39 വർഷങ്ങൾ ആയിട്ട് അതിവേഗം വളർന്ന് പന്തലിച്ച് വരുന്ന ബിസിനസ് ഗ്രൂപ്പാണ് ജെ.എസ്.ഡബ്ല്യു. 13 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യം ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ കമ്പനിയായി ആണ് പ്രവർത്തിക്കുന്നത്. നമ്മൾ ഏറെയും ഇഷ്ടപ്പെടുന്ന ചില സ്പോർട്ട്സ് ടീമികൾ പോലും കമ്പനിയുടെ സ്വന്തമാണ്. ഇന്നത്തെ ലേഖനത്തിലൂടെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ബിസിനസും അതിന്റെ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

JSW Group

1982ൽ മൂംബെെ ആസ്ഥാനമാക്കിയാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ജിൻഡാൽ സൗത്ത് വെസ്റ്റ് എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. ഖനനം, വൈദ്യുതി, വ്യാവസായിക വാതകങ്ങൾ, ഉരുക്ക് നിർമ്മാണം എന്നിവയിൽ ബിസിനസ്സ് താൽപ്പര്യങ്ങളുള്ള ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ഭാഗമാണിത്. ഗ്രൂപ്പിന്റെ  സ്ഥാപകനായ ഓം പ്രകാശ് ജിൻഡാലിന്റെ നാല് ആൺമക്കളാണ് ഇപ്പോൾ ഈ ബിസിനസ് സാമ്രാജ്യം നോക്കി നടത്തുന്നത്.

വർഷങ്ങളായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് സ്റ്റീൽ, എനർജി, ഇൻഫ്രാസ്ട്രക്ചർ, സിമൻറ്, പെയിന്റ്സ്, വെഞ്ച്വർ ക്യാപിറ്റൽ, സ്പോർട്സ്, റിയൽറ്റി എന്നീ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വലിയ സാങ്കേതിക പദ്ധതികൾ നടപ്പിലാക്കുന്നതിൽ കമ്പനിക്ക് വിജയകരമായ റെക്കോർഡുകളാണുള്ളത്. വ്യത്യസ്തമായ ഉൽപ്പന്ന മിശ്രിതവും അത്യാധുനിക നിർമ്മാണ സൗകര്യങ്ങളും ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം തന്നെ സുസ്ഥിരമായ വളർച്ച പിന്തുടരുന്നതിൽ കമ്പനി പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പരിചയസമ്പന്നരായ മാനേജ്മെന്റ് ടീം ഉണ്ട്. ചെയർമാൻ ശ്രീ സജ്ജൻ ജിൻഡാൽ ഇവർക്ക് നേതൃത്തം നൽകുന്നു.

ഇന്ത്യ, യുഎസ്, യൂറോപ്പ്, യുഎഇ, ആഫ്രിക്ക എന്നിവിടങ്ങളിലായി 40,000 പേർക്ക് ഗ്രൂപ്പ് നേരിട്ട് തൊഴിൽ നൽകുന്നു. ഇതിനൊപ്പം തന്നെ ഇന്ത്യൻ സ്പോർട്സിന്റെയും അത്ലറ്റുകളുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട്  രാജ്യത്തിന്റെ കായിക സംസ്കാരം മെച്ചപ്പെടുത്തുന്നതിലും ഗ്രൂപ്പിന്റെ സ്പോർട്സ് വിഭാഗം നിർണായക പങ്കുവഹിക്കുന്നു. ബെംഗളൂരു എഫ്സി (ഐഎസ്എൽ), ഡൽഹി ക്യാപിറ്റൽസ് (ഐപിഎൽ), ഹരിയാന സ്റ്റീലേഴ്സ് (പ്രോ-കബഡി) തുടങ്ങിയ ടീമുകൾ ജെഎസ്ഡബ്ല്യു സ്പോർട്സിന്റെതാണ്.

JSW Steel Ltd

1982ൽ പ്രവർത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സ്റ്റീൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നു. കമ്പനി പ്രധാനമായും ഹോട്ട്-റോൾഡ്, കോൾഡ്-റോൾഡ് കോയിലുകൾ ഉത്പാദിപ്പിക്കുന്നു. ഇത് കളർ കോട്ടിംഗ് ഉൽപ്പന്നങ്ങൾ, തെർമോ മെക്കാനിക്കൽ ട്രീറ്റ് ചെയ്ത ബാറുകൾ, വയർ കമ്പികൾ, പ്രത്യേക അലോയ് സ്റ്റീൽ ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ ഉൽപ്പന്നങ്ങൾ ഓട്ടോമോട്ടീവ്, ജനറൽ എഞ്ചിനീയറിംഗ്, മെഷിനറി, പ്രോജക്ടുകൾ, നിർമ്മാണ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്നു. 100ൽ അധികം രാജ്യങ്ങളിലേക്കും കമ്പനി ഇത് കയറ്റി അയക്കുന്നു.

2021 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം കമ്പനിക്ക് പ്രതിവർഷം 18 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ശേഷിയാണുള്ളത്. ആഭ്യന്തര, ആഗോള ആവശ്യകതകൾക്കനുസൃതമായി ശേഷി വർദ്ധിപ്പിക്കുന്നതിന് 3.4 ബില്യൺ ഡോളറിന്റെ നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷത്തോടെ ശേഷി 37.5 MTPA ആയി വർദ്ധിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

സാമ്പത്തികം

 • 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷം വിൽപ്പന വരുമാനം എന്നത് 8.8 ശതമാനം വർദ്ധിച്ച് 79839 കോടി രൂപയായി. ഇതേകാലയളവിൽ പ്രതിവർഷ അറ്റാദായം 96.3 ശതമാനം വർദ്ധിച്ച് 7911 കോടി രൂപയായി.

 • 2022 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തേക്കാൾ 8.5 ശതമാനവും അറ്റാദായം 40.63 ശതമാനവും വർദ്ധിച്ചു.

 • 5 വർഷം കൊണ്ട് കമ്പനി 14.03 ശതമാനത്തിന്റെ മൊത്തം സിഎജിആർ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം മേഖലയുടെ ശരാശരി വളർച്ച എന്നത് 8.97 ശതമാനം മാത്രമാണ്. ഉയർന്ന മത്സരമുള്ള ഇരുമ്പ്, ഉരുക്ക് വ്യവസായത്തിൽ 16.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.
 • 18.67 ശതമാനത്തിന്റെ ലാഭവിഹിതമാണ് കമ്പനി നൽകിവരുന്നത്.

 • കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ ഓഹരി വില 129 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. 

JSW Energy

ഇന്ത്യയിലെ മുൻനിര വൈദ്യുതി കമ്പനികളിൽ ഒന്നാണ് ജെഎസ്ഡബ്ല്യു എനർജി. സുതാര്യമായ പ്രവർത്തനങ്ങൾ, കർശനമായ കോർപ്പറേറ്റ് ഭരണ മാനദണ്ഡങ്ങൾ എന്നിവയിലൂടെ കമ്പനി വൈദ്യുതി മേഖലയിൽ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ജെഎസ്ഡബ്ല്യു എനർജി വൈദ്യുതി ഉൽപാദന ശേഷി 260 മെഗാവാട്ടിൽ നിന്ന് 4.6 ജിഗാവാട്ട് ആയി ഉയർത്തി. 2024-25 സാമ്പത്തിക വർഷത്തോടെ ശേഷി 10 ജിഗാവാട്ടായും 2030ൽ 20 ജിഗാവാട്ടായും  ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കമ്പനിയുടെ വൈദ്യുതി ഉൽപാദന ശേഷി, 4,559 മെഗാവാട്ട് ആണ്, അതിൽ 3,158 മെഗാവാട്ട് താപവൈദ്യുതി, 1,391 മെഗാവാട്ട് ജലവൈദ്യുതി, 10 മെഗാവാട്ട് സൗരോർജ്ജം എന്നിവയിൽ ഉൾപ്പെടുന്നു. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി ഇത് പ്രവർത്തിച്ച് വരുന്നു. ജെഎസ്ഡബ്ല്യു എനർജി ലോകമെമ്പാടുമുള്ള പവർ ട്രാൻസ്മിഷൻ, ട്രേഡിംഗ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. ഒപ്പം കമ്പനി ദക്ഷിണാഫ്രിക്കയിൽ കൽക്കരി ഖനന പ്രവർത്തനങ്ങളും നടത്തിവരുന്നു.

സാമ്പത്തികം

കമ്പനിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്.

 • 2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന വരുമാനം 16.3 ശതമാനം ഇടിഞ്ഞ് 6922 കോടി രൂപയായി. പ്രതിവർഷ അറ്റാദായം 28.3 ശതമാനം ഇടിഞ്ഞ് 795 കോടി രൂപയായി.

 • എന്നിരുന്നാലും, മുൻ പാദത്തിൽ ചില സാമ്പത്തിക അളവുകൾ മെച്ചപ്പെടുത്താൻ ജെ.എസ്.ഡബ്ല്യു എനർജിക്ക് സാധിച്ചു. 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 10 ശതമാനം വർദ്ധിച്ച് 1728 കോടി രൂപയായി. ഇതേകാലയളവിൽ അറ്റാദായം 87.85 ശതമാനം വർദ്ധിച്ച് 201 കോടി രൂപയായി.

 • 2015 മുതൽ 2021 സാമ്പത്തിക വർഷം വരെ കമ്പനി -6.73 ശതമാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് കാണിച്ചത്. മേഖലയുടെ ശരാശരി വളർച്ചയെന്നത് 4.01 ശതമാനമാണ്.

 • കമ്പനി 26.61 ശതമാനത്തിന്റെ മികച്ച ലാഭവിഹിതമാണ് നൽകി വരുന്നത്.

 • 2020 ഓക്ടോബർ മുതൽ 574.6 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്.

JSW Holdings

ജെ.എസ്.ഡബ്ല്യു ഹോൾഡിംഗ്സ് ലിമിറ്റഡ് ഒരു ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനിയാണ്. ഇത് പ്രാഥമികമായി നിക്ഷേപത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.

 • 2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 23.3 ശതമാനം ഇടിഞ്ഞ് 92.81 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 29.34 ശതമാനം ഇടിഞ്ഞ് 75.20 കോടി രൂപയായി.

 • 2022 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനി സാമ്പത്തിക പരമായി മികച്ച നേട്ടം കെെവരിച്ചു.

 • കമ്പനി പൂർണമായും കടരഹിതമാണ്.

 • കഴിഞ്ഞ 5 വർഷമായി കമ്പനിയുടെ വരുമാനം 13.1 ശതമാനം നിരക്കിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ മേഖലയുടെ ശരാശരി വരുമാന വളർച്ച 12.91 ശതമാനം മാത്രമാണ്.

 • കഴിഞ്ഞ ഒരു വർഷമായി 108.4 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി  കെെവരിച്ചത്.

മറ്റു സ്ഥാപനങ്ങൾ

നിഗമനം

ഇന്ത്യയുടെ  വികസനത്തിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. സ്റ്റീൽ, സിമൻറ്, പെയിന്റ് തുടങ്ങിയ ഒന്നിലധികം മേഖലകളിലെ കമ്പനിയുടെ സാന്നിധ്യം ഇൻഫ്രാസ്ട്രക്ചർ & ബിൽഡിംഗ് ഇൻഡസ്ട്രീസ് മേഖലയിൽ ഉപഭോക്താക്കൾക്ക് ഒരു സംയോജിത ഓഫർ നൽകുന്നതിന് കാരണമായി. പ്രധാന ബിസിനസ്സുകളിലുടനീളം അവരുടെ വിതരണ ശൃംഖല, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി കമ്പനി അടുത്തിടെ ഒരു ഡിജിറ്റൽ സ്ട്രാറ്റർജി ആരംഭിച്ചു.

നേട്ടങ്ങളുടെ ഒരു വിഹിതം  സമൂഹത്തിനായി തിരികെ നൽകുന്ന കമ്പനിയുടെ രീതിയും എടുത്ത് പറയേണ്ടതാണ്. രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ 1000 ഗ്രാമങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻ സജീവമായി പ്രവർത്തിച്ചുവരുന്നു. കമ്പനി തങ്ങളുടെ ഭാവി പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement