നാല് രാജ്യങ്ങളിലെ ഡൊമിനോസ് പിസ്സയുടെ മാസ്റ്റർ ഫ്രാഞ്ചൈസി ഓഹരികൾ  ഏറ്റെടുക്കാനൊരുങ്ങി   ജൂബിലന്റ് ഫുഡ് വർക്ക്സ്

ഡിപി യുറേഷ്യയിലെ 32.81% ഇക്വിറ്റി ഷെയറുകളുടെ ഗുണഭോക്താവായ നെതർലാൻഡിലെ  Fides Food Systems Coöperatief യു‌എ  ജൂബിലൻറ് ഫുഡ്‌വർക്സ് ലിമിറ്റഡ് ഏറ്റെടുക്കും. തുർക്കി, റഷ്യ, അസർബൈജാൻ, ജോർജിയ എന്നീ നാല് രാജ്യങ്ങളിലെ ഡൊമിനോസിന്റെ മാസ്റ്റർ ഫ്രാഞ്ചൈസിയാണ് ജൂബിലന്റ് ഫുഡ് വർക്ക്സ്
ഏറ്റെടുക്കുക.

സഫോള ന്യൂഡിൽസ് അവതരിപ്പിച്ചത് മാരികോ

പുതിയ സഫോള ന്യൂഡിൽസ് അവതരിപ്പിച്ച് മാരികോ ലിമിറ്റഡ്.
ലഘുഭക്ഷണ വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ്  കമ്പനി  ലക്ഷ്യമിടുന്നതെന്ന് മാരികോ പറഞ്ഞു. ഇ-കോമേഴ്സ് ചാനലുകളായ സഫോള സ്റ്റോർ, ആമസോൺ, ഫ്ലാപ്പ്കാർട്ട്, ബിഗ്ബാസ്ക്കറ്റ് എന്നിവ വഴി ന്യൂഡിൽസ് ലഭ്യമാകും. 

കടപത്രങ്ങളിലൂടെ 6000 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാൻസ്

കടപത്രങ്ങളിലൂടെ 6000 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 

സ്പുട്നിക് വി വാക്സിന്റെ  അടിയന്തര ഉപയോഗത്തിന്  അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ഡോ റെഡ്ഡി അറിയിച്ചു

ഇന്ത്യയിൽ സ്പുട്നിക് വി  കൊവിഡ് വാക്സിന്റെ അടിയന്തര
ഉപയോഗത്തിന്  അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ആരംഭിച്ചതായി ഡോ റെഡ്ഡി ലബോറട്ടറീസ് അറിയിച്ചു. റഷ്യയിൽ നടന്ന മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സ്പുട്നിക് വി വാക്സിൻ  91.6 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

വിജയവാഡയിലെ പുതിയ പ്ലാന്റിൽ ബസ് നിർമ്മാണം ആരംഭിച്ച് അശോക് ലെയ്‌ലാൻഡ്

ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ പുതുതായി ആരംഭിച്ച പ്ലാന്റിൽ ബസ് നിർമ്മാണം ആരംഭിച്ച്  അശോക് ലെയ്‌ലാൻഡ്. വർഷം  4,800 ബസുകൾ നിർമ്മിക്കാനുള്ള ശേഷിയാണ് പുതിയ പ്ലാന്റിനുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനൽ ഉൾപ്പെടെ സമ്പൂർണ ഹരിത സൌകര്യങ്ങളോടെയാണ് പുതിയ  പ്ലാന്റ്  നിർമ്മിച്ചിരിക്കുന്നത്.

തിരികെ വാങ്ങൽ പദ്ധതിക്ക് സവിത ഓയിൽ ടെക്നോളജീസ് ബോർഡ്  അംഗീകാരം നൽകി

സവിത ഓയിൽ ടെക്നോളജീസ് ബോർഡ് തിരികെ വാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1400 രൂപ വീതം  2.5 ലക്ഷം ഇക്യൂറ്റി ഓഹരികളാണ് കമ്പനി നിക്ഷേപകരിൽ നിന്നും തിരികെ വാങ്ങുക.  മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പെട്രോളിയം കമ്പനിയാണ് സവിത ഓയിൽ ടെക്‌നോളജീസ്.

അരബിന്ദോ ഫാർമയുടെ ജനറിക് ഡ്രോക്സിഡോപ്പ ക്യാപ്‌സൂളുകൾക്ക്  യുഎസ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്റെ അനുമതി

അരബിന്ദോ ഫാർമയുടെ ജനറിക് ഡ്രോക്സിഡോപ്പ ക്യാപ്‌സൂളുകൾക്ക്  യുഎസ് ഫുഡ് ആന്റ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.
കുറഞ്ഞ രക്തസമ്മർദ്ദം ഉള്ള രോഗികളിൽ തലകറക്കം, ലൈറ്റ്ഹെഡ്നെസ് എന്നിവയുടെ ചികിത്സയ്ക്കായാണ്  ഗുളികകൾ
ഉത്പാദിപ്പിച്ചിരിക്കുന്നത്.

സ്റ്റീൽ സ്ട്രിപ്പ്സ് വീൽസിന് യൂറോപിൽ നിന്നും 46.62 കോടി രൂപയുടെ കയറ്റുമതി ഓർഡറുകൾ ലഭിച്ചു


സ്റ്റീൽ സ്ട്രിപ്പ്സ് വീൽസിന് യൂറോപിൽ നിന്നും 46.62 കോടി രൂപയുടെ കയറ്റുമതി ഓർഡറുകൾ ലഭിച്ചു. അയ്യായിരത്തോളം ചക്രങ്ങളുടെ ഓർഡറുകളാണ്  കമ്പനിക്ക് ലഭിച്ചത്. 2021 ഏപ്രിലിൽ കമ്പനിയുടെ ചെന്നെെയിലെ പ്ലാന്റിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

90 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച്  വി-ഗാർഡ്

90 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് വി-ഗാർഡ് മുൻ ചെയർമാൻ  കൊച്ച് ഔസേപ്പ് ചിറ്റിലപ്പിള്ളി. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ പദ്ധതിയുടെ ഭാഗമായാണ് പണം പിൻവലിച്ചത്. ഫണ്ടിന്റെ കുറവ് നേരിടുന്ന സംരംഭകരെ അവരുടെ ബിസിനസുകൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയെന്നതാണ് പദ്ധതിയുടെ  ലക്ഷ്യം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement