കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (കിംസ്) ഐപിഒ 2021 ജൂൺ 16ന് ആരംഭിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രവർത്തിച്ചു വരുന്ന സ്വകാര്യ ആരോഗ്യ സേവന കമ്പനിയാണ് കിംസ്. ലിസ്റ്റ് ചെയ്ത ശേഷം ഫോർട്ടിസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നീ ഓഹരികൾക്ക് ശക്തനായ ഒരു എതിരാളിയായേക്കാം കിംസ്. ഈ ഐപിഒയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ബിസിനസ്സ് മോഡൽ

  • ഇൻ-പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് (ഐപിഡി), ഔട്ട്-പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് (ഒപിഡി) എന്നിങ്ങനെ രണ്ട് വരുമാന സ്രോതസുകളാണ് ഒരു ആശുപത്രിക്കുണ്ടാവുക. ചെറിയ ആരോഗ്യ പരിശോധന, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധന, ഡോക്ടറുടെ പതിവ് സന്ദർശനം എന്നിവയിലൂടെയുള്ള വരുമാനം ഒപിഡിയായി കണക്കാക്കുന്നു. ഗുരുതരമായ പരിചരണം,  ആശുപത്രിയിൽ താമസിക്കുന്നത് ഉൾപ്പെടുന്ന പ്രധാനമായ ചികിത്സാ രീതികളിൽ നിന്നുള്ള വരുമാനത്തെ  ഐപിഡിയായി കണക്കാക്കുന്നു.
  • ഇന്ത്യൻ ഹെൽത്ത് കെയർ വ്യവസായത്തിന്റെ 70 ശതമാനം വരുമാനവും വരുന്നത്  ഐപിഡി വഴിയാണ്. കിംസിന്റെ സാമ്പത്തിക കണക്കുകളിലേക്ക് നോക്കുമ്പോൾ വരുമാനത്തിന്റെ ഏറെയും വരുന്നത് ഐപിഡിയിൽ നിന്നുമാണ്. കിംസിലെ ഇൻപേഷ്യന്റുകളുടെ എണ്ണം താരതമ്യേന കുറവാണ്, എന്നാൽ ഈ വിഭാഗത്തിൽ നിന്നുള്ള വരുമാനം കൂടുതലാണ്. അത് പോലെ ഒപിഡിയുടെ എണ്ണം കൂടുതലാണെങ്കിലും   താരതമ്യേന ഇവിടെ നിന്നുള്ള വരുമാനം കുറവാണ്.
.2018201920209M 2021
Inpatient Volume 88,577 111,382 140,676 83,860
InpatientRevenue Rs 594.7 CrRs 717.6 CrRs 879.9 CrRs 778.3 Cr
Outpatient Volume  661,000 900,043 1,137,560557,071 
Outpatient
Revenue
Rs 152.7 Cr Rs 195.6 CrRs 238.8 CrRs 192.1 Cr
  • കിംസ് അതിന്റെ വിവിധ ആശുപത്രികളിൽ 25 തരം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2020 ഡിസംബർ 31 ലെ കണക്കു പ്രകാരം ആശുപത്രിയുടെ മൊത്തം കിടക്ക ശേഷി 9 സ്ഥലങ്ങളിലായി 3064 കിടക്കകളാണ്. സെക്കന്തരാബാദ്, നെല്ലൂർ, രാജമുണ്ട്രി, ശ്രീകാകുളം, കോണ്ടാപൂർ, ഓങ്കോൾ, വിശാഖപട്ടണം, അനന്തപുർ, കർനൂൾ എന്നിവിടാങ്ങളിലായാണ്  ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്. കിംസിന്റെ 50 ശതമാനം വരുമാനവും വരുന്നത് സെക്കന്തരാബാദ് കേന്ദ്രത്തിൽ നിന്നാണ്.
.2018201920209M 2021
Bed Capacity2,1202,8043,0043,064
% Occupancy75.83%71.83%80.49%72.00%
  • കാർഡിയാക് സയൻസസ് വിഭാഗത്തിൽ നിന്നും  20.98 ശതമാനം വരുമാനവും ന്യൂറോ സയൻസസ് വിഭാഗത്തിൽ നിന്നും 14.67 ശതമാനം വരുമാനവും  കമ്പനിക്ക് ലഭിക്കുന്നു.

  • ഒരു രോഗിക്ക് മേലുള്ള  കമ്പനിയുടെ ശരാശരി വരുമാനം  79000 രൂപയാണ്. ഇത് വ്യവസായ ശരാശരി നിരക്കായ 112000 രൂപയേക്കാൾ കുറവാണ്. കിടക്കയുടെ ഉപയോഗം, ജോലി സമയം, കേസിന്റെ തീവ്രത എന്നിവ കെെകാര്യം ചെയ്യുന്നതിലൂടെ രോഗികളുടെ ചെലവ് കുറയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നു.

  • ബാംഗ്ലൂർ, ഭുവനേശ്വർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇൻഡോർ, നാഗ്പൂർ, റായ്പൂർ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പ്രോസ്പെക്ടസിൽ പറയുന്നു.

  • പേഷ്യന്റ് വോള്യം, കിടക്കകളുടെ ഒക്യുപ്പൻസി നിരക്ക്,  ഓരോ കിടക്കയ്ക്കുമുള്ള ചെലവ് കെെകാര്യം ചെയ്യൽ എന്നിവയാണ് കമ്പനിയുടെ പ്രകടനത്തെ വർദ്ധിപ്പിക്കുന്ന മൂന്ന് ഘടകങ്ങൾ.

സാമ്പത്തികം

.2018201920209M 2021
Revenue7,000.49,238.67 11,287.28 9,773.77 
Profit(461.90)(485.86) 1,150.72 1,468.58
Debt7,032.122,880.97 3,207.79 2,146.30
All Figures in Rs Crore
  • മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന്, കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയുടെ വരുമാനം ഗണ്യമായി വർദ്ധിച്ചുവെന്ന് നമുക്ക് മനസിലാക്കാം. 2020-21 സാമ്പത്തിക വർഷത്തിലെ വെറും 9 മാസങ്ങളിൽ തന്നെ മുൻ വർഷത്തെ കണക്കുകളെ മറികടക്കാൻ കിംസിന് കഴിഞ്ഞു.
  • ഒക്യുപൈഡ് ബെഡിന് മേലുള്ള ശരാശരി വരുമാനം (ARPOB) 2018-2020 കാലഘട്ടത്തിൽ കുറഞ്ഞിരുന്നു. എന്നാൽ 2021ൽ ഇത് വർദ്ധിച്ചു വരുന്നതായി കാണാം. കൊവിഡ് വ്യാപനം തന്നെയാണ് ഇതിന് കാരണമായത്. ഇത് കമ്പനിയുടെ മൊത്തം വരുമാനം വർദ്ധിപ്പിച്ചു.

  • മറ്റു ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ  റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് മികച്ചതാണ്. കിംസ് 22 ശതമാനത്തിന്റെ  ROCE വാഗ്ദാനം ചെയ്യുമ്പോൾ, നാരായണ ഹെൽത്ത് 16 ശതമാനവും അപ്പോളോ ആശുപത്രി 12 ശതമാനവും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ നിലവിലുള്ള ആസ്തികൾ ഉപയോഗിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഐപിഒ വിവരങ്ങൾ

നിഗമനം

കൊവിഡ് വ്യാപനത്തെ തുടർന്ന് കിംസിന്റെ സാമ്പത്തിക സ്ഥിതിയും വരുമാനവും മെച്ചപ്പെട്ടുവെന്ന് കമ്പനിയുടെ സാമ്പത്തിക കണക്കുകളിൽ നിന്നും വ്യക്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ കിംസിന്റെ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സെക്കന്തരാബാദ്, കോണ്ടാപൂർ എന്നീവിടങ്ങളിലെ കേന്ദ്രങ്ങളിൽ നിന്നാണ് വരുന്നത്.

ആശുപത്രിയിലെ ഡോക്ടർമാർ തന്നെ കമ്പനിയുടെ ഓഹരികൾ കെെവശം വച്ചിട്ടുണ്ടെന്നെതും ശ്രദ്ധേയമാണ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 21 ശതമാനം 10 വിദഗ്ദ്ധ ഡോക്ടർമാരിൽ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാരെ നിയമിക്കുന്നതിൽ കിംസ് വിജിയിച്ചു. കിംസിന്റെ പ്രധാന  വരുമാനം ഈ ഡോക്ടർമാരെ ആശ്രയിച്ചായതിനാൽ തന്നെ ഇവർ പരിഞ്ഞ് പോയാൽ കിംസിനെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. 

കൊവിഡ് 19 രൂക്ഷമായപ്പോൾ ബെഡ് ഒക്യുപെൻസി നിരക്ക് മികച്ചതായി. എന്നിരുന്നാലും ആശുപത്രികളിലെ കാര്യങ്ങൾ സാധാരണമാകുന്നതായി കാണാം. പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയായാൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കില്ല. കമ്പനി വരും കാലങ്ങളിൽ ഉയരങ്ങൾ കീഴടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement