കല്യാൺ ജുവലേഴ്സ് ഐപിഒ; അറിയേണ്ടതെല്ലാം

Home
editorial
kalyan-jewellers-ipo-all-you-need-to-know
undefined

മലയാളികൾക്ക് ഏറെ സുപരിചിതമായ കല്യാൺ ജുവലേഴ്സ് ഇന്ന് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഇന്ത്യൻ ഓഹരി വിപണിയുടെ ഭാഗമാവുകയാണ്. ഇന്ത്യയിലുടനീളമുള്ള നിക്ഷേപകർ പ്രത്യേകിച്ച് മലയാളികൾ ഏറെ നാളായി കാത്തിരുന്ന ഐപിഒക്കാണ് ഇന്ന് (മാർച്ച് 16) തുടക്കം കുറിച്ചത്. അതിനാൽ കല്യാൺ ജുവലേഴ്സിന്റെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പങ്കുവയ്ക്കുന്നത്. 

കല്യാൺ ജുവലേഴ്സ് 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണ് കല്യാൺ ജുവലേഴ്സ്. വിവാഹ ഉത്സവ ആഘോഷങ്ങൾക്കായുള്ള സ്വർണ്ണാഭരണങ്ങളുടെ നിർമ്മാണം, വിൽപ്പന എന്നിവ കമ്പനി നടത്തി വരുന്നു. സ്വർണം, വജ്രം, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയിൽ പരമ്പരാഗതവും സമകാലികവുമായ ജ്വല്ലറി ഡിസൈനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

1993ൽ തൃശൂരിൽ പ്രവർത്തനം ആരംഭിച്ച കമ്പനി  പിന്നീട് വിപുലീകരിക്കുകയും 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകൾ തുറക്കുകയും ചെയ്തു. 30 ശാഖകളുള്ള മിഡിൽ ഈസ്റ്റിൽ കമ്പനിക്ക് ശക്തമായ സാനിധ്യമാണുള്ളത്. 2020 ഡിസംബറിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ  78.19 ശതമാനത്തിന് അടുത്ത് വരുമാനം ഇന്ത്യയിൽ നിന്നും 21.81 ശതമാനത്തിന്റെ വരുമാനം മിഡിൽ ഈസ്റ്റിൽ നിന്നുമാണ് ലഭിച്ചത്.

2020 ഡിസംബറർ 31ന് ഉള്ള കമ്പനിയുടെ വരുമാനമാണ് മുകളിലത്തെ ഗ്രാഫിൽ കാണിച്ചിട്ടുള്ളത്.

ബോളിവുഡ് താരം അമിതാഭ് ബച്ചൻ, നടിമാരായ ഐശ്വര്യ റായ്, കത്രീന കൈഫ്, നാഗാർജ്ജുന, മലയാളികളുടെ പ്രിയതാരം മഞ്ചു വാര്യർ തുടങ്ങിയ സിനിമ താരങ്ങളെ ഉൾപ്പെടുത്തി ആകർഷകമായ പരസ്യങ്ങളും മറ്റു പ്രമോഷൻ പരിപാടികളും  കല്യാൺ ജുവലേഴ്സ് നടത്തിയിട്ടുണ്ട്. ഇത് കമ്പനിയുടെ വിൽപ്പന പതിൻമടങ്ങ് വർദ്ധിപ്പിച്ചു.


രാജ്യമൊട്ടാകെയുള്ള കല്യാൺ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിൽ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ഗ്രൂപ്പിന്റെ പരിശ്രമവും കാഴ്ചപ്പാടുമാണ്. ടിഎസ് കല്ല്യാണരാമൻ അയ്യറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തിപരിചയമുള്ള ഒരു സംഘമാണ് ജുവലറി നടത്തികൊണ്ട് പോകുന്നത്. ടെെറ്റാന് ശേഷമുള്ള രാജ്യത്തെ  രണ്ടാമത്തെ ഏറ്റവും വലിയ ജുവൽ കമ്പനിയാണ് തങ്ങളെന്നും കല്യാൺ ജുവലേഴ്സ് അവകാശപ്പെട്ടു.

ഐപിഒ എങ്ങനെ ?

2020  ഒക്ടോബറിലാണ്  പ്രാഥമിക ഓഹരി വിൽപ്പന  നടത്തുവാൻ (ഐപിഒ)  കല്യാൺ ജുവലേഴ്സിന് സെബി അനുമതി നൽകിയത്.
2021 മാർച്ച്  16ന് ആരംഭിച്ച  ഐ.പി.ഒ  മാർച്ച്  18ന് അവസാനിക്കും.
ഐ.പി.ഒ വഴി 1175  കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രഷ് ഇഷ്യുവിനായി കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക 9.19  കോടി രൂപയാണ്.  375  കോടി രൂപയുടെ  4.31 കോടി ഇക്യൂറ്റി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും കമ്പനി വിൽക്കും. ഓഹരി ഒന്നിന് 86-87 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം 172 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി 14,964 രൂപ നൽകേണ്ടി വരും. റീട്ടെയിൽ നിക്ഷേപകന്  കൂടുതൽ ആയി വാങ്ങാവുന്ന ഓഹരികളുടെ എണ്ണം 2236  ഷെയറുകളാണ്. ഇതിനായി 1,94,532 രൂപ നൽകേണ്ടി വരും.
ഒന്നിലധികം ലോട്ടുകൾക്ക് ആയി അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ പണം അതിൽ കുടുങ്ങി പോകാനുള്ള സാധ്യത ഏറെയാണ്.

ഐ.പി.ഒ  വഴി ലഭിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായാണ്  കമ്പനി ഉപയോഗിക്കുക.

  1. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മൂലധനത്തിനായി ഈ തുക ഉപയോഗിക്കും. 600 കോടി രൂപ ഇതിനായി മാറ്റിവയ്ക്കും.

  2. കമ്പനിയുടെ കോർപ്പറേറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാൻ ബാക്കി തുക ഉപയോഗിക്കും.

നിലവിൽ കമ്പനിയുടെ പ്രമോർട്ടർമാർ  67.99 ശതമാനം ഓഹരികളാണ് കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒ കഴിയുന്നതോടെ ഇത്  60.53  ശതമാനമായി കുറയും.

സാമ്പത്തിക വളർച്ച

.31 Dec 2020(FY 21)31 March 2020 (FY20)31 March 2019 (FY19)31 March 2018 (FY18)
Total Assets8,122.9cr8,218.6cr8,059.9cr8,551.2cr
Total Revenue5,549.79cr10,181cr9,814.02cr10,580cr
Profit/Loss After Tax(79.94)cr142.27cr(4.86)cr140.9cr

2018 മുതൽ കമ്പനിയുടെ വരുമാനം സ്ഥിരതയിലാണുള്ളതെന്ന് പറയാം. എന്നിരുന്നാലും 2019 സാമ്പത്തിക വർഷം കമ്പനി 4.8 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. 2018-19 കാലയളവിൽ ദക്ഷിണ മേഖലകളിലുണ്ടായ പ്രളയം ഇതിന് കാരണമായേക്കാം. അടുത്ത സാമ്പത്തിക വർഷം 142 കോടി രൂപയുടെ അറ്റാദായം നേടി ശക്തമായ മുന്നേറ്റമാണ് കമ്പനി കാഴ്ചവച്ചത്. കൊവിഡ് രോഗവ്യാപനം 
കമ്പനിയെ  പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന്  40.2 കോടി രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടർന്ന് കമ്പനിയുടെ മിഡിൽ ഈസ്റ്റിലെ ചില ഷോറൂമുകൾ അടച്ചുപൂട്ടേണ്ടി വന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ CAGRൽ  2 ശതമാനം  ഇടിവാണ്  കമ്പനി രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ EBIT 0.9 ശതമാനമായി കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 8000ന് മുകളിൽ തന്നെ നിന്നു. ഇതിൽ നിന്നും കല്യാൺ ജുവലേഴ്സിന്റെ വളർച്ച വളരെ മന്ദഗതിയിലാണെന്ന് വേണം വിലയിരുത്താൻ. കമ്പനിയുടെ RoNW 6.63 ശതമാനമാണ്. എന്നാൽ ടെെറ്റാനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ടെെറ്റാന്റെ RoNW 22.38 ശതമാനമാണ്.

ഉയർന്ന കടബാധ്യതയാണ് കമ്പനിയെ പറ്റിയുള്ള മറ്റൊരു ആശങ്ക.
55.7 കോടി രൂപയുടെ  ദീർഘകാല വായ്പയും 2635.5 കോടി രൂപയുടെ
ഹ്രസ്വകാല വായ്പയുമാണ് കമ്പനിക്കുള്ളത്. സ്വർണ്ണ വായ്പകൾ ഉൾപ്പെടെ മൊത്തം കടം 2020 ഡിസംബർ വരെ 3,667 കോടി രൂപയാണ്.

അപകട സാധ്യതകൾ

  • കൊവിഡ് വെെറസ് വ്യാപാനത്തെ തുടർന്ന് കല്യാൺ ജുവലേഴ്സ് വളരെ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ഷോറൂമുകളാണ് അടച്ചിട്ടിരുന്നത്.

  • കമ്പനിയുടെ വരുമാനവും പ്രവർത്തനങ്ങളും എല്ലാം തന്നെ അന്താരാഷ്ട്ര ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതിൽ ഉണ്ടായേക്കാവുന്ന മാറ്റം കമ്പനിയുടെ ബിസിനസിനെ ബാധിച്ചേക്കും.

  • ട്രെന്റ് മാറുന്നതിന് അനുസരിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമായത് നൽകാൻ കമ്പനിക്ക് സാധിച്ചുകൊള്ളണമെന്ന് ഇല്ല.

  • നിർമ്മാതാക്കളുമായും വിതരണക്കാരുമായും ക്രമീകരണം  ഏർപ്പെടുത്താൻ കമ്പനിക്ക് സാധിച്ചിട്ടില്ല. വിതരണ ശൃംഖലയെ ഇത് ബാധിച്ചേക്കും.

  • മിഡിൽ ഈസ്റ്റിലുള്ള കമ്പനിയുടെ ശാഖകളിലെ  ഉടമസ്ഥാവകാശം ഗൾഫ് സഹകരണ കൗൺസിലിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

IPO വിവരങ്ങൾ ചുരുക്കത്തിൽ 

IPO DateMarch 16, 2021 – March 18, 2021
Issue TypeBook Built Issue IPO
Face ValueRs 10 per equity share
IPO PriceRs 86 to Rs 87 per equity share
Lot Size172 shares
Issue SizeAggregating up to 1,175 crore
Fresh Issue (goes to the company)Aggregating up to Rs 800 crore
Offer for Sale (goes to promoters)Aggregating up to Rs 375 crore
Listing DateMarch 26, 2021
Listing AtBSE, NSE

നിഗമനം

നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കല്യാൺ ജുവലേഴ്സിന് കഠിനമായ സമയപരിധിയാണ് ഉള്ളത്. എന്നാൽ കല്യാൺ ജുവലേഴ്സ് എന്ന ബ്രാൻഡിനെ നമുക്ക് എല്ലാവർക്കും തന്നെ വളരെ നാളായി അറിയാവുന്നതാണ്. സ്വർണ്ണത്തോട് ഉള്ള പ്രിയം അവസാനിക്കാത്ത ഇന്ത്യക്കാർ ഉള്ളിടത്തോളം കമ്പനി കാലക്രമേണ വളർന്നുവരിക തന്നെ ചെയ്യും. എന്നിരുന്നാലും കമ്പനിക്ക് പുറത്ത് ഉള്ള അപകട സാധ്യതകളെ കൂടി വിലയിരുത്തിയ ശേഷം മാത്രം നിക്ഷേപം നടത്തുക.

ഐപിഒക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡാകുന്നുണ്ടോ എന്ന് പരിശേധിക്കുക. നിലവിലെ സാചര്യത്തിൽ എല്ലാ ഐപിഒകളും ഉയർന്ന ലിസ്റ്റിംഗ് ഗെയിന് രേഖപ്പെടുത്തി മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഏറെ നാളായി കാത്തിരുന്നതിനാൽ തന്നെ കല്യാൺ ജുവലേഴ്സ് ഐപിഒ നിക്ഷേപകരെ ഏറെ ആകർഷിച്ചേക്കും.

കല്യാൺ ജുവലേഴ്സ് ഐ.പി.ഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ ഇതിനായി അപേക്ഷിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023