്തെ ചാർട്ട് നോക്കിയാൽ അതിൽ നടന്ന ബ്രേക്ക് ഔട്ടിനെ പറ്റി നിങ്ങൾക്ക് മനസിലാക്കാനാകും. വിപണി ബെയറിഷ് അല്ലെങ്കിൽ ഓഹരി താഴേക്ക് വീഴുമ്പോൾ നിങ്ങൾക്ക് അത് ഒരു നിക്ഷേപത്തിനുള്ള അവസരമാക്കി മാറ്റാവുന്നതാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement