ജൂബിലന്റ് ഫുഡ് വർക്ക്സ് ക്യു 2 ഫലം, അറ്റാദായം 58 ശതമാനം വർദ്ധിച്ച് 121 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ജൂബിലന്റ് ഫുഡ് വർക്ക്സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 58 ശതമാനം വർദ്ധിച്ച് 121 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 36.6 ശതമാനം വർദ്ധിച്ച് 1100.7 കോടി രൂപയായി. ലാഭം 33 ശതമാനം വർദ്ധിച്ച് 290 കോടി രൂപയായി. ജൂലൈ – സെപ്റ്റംബറിൽ അസംസ്കൃത വസ്തുക്കളുടെ വില 43% വർദ്ധിച്ച് 227 കോടി രൂപയായി.
496 കോടി രൂപയുടെ ബെംഗളൂരു സേഫ് സിറ്റി പദ്ധതി ഹണിവെൽ ഓട്ടോമേഷന്
നിർഭയ ഫണ്ടിന്റെ കീഴിലുള്ള 496.57 കോടി രൂപയുടെ ബെംഗളൂരു സേഫ് സിറ്റി പദ്ധതിക്ക് നേതൃത്വം നൽകാൻ ഹണിവെൽ ഓട്ടോമേഷനെ തെരഞ്ഞെടുത്ത് കേന്ദ്ര സർക്കാർ. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹണിവെൽ ഓട്ടോമേഷൻ ബെംഗളൂരുവിലുടനീളം 3,000 സ്ഥലങ്ങളിൽ 7,000 ക്യാമറകൾ സ്ഥാപിക്കും.
ഹാവെൽസ് ഇന്ത്യ ക്യു 2 ഫലം, അറ്റാദായം 7.2 ശതമാനം ഇടിഞ്ഞ് 301.6 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഹാവെൽസ് ഇന്ത്യയുടെ ഏകീകൃത അറ്റാദായം 7.2 ശതമാനം കുറഞ്ഞ് 301.6 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 31.4 ശതമാനം വർദ്ധിച്ച് 3221 കോടി രൂപയായി. ഇതേപാദത്തിൽ EBITDA 5.3% വർദ്ധിച്ച് 443.5 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 2,850.85 കോടി രൂപയാണ്. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,107.44 കോടി രൂപയായിരുന്നു. അതേസമയം ഓഹരി ഒന്നിന് 3 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഉത്സവ സീസണിന് മുന്നോടിയായി ഡെബിറ്റ് കാർഡുകളിൽ ഇഎംഐ ആരംഭിക്കാൻ ഇൻഡസ്ഇൻഡ് ബാങ്ക്
ഡെബിറ്റ് കാർഡുകളിൽ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്റുകൾ ആരംഭിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്. ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എളുപ്പമുള്ള തവണകളായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതാണ് സംവിധാനം. ഡെബിറ്റ് കാർഡ് ഉടമയ്ക്ക് സ്റ്റോറുകളിൽ ചെന്ന് മർച്ചന്റ് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലിൽ കാർഡ് സ്വൈപ്പ് ചെയ്യുകയോ ടാപ്പ് ചെയ്യുകയോ ചെയ്തുകൊണ്ട് പുതിയ സൗകര്യം ഉപയോഗിക്കാം. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുവാനും ഡെബിറ്റ് കാർഡ് ഇഎംഐ ഉപയോഗിക്കാം.
മാസ്ടെക്ക് ക്യു 2 ഫലം, അറ്റാദായം 42 ശതമാനം വർദ്ധിച്ച് 72.3 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ മാസ്ടെക്ക് ലിമിറ്റഡ് ഏകീകൃത അറ്റാദായം 42 ശതമാനം വർദ്ധിച്ച് 72.29 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.31 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 30 ശതമാനം വർദ്ധിച്ച് 553.93 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 7 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഡോളറിന്റെ അടിസ്ഥാനത്തിൽ മാസ്റ്റെക്കിന്റെ വരുമാനം 2.6% ഉയർന്ന് 72 മില്യൺ ഡോളറിലെത്തി.
തേജസ് നെറ്റ്വർക്ക് ക്യു 2 ഫലം, അറ്റാദായം 19 ശതമാനം കുറഞ്ഞ് 3.66 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ തേജസ് നെറ്റ്വർക്ക് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 19 ശതമാനം കുറഞ്ഞ് 3.66 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 51.52 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 57 ശതമാനം വർദ്ധിച്ച് 172.78 കോടി രൂപയായി.
ഓഗസ്റ്റിൽ 6.49 ലക്ഷം വരിക്കാരെ നേടി ജിയോ, 1.38 ലക്ഷം വരിക്കാരെ കൂട്ടിച്ചേർത്ത് എയർടെൽ
2021 ഓഗസ്റ്റിൽ 6.49 ലക്ഷം വരിക്കാരെ നേടി റിലയൻസ് ജിയോ ഇൻഫോകോം. അതേസമയം ഭാരതി എയർടെൽ 1.38 ലക്ഷം വരിക്കാരെയും നേടി. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 44.4 കോടിയായി ഉയർന്നു. ഭാരതി എയർടെലിന്റെ മൊത്തം മൊബൈൽ ഉപയോക്താക്കളുടെ എണ്ണം ആഗസ്റ്റ് അവസാനത്തോടെ 35.4 കോടിയായി. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ഇതോടെ വിഐയുടെ ഉപയോക്താക്കളുടെ എണ്ണം 27.1 കോടിയായി കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് കണക്കുകൾ പുറത്തുവിട്ടത്.
ടാറ്റാ കമ്മ്യൂണിക്കേഷൻസ് ക്യു 2 ഫലം, അറ്റാദായം 10.6 ശതമാനം വർദ്ധിച്ച് 425 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസിന്റെ ഏകീകൃത അറ്റാദായം 10.6 ശതമാനം വർദ്ധിച്ച് 425 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 43.7 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.2 ശതമാനം വർദ്ധിച്ച് 4714 കോടി രൂപയായി. EBITDA 3.9% കുറഞ്ഞ് 1,113 കോടി രൂപയായി. ഡാറ്റ വരുമാനം 3,140 കോടി രൂപയായി.
എൽ&ടി ഫിനാൻസ് ക്യു 2 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 224 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എൽ&ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ ഏകീകൃത അറ്റാദായം 15 ശതമാനം വർദ്ധിച്ച് 224 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 26 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10 ശതമാനം വർദ്ധിച്ച് 3,051.82 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആസ്തി 2022 സാമ്പത്തിക വർഷത്തിൽ 86,936 കോടി രൂപയായി. ഇത് 2021- ൽ 98,923 കോടിയായിരുന്നു
വെസ്റ്റേൺ അസറ്റിൽ നിന്നും ഐടി പരിവർത്തന കരാർ സ്വന്തമാക്കി മൈൻഡ്ട്രീ
യുഎസ് ആസ്ഥാനമായ വെസ്റ്റേൺ അസറ്റിൽ നിന്നും ഐടി പരിവർത്തന കരാർ സ്വന്തമാക്കി മൈൻഡ്ട്രീ. പ്ലാറ്റ്ഫോം അധിഷ്ഠിത ഓപ്പറേറ്റിംഗ് മോഡലിനായും എന്റർപ്രൈസ് സിസ്റ്റംസ് ഓട്ടോമേറ്റ് ചെയ്യുവാനും മറ്റു ഐടി സേവനങ്ങൾക്കായും വെസ്റ്റേൺ അസറ്റിനെ ഐടി കമ്പനി സഹായിക്കും. ഇതിനൊപ്പം മാറിവരുന്ന ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്നതിന് വേണ്ട ഓപ്പറേറ്റിംഗ് മോഡൽ സൃഷ്ടിക്കാൻ മൈൻഡ്ട്രീ വെസ്റ്റേൺ അസറ്റിനെ പ്രാപ്തമാക്കും.