മോറട്ടോറിയം കാലാവധി നീട്ടാനാകില്ല, അന്തിമ തീരുമാനം സർക്കാരിന് വിട്ട് സുപ്രീംകോടതി
മോറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി. മോറട്ടോറിയം കാലത്തെ പലിശ പൂർണമായും എഴുതിതള്ളാനാകില്ലെന്ന് പറഞ്ഞ കോടതി ഇത് ബാങ്കുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഗംഗാവരം പോർട്ടിന്റെ 58.1 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി പോർട്ട്സ്
ഗംഗാവരം പോർട്ടിന്റെ 58.1 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാൻ കാരർ ഒപ്പുവച്ച് അദാനി പോർട്ട്സ്. 3604 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നതെന്നും എക്സേഞ്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സേനയ്ക്ക് അത്യാധുനിക ലൈറ്റ് സ്പെഷ്യല്‍ വെഹിക്കിളുകള്‍ നിർമിച്ചു നൽകാൻ കരാർ ഒപ്പുവച്ച് മഹീന്ദ്ര ഡിഫെന്‍സ്
അത്യാധുനിക ലൈറ്റ് സ്പെഷ്യല്‍ വെഹിക്കിളുകള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍മിച്ചു നല്കാൻ ഒരുങ്ങി മഹീന്ദ്ര ഡിഫെന്‍സ് സിസ്റ്റം ലിമിറ്റഡ്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി 1,056 കോടി രൂപയുടെ കരാറിൽ കമ്പനി ഒപ്പുവച്ചു.
എൽടി ഫുഡ്സിന്റെ ഒരു ശതമാനം ഓഹരി ഏറ്റെടുത്ത് അലാന ഗ്രൂപ്പ്
എൽടി ഫുഡ് ലിമിറ്റഡിന്റെ ഒരു ശതമാനം ഓഹരി ഏറ്റെടുത്തതായി അലാന ഗ്രൂപ്പ് അറിയിച്ചു. 20 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. 65 രാജ്യങ്ങളിലായി ശൃംഖലയുള്ള പ്രമുഖ അരി വ്യാപാര കമ്പനിയാണ് എൽടി ഫുഡ്സ്.
നോവൽ ആന്റിബയോട്ടിക്ക്സ് വിപുലീകരിക്കുന്നതിനായി സിഗാ ടെക്നോളജീസുമായി കെെകോർത്ത് സിപ്ല
സിപ്ലയുടെ അനുബന്ധ സ്ഥാപനമായ സിപ്ല തെറാപ്പിറ്റിക്സ് നോവൽ ആന്റിബയോട്ടിക്ക്സ് വിപുലീകരിക്കുന്നതിനായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗാ ടെക്നോളജീസുമായി പങ്കാളിത്തതിൽ ഏർപ്പെട്ടു.
ആർ.വി.എൻ.എൽ ഓഹരി വിറ്റ് കൊണ്ട് 755 കോടി രൂപ സമാഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ 15 % ഓഹരി വിറ്റുകൊണ്ട് 755 കോടി രൂപ സമാഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓഫർ ഫോർ സെയിലിലൂടെ ഓഹരി ഒന്നിന് 27.50 രൂപ വീതമാണ് വിൽക്കുക.
നോൺ റീട്ടെയിൽ നിക്ഷേപകർക്കായി ബുധനാഴ്ചയും റീട്ടെയിൽ
നിക്ഷേപകർക്കായി വ്യാഴാഴ്ചയും ഓഹരി ഇഷ്യൂ ചെയ്യും.
എച്ച്ജി ഇൻഫ്ര എഞ്ചിനീയറിംഗിന് ഹെെവേ അതോറിറ്റിയിൽ നിന്നും പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു
മഹാരാഷ്ട്രയിലെ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് എച്ച്ജി ഇൻഫ്ര എഞ്ചിനീയറിംഗിന് ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് താത്ക്കാലിക പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു.
1421 ടവറുകൾ ഹെലിയോസിന് വിറ്റ് എയർടെൽ ആഫ്രിക്ക
ഭാരതി എയർടെല്ലിന്റെ അഫ്രിക്കൻ യൂണിറ്റ് ഹെലിയോസിന് 1421 ടവറുകൾ വിറ്റഴിച്ചു. 108 ഡോളറിനാണ് (ഏകദേശം 782 കോടി രൂപ) മഡഗാസ്കർ, മലാവയി എന്നിവിടങ്ങളിലുള്ള ടവറുകൾ വിറ്റഴിച്ചത്.
രക്തസമ്മർദ്ദത്തിനുള്ള പുതിയ ക്യാപ്സൂളിന് യുഎസ്എഫ്ഡിഎയുടെ അംഗീകാരം ലഭിച്ചതായി ഗ്ലെൻമാർക്ക് ഫാർമ
ഡിലിറ്റെെസം ഹൈഡ്രോക്ലോറൈഡ് എക്സ്റ്റെൻഡഡ് – റിലീസ് കാപ്സ്യൂളുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.
രക്തസമ്മർദ്ദത്തിന്റെ ചികിത്സയ്ക്കുള്ളതാണ് ഈ മരുന്നത്.