ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനമായി വർദ്ധിച്ചു

മേയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 13.67 ലക്ഷം ടണ്ണായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.48 ലക്ഷം ടണ്ണിന്റെ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. മേയിലെ മൊത്തം ഉപയോഗ  ശേഷി   91 ശതമാനമായിരുന്നു. 

വാഹന വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി, എഫ്.എ.ഡി.എ 

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസം വാഹന രജിസ്ട്രേഷൻ മുൻ പാദത്തെ അപേക്ഷിച്ച്  55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി. ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷൻ 53 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ക്യു 4 ഫലം, അറ്റാദായം 247 ശതമാനം വർദ്ധിച്ച് 259 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ പ്രതിവർഷ അറ്റാദായം 247 ശതമാനം വർദ്ധിച്ച് 259 കോടി രൂപയായി.ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.92 ശതമാനം വർദ്ധിച്ച് 1105.11 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന്  1.83 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

മൊബൈൽ മാർക്കറ്റിംഗ് സ്ഥാപനമായ ജാംപിനെ ഏറ്റെടുക്കാൻ ഒരുങ്ങി  അഫ്ലെ ഇന്ത്യ

ലാറ്റിനമേരിക്ക ആസ്ഥാനമായുള്ള മൊബൈൽ മാർക്കറ്റിംഗ് സ്ഥാപനമായ ജാംപിനെ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച്  അഫ്ലെ ഇന്ത്യ ലിമിറ്റഡ്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി  പുറത്തുവിട്ടിട്ടില്ല. 2013ൽ സ്ഥാപിതമായ പ്രോഗ്രമാറ്റിക് മൊബൈൽ മാർക്കറ്റിംഗ് കമ്പനിയാണ് ജാംപ്.

സെറ സാനിറ്ററിവെയർ ക്യു 4 ഫലം, അറ്റാദായം 23 ശതമാനം വർദ്ധിച്ച് 45.7 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സെറ സാനിറ്ററിവെയറിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 22.91 ശതമാനം വർദ്ധിച്ച് 45.76 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 52.94 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 47.2 ശതമാനം വർദ്ധിച്ച് 438.42 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന്  13 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

കടപത്രവിതരണത്തിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്

കടപത്രവിതരണത്തിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്. കടപത്രങ്ങൾക്കായുള്ള ലേലം ജൂൺ 14ന് ആരംഭിക്കുകയും അന്ന് തന്നെ അവസാനിക്കുകയും ചെയ്യും. പ്രതിവർഷം 6.88 ശതമാനം കൂപ്പൺ നിരക്കാണ് 10 വർഷം കാലാവധിയുള്ള ബോണ്ടുകൾക്ക് ലഭിക്കുക.

അയോൺ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡിന് 1000 കോടി രൂപയുടെ ഓർഡർ ലഭിച്ചു

അയോൺ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡിന് 1000 കോടി രൂപയുടെ ഓർഡർ ലഭിച്ചു. സംസ്ഥാന ജലവിതരണ, ശുചിത്വ മിഷൻ, നമാമി ഗംഗെ, ഗ്രാമീണ ജലവിതരണ വകുപ്പ് എന്നിവരിൽ നിന്നുമാണ് കമ്പനിക്ക് ഇതിനായി കത്ത് ലഭിച്ചത്. ജലസംസ്കരണ പ്ലാന്റിന്റെ സർവേ, രൂപകൽപ്പന, വിതരണം, നിർമാണം എന്നിവയാണ് ഒന്നാമത്തെ പദ്ധതി. 10 വർഷത്തേക്ക്  ഉത്തർപ്രദേശിലെ രണ്ട് ജില്ലകളിലെ 1,000 ഗ്രാമങ്ങളിലേക്ക്  കുടിവെള്ളം എത്തിക്കുന്നതിനാണ് രണ്ടാമത്തെ പദ്ധതി രൂപ കൽപ്പന ചെയ്തിട്ടുള്ളത്.

സെഞ്ച്വറി പ്ലൈ ക്യു 4 ഫലം, അറ്റാദായം 134 ശതമാനം വർദ്ധിച്ച് 86 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സെഞ്ച്വറി പ്ലൈയുടെ പ്രതിവർഷ അറ്റാദായം 134.14 ശതമാനം വർദ്ധിച്ച് 86.63 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 31.56 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 42 ശതമാനം വർദ്ധിച്ച് 755.22 കോടി രൂപയായി.

മിതമായ വിലയ്ക്ക്  പെരാമ്പിൽ ഗുളികകൾ അവതരിപ്പിക്കുമെന്ന് ആൽ‌കെം ലാബ്സ്

മിതമായ നിരക്കിൽ പെരാമ്പിൽ ഗുളികകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ആൽ‌കെം ലബോറട്ടറീസ് ലിമിറ്റഡ്. 2 എംജി, 4എംജി, 6 എംജി എന്നിങ്ങനെ വ്യത്യസ്ത അളവിലാണ് ഫാർമ കമ്പനി മരുന്ന് പുറത്തിറക്കുക. അപസ്മാര പരിചരണം മെച്ചപ്പെടുത്തുന്നതാൻ ഇത് സഹായിക്കുമെന്ന് കരുതുന്നതായി കമ്പനി പറഞ്ഞു.

എൻ‌എച്ച്‌പി‌സി ക്യു 4 ഫലം, അറ്റാദായം 80 ശതമാനം വർദ്ധിച്ച് 464 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എൻ‌എച്ച്‌പി‌സിയുടെ പ്രതിവർഷ അറ്റാദായം 80 ശതമാനം വർദ്ധിച്ച് 464.60 കോടി രൂപയായി. ഇതേകാലയളവിൽ മൊത്തം ആദായം 12 ശതമാനം ഇടിഞ്ഞ് 2094.30 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.35 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്രം  വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ഡി-അമോണിയം ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി നിരക്ക് ബാഗിന് 700 രൂപ വീതം ഉയർത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം കർഷകരിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിനാണ് സർക്കാർ നടപടി. RITES ക്യു 4 ഫലം, അറ്റാദായം 1.6 ശതമാനം ഇടിഞ്ഞ് 141 കോടി രൂപയായി  മാർച്ചിലെ നാലാം പാദത്തിൽ RITES-ന്റെ പ്രതിവർഷ അറ്റാദായം 1.6 ശതമാനം […]
ഇന്നത്തെ വിപണി വിശകലനം ദിവസങ്ങൾക്ക് ശേഷം ബെയറിഷായി നിഫ്റ്റി. 15848 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വളരെ വലിയ ചാഞ്ചാട്ടത്തിന് വിധേയമായി. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 15900 എന്ന നിലയിൽ ഉയർന്ന വിൽപ്പനാ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് 15750 ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമിച്ച സൂചികയിൽ അവസാന നിമിഷവും ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 15,767 എന്ന നിലയിൽ നിഫ്റ്റി  […]
അനേകം കാര്യങ്ങൾ ഒന്നിച്ച് ചേർന്നാണ് ഓഹരി വിപണിയെ മുന്നിലേക്ക് നയിക്കുന്നത്. പാദങ്ങളിൽ പുറത്ത് വരുന്ന ഫങ്ങളോ, അഭ്യുഹങ്ങളോ, വാർത്തകളോ മാത്രമല്ല, മറിച്ച് കാലാവസ്ഥയും ഓഹരി വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. യു‌എസ്  വിപണിയിൽ വരെ  കാലാവസ്ഥയ്‌ക്കെതിരെ വാതുവെപ്പ് നടക്കുന്നുണ്ട്. ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് 1999 ൽ കാലാവസ്ഥാ ഫ്യൂച്ചറുകളും ഓപ്ഷനുകളും ലിസ്റ്റുചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒഴിവാക്കാൻ കമ്പനികളെ ഇത് സഹായിച്ചിരുന്നു. കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ്  ഇന്ത്യ. നിലവിൽ രാജ്യത്തെ 70 ശതമാനം ജനങ്ങളും ഗ്രമപ്രദേശങ്ങളിൽ […]

Advertisement