ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ  പ്രധാന പങ്കുവഹിച്ച കമ്പനിയാണ് 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ്.  രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സ് സ്ഥാപിച്ച എൽ ആന്റ് ടി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളിലൊന്നായി വളർന്ന് പന്തലിച്ചു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഫാക്ടറികൾ, ന്യൂക്ലിയർ റിയാക്ടറുകൾ, പവർ പ്ലാന്റുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ കമ്പനി നിർമിച്ചുവരുന്നു. എല്ലാ മാസവും ആയിരം കോടിയിൽ ഏറെ രൂപയുടെ ഓർഡറുകളാണ് വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ് എന്ന കമ്പനിയെ പറ്റിയും അതിന്റെ ബിസിനസ് രീതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

എൽ ആൻഡ് ടിയുടെ ചിരിത്രം

ഹെന്നിംഗ് ഹോൾക്ക്-ലാർസൻ, സോറൻ ക്രിസ്റ്റ്യൻ ട്യൂബ്രോ എന്ന് അറിയപ്പെടുന്ന രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സാണ് 1930ൽ കമ്പനി സ്ഥാപിച്ചത്.  ആദ്യഘട്ടമെന്ന നിലയ്ക്ക് രാജ്യത്ത് ഡാനിഷ് ഡയറി ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് വിൽക്കുന്ന ഒരു ബിസിനസാണ് ഇവർ ആരംഭിച്ചത്. 1940 ൽ ജർമ്മനി ഡെൻമാർക്ക് ആക്രമിച്ചതിനെത്തുടർന്നുണ്ടായ ഇറക്കുമതി നിയന്ത്രണങ്ങൾ ബിസിനസിനെ സാരമായി ബാധിച്ചു. ഇരുവരും ഇന്ത്യയിൽ തന്നെ തുടരുകയും എഞ്ചിനീയറിംഗ് ജോലികളും സേവനങ്ങളും ഏറ്റെടുക്കുന്നതിനായി ഒരു ചെറിയ വർക്ക് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് കപ്പലുകൾ നന്നാക്കാനും കെട്ടിച്ചമയ്ക്കാനുമുള്ള അനുകൂലമായ ബിസിനസ്സ് അവസരം ഉപയോഗപ്പെടുത്തി. ഇത് കമ്പനിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു.

1940 ൽ എൽ ആന്റ് ടിക്ക് ടാറ്റാ ഗ്രൂപ്പിൽ നിന്നും ഒരു സോഡ ആഷ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഓർഡർ ലഭിച്ചു. എൽ & ടി യുടെ പ്രവർത്തന രീതിയും ഗുണനിലവാരവും  പല ആഭ്യന്തര, അന്തർ‌ദ്ദേശീയ കമ്പനികളെ ആകർഷിച്ചു. ഇതോടെ നിരവധി വിദേശ കമ്പനികളുമായി കമ്പനി ഒത്തുപ്രവർത്തിക്കാൻ തുടങ്ങി. ഹൈഡ്രജൻ ഓയിൽ, സോപ്പ്, ഗ്ലാസ് തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ബ്രിട്ടീഷ് നിർമ്മാതാക്കളെ എൽ ആൻഡ് ടി പ്രതിനിധീകരിച്ചു. 1945ൽ  യുഎസ് ആസ്ഥാനമായുള്ള കാറ്റർപില്ലർ ട്രാക്ടർ കമ്പനിയുമായും കമ്പനി കരാറിൽ ഏർപ്പെട്ടു.

1946ലാണ് കമ്പനി ലാർസൻ & ട്യൂബ്രോ പ്രൈവറ്റ് ലിമിറ്റഡ് സംയോജിപ്പിക്കുന്നത്. കൊൽക്കത്ത, മദ്രാസ്, ഡൽഹി എന്നിവിടങ്ങളിലായി കമ്പനിക്ക് ഓഫീസുകൾ ഉണ്ട്. 1950ൽ കമ്പനി പബ്ലിക്കായി ലിസ്റ്റുചെയ്തു. 1960ൽ ഇന്ത്യയുടെ ആണവ പദ്ധതിക്കായി റിയാക്ടറുകളും നിർണായക ഘടകങ്ങളും നിർമ്മിക്കാൻ കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. 1970 -80 കാലഘട്ടങ്ങളിൽ കമ്പനിക്ക് ഐഎസ്ആർഒയിൽ നിന്നും അനേകം ഓർഡറുകൾ ലഭിച്ചു. ആയുധ, മിസൈൽ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനായി ഡിആർഡിഒയുമായും കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. 

ഗ്രൂപ്പ് കമ്പനിനീസ്

സംയോജിപ്പിച്ചതിനുശേഷം എൽ ആന്റ് ടി നിരവധി മേഖലകളിലേക്ക് വൈവിധ്യവൽക്കരിച്ചു. ഇൻഫ്രാസ്ട്രക്ചർ, പവർ, ഹൈഡ്രോകാർബൺ, ഡിഫൻസ്, ഇൻഫർമേഷൻ ടെക്നോളജി, ധനകാര്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിൽ കമ്പനി ആധിപത്യം സ്ഥാപിച്ചു. 50ൽ അധികം രാജ്യങ്ങളിൽ എൽ ആൻഡ് ടി തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

L&T Construction

ലോകത്തിലെ മികച്ച 15 കരാറുകാരും ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനവുമാണിത്. 

നിർമാണ ബിസിനസിൽ ഉൾപ്പെടുന്നവ

  • കെട്ടിടങ്ങൾ ഫാക്ടറികൾ, വിമാനത്താവളങ്ങൾ എന്നിവയുടെ നിർമാണം.

  • സിവിൽ ഇൻഫ്രാസ്ട്രക്ചർ- ന്യൂക്ലിയർ റിയാക്ടറുകൾ, ഡാമുകൾ, തുരങ്കങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധ ഇൻസ്റ്റാളേഷനുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ ഉൾപ്പെടും.

  • ഗതാഗത ഇൻഫ്രാസ്ട്രക്ചർ – റോഡുകൾ, ഹൈവേകൾ, എയർപോർട്ട് റൺവേകൾ, റെയിൽവേ ട്രാക്കുകൾ എന്നിവ ഉൾപ്പെടും.

  • പവർ ട്രാൻസ്മിഷനും വിതരണവും – സബ്സ്റ്റേഷനുകൾ, യൂട്ടിലിറ്റി പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റങ്ങൾ, ട്രാൻസ്മിഷൻ ലൈനുകൾ എന്നിവ ഉൾപ്പെടും.

മെറ്റലർജിക്കൽ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് – ഇരുമ്പ്, ഉരുക്ക്, അലുമിനിയം, ചെമ്പ്, സിങ്ക് മുതലായവ കൈകാര്യം ചെയ്യുന്നതിനുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ 21 വർഷത്തിനുള്ളിൽ കമ്പനിയുടെ ഓഹരി 20.37 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്.

L&T Hydrocarbon Engineering (LTHE)

ലോകമെമ്പാടുമുള്ള കടൽത്തീര, ഓഫ്‌ഷോർ ഹൈഡ്രോകാർബൺ പ്രോജക്റ്റുകൾക്കായി കമ്പനി സംയോജിത ‘ഡിസൈൻ-ടു-ബിൽഡ്’ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

L&T Power

കമ്പനി ലോകമെമ്പാടുമുള്ള കൽക്കരി- വാതക അധിഷ്ഠിത, ന്യൂക്ലിയർ, ജല, സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കിവരുന്നു. വൈദ്യുത നിലയങ്ങൾക്ക് അവശ്യമായ ഉപകരണങ്ങളും കമ്പനി വിതരണം ചെയ്യുന്നുണ്ട്.

L&T Heavy Engineering

‘എഞ്ചിനീയറിംഗ്-ടു-ഓർഡർ’ ഉപകരണങ്ങളും പ്രോസസ്സ് പ്ലാന്റുകളും ന്യൂക്ലിയർ പ്ലാന്റുകളും നിർണായക പൈപ്പിംഗ് പരിഹാരങ്ങളും കമ്പനി നൽകുന്നു. എൽ ആൻഡ് ടി ഹെവി എഞ്ചിനീയറിംഗ് റിഫൈനറി, ഓയിൽ ആൻഡ് ഗ്യാസ്, വളം, പെട്രോകെമിക്കൽ, ന്യൂക്ലിയർ പവർ വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സേവനങ്ങളും നൽകി വരുന്നു. 

L&T Realty

70 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള റെസിഡൻഷ്യൽ, വാണിജ്യ, റീട്ടെയിൽ പ്രോപ്പർട്ടീസാണ്  2011ൽ സ്ഥാപിതമായ  കമ്പനിക്കുള്ളത്. കമ്പനി നിലവിൽ മുംബൈ, നവി മുംബൈ, നാഷണൽ ക്യാപിറ്റൽ റീജിയൻ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു. 

മറ്റു ബിസിനസുകൾ


മുകളിൽ സൂചിപ്പിച്ച അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ, ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്കായി ഡിസൈൻ‌-ടു-ഡെലിവറി പരിഹാരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് ഭൂഗർഭ ഘടനകൾ, സൈനിക താവളങ്ങൾ, സംഭരണ ​​ഡിപ്പോകൾ എന്നിവ നിർമ്മിക്കുന്നു. യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, സഹായ കപ്പലുകൾ, പ്രത്യേക നാവിക പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടെ നിരവധി കപ്പലുകൾ എൽ ആന്റ് ടി നിർമിച്ചു നൽകുന്നു. 

ഇന്ത്യയിലെ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്  പ്രോജക്ടുകളിലെ മുൻനിര നിർമാതാക്കളാണ് എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്ട്സ്. റോഡുകൾ, ട്രാൻസ്മിഷൻ ലൈനുകൾ, തുറമുഖങ്ങൾ, ജലവിതരണം, പുനരുപയോഗ ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ കമ്പനി നടത്തിവരുന്നു.

ഹൈദരാബാദിലെ എൽ ആൻഡ് ടി മെട്രോ റെയിൽ ലോകത്തിലെ ഏറ്റവും വലിയ പിപിപി മോഡിൽ മെട്രോ  പദ്ധതിയാണ്.

അനുബന്ധ സ്ഥാപനങ്ങൾ

L&T Finance Holdings (LTFH)

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സേവന കമ്പനിയാണ് എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് ലിമിറ്റഡ്. ഇതിലൂടെ ഇരുചക്ര വാഹന ധനകാര്യം, മൈക്രോ വായ്പകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഭവനവായ്പകൾ, സ്വത്തിനെതിരായ വായ്പകൾ, റിയൽ എസ്റ്റേറ്റ് ഫിനാൻസ് എന്നിവയും കമ്പനി നൽകി വരുന്നു. 

കൊവിഡിന് മുമ്പ് വരെ കമ്പനിയുടെ വരുമാനവും അറ്റാദായവും വർദ്ധിച്ചുവരുന്നതായി കാണാമായിരുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 13.88 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. കഴിഞ്ഞ ഒരു വർഷമായി 55.77 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്. 

L&T Technology Services (LTTS)

ഇന്ത്യ, ഉത്തര അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ്, ഗവേഷണം, വികസന സേവനങ്ങൾ എന്നിവ നടത്തി വരുന്ന കമ്പനിയാണ് എൽ ആന്റ് ടി ടെക്നോളജി സർവീസസ്. ഒന്നിലധികം വ്യവസായങ്ങളിലുടനീളമുള്ള ഫാക്ടറികൾ, പ്ലാന്റുകൾ എന്നിവയ്ക്കായി ഓട്ടോമേഷൻ, പ്രോസസ്സ് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ നിർമിച്ച് നൽകുന്നു.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 12.2 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. മേഖലയുടെ വളർച്ച 8.5 ശതമാനം മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷമായി 141 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്. 

Larsen & Toubro Infotech (LTI)

ഇന്ത്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലായി  ഐടി സേവനങ്ങളും പരിഹാരങ്ങളും നൽകിവരുന്ന ടെക്നോളജി കൺസൾട്ടിംഗ്, ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയാണ് എൽടിഐ. ആപ്ലിക്കേഷൻ വികസനം, പരിപാലനം, ഇൻഫ്രാസ്ട്രക്ചർ മാനേജുമെന്റ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ആമസോൺ വെബുമായി കമ്പനി സഹകരണ കരാറിൽ ഏർപ്പെട്ടിടുണ്ട്. ആഗോള തലത്തിൽ 31 രാജ്യങ്ങളിലായി കമ്പനി പ്രവർത്തിച്ചുവരുന്നു.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 15.91 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. മേഖലയുടെ വളർച്ച 8.5 ശതമാനം മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷമായി 94.5 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്. 

Mindtree Limited

ആഗോള ടെക്നോളജി കൺസൾട്ടിംഗ്, സേവന കമ്പനിയായ മൈൻഡ് ട്രീയുടെ നിയന്ത്രണ ഓഹരി  2019ൽ എൽ ആൻഡ് ടി സ്വന്തമാക്കി. അനലിറ്റിക്സ്, ഇൻഫർമേഷൻ മാനേജ്മെന്റ്, ആപ്ലിക്കേഷൻ ഡെവലപ്മെന്റ് & മെയിന്റനൻസ്, ബിസിനസ് പ്രോസസ് മാനേജ്മെന്റ് എന്നീ സേവനങ്ങൾ -നൽകി വരുന്നു. 2012-2021 സാമ്പത്തിക വർഷത്തിനിടെ കമ്പനിയുടെ വരുമാനം 11.29 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. കഴിഞ്ഞ ഒരു വർഷമായി 165.8 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്. 

നിഗമനം

ലാർസൻ ആന്റ് ടൂബ്രോ ലിമിറ്റഡിന് സീറോ പ്രൊമോട്ടർ ഹോൾഡിംഗാണുള്ളത്. എങ്കിലും കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നത് പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ്. 1962ൽ ട്യൂബ്രോ ആക്റ്റീവ് മാനേജ്മെൻറിൽ നിന്ന് വിരമിച്ചിരുന്നു. പിന്നാലെ 1978ൽ  ഹോൾക്ക്-ലാർസൻ  ചെയർമാനായി വിരമിച്ചു. പ്രൊമോട്ടർ ഇല്ലാത്ത ബ്ലൂ-ചിപ്പ് കമ്പനിയായതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസും ആദിത്യ ബിർള ഗ്രൂപ്പും എൽ ആന്റ് ടി ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കമ്പനിയുടെ സിഇഒയും, എംഡിയുമായ അനിൽ മണിഭായ് നായിക് വലിയ കോർപ്പറേറ്റുകൾക്ക് ഇത് നൽകാൻ തയ്യാറായില്ല. ശക്തമായ ഇച്ഛാശക്തിയും തീവ്രമായ ടീം വർക്കുകളും കൊണ്ട് കമ്പനിക്ക് നല്ലത് പോലെ വളരാൻ സാധിച്ചു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൊന്നായി എൽ ആൻഡ് ടി മാറി കഴിഞ്ഞു. വിദേശ വിപണികളിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

ഇന്ത്യയുടെ സാമൂഹിക ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിൽ കമ്പനി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സുരക്ഷിതമായ കുടിവെള്ളത്തിനും ശുചിത്വത്തിനും വേണ്ട സംവിധാനങ്ങളും കമ്പനി നൽകുന്നു. ഹോർട്ടികൾച്ചർ, സീറോ ബജറ്റ് പ്രകൃതി കൃഷി എന്നിവ നൽകി കമ്പനി കർഷകരെ പിന്തുണയ്ക്കുന്നു. രാജ്യത്തുടനീളം കമ്പനി നിരവധി ആരോഗ്യ കേന്ദ്രങ്ങളും ഒപിഡിയും നിർമിച്ചിട്ടുണ്ട്.

കമ്പനിയുടെ വളർച്ച അനേകം പേർക്ക് പ്രചോദനം നൽകിയിട്ടുണ്ട്. കമ്പനിയും അതിന്റെ സ്ഥാപകരും ഇന്ത്യയിലെ വിവിധ വ്യവസായങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കമ്പനി ഭാവിയിൽ  കൂടുതൽ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കാം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement