പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ്

ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും.

കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ സ്പ്രേയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

കോവിഡ് -19 പ്രതിരോധത്തിനായി ഐടിസി ലിമിറ്റഡ് നാസൽ സ്പ്രേയ്ക്കുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിലെ ഐടിസി ലൈഫ് സയൻസസ് ആൻഡ് ടെക്നോളജി സെന്ററിലെ ശാസ്ത്രജ്ഞരാണ് നാസൽ സ്‌പ്രേ വികസിപ്പിച്ചെടുത്തത്. റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ സാവ്‌ലോൺ ബ്രാൻഡിന് കീഴിൽ നാസൽ സ്പ്രേ വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഖനനവുമായി ബന്ധപ്പെട്ട ഐടി ഇൻഫ്രാ മാനേജ്മെന്റിനായി സൗത്ത് 32 ൽ നിന്ന് കരാർ ഉറപ്പാക്കി ടിസിഎസ്

ഐടി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള മൈനിംഗ് കമ്പനിയായ സൗത്ത് 32-ൽ നിന്ന് കരാർ ഉറപ്പാക്കി ടാറ്റ കൺസൾട്ടൻസി സർവീസസ്. കരാർ പ്രകാരം എൻഡ്-ടു-എൻഡ് അക്കൗണ്ടബിലിറ്റിക്കായി ഇൻഫ്രാസ്ട്രക്ചറിന്റെ മാനേജ്മെന്റ് ടിസിഎസുമായി ഏകീകരിച്ചു. ടിസിഎസ് അതിന്റെ മെഷീൻ ഫസ്റ്റ് ഡെലിവറി മോഡൽ ഉപയോഗിച്ച് സൗത്ത് 32 നെ ഐടി പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സഹായിക്കും

ഇന്ത്യൻ നഗരങ്ങളിൽ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഗിസുമായി സഹകരിച്ച് ബോഷ്

നിരവധി ഇന്ത്യൻ നഗരങ്ങളിൽ സുസ്ഥിരവും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളും നടപ്പിലാക്കുന്നതിനായി ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നൊവേഷൻ സംരംഭം സംയുക്തമായി ആരംഭിക്കുന്നതിന് ഗിസുമായി (Deutsche Gesellschaft fur International Zusammenarbeit) സഹകരിച്ച് ബോഷ് ലിമിറ്റഡ്. അന്താരാഷ്ട്ര സഹകരണ മേഖലയിൽ സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ജർമ്മൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമാണ് ഗിസ്. ഇതുവഴി ഇന്ത്യയിലെ ഗ്രീൻ അർബൻ മൊബിലിറ്റിയും ഗതാഗത സംവിധാനവും വികസിപ്പിക്കും.

ബെംഗളൂരുവിൽ ഇന്നൊവേഷൻ & എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ച് എൽ ആൻഡ് ടി ഇൻഫോടെക്

ബെംഗളൂരുവിലെ എൽടിഐ വൈറ്റ്ഫീൽഡ് കാമ്പസിൽ ഐബിഎം സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്നൊവേഷൻ & എക്സ്പീരിയൻസ് സെന്റർ തുറന്ന് എൽ & ടി ഇൻഫോടെക്. പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനും ഡിജിറ്റൽ പരിവർത്തന യാത്രകൾ വേഗത്തിൽ ആക്കുന്നതിനും കേന്ദ്രം സഹായിക്കും.
.

എപിഐ ഹോൾഡിംഗ്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പിരമൽ ക്യാപിറ്റൽ

പിരമൽ ക്യാപിറ്റൽ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് അതിന്റെ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ റീട്ടെയിലോ വഴി എപിഐ ഹോൾഡിംഗ്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. എപിഐ ഹോൾഡിംഗ്‌സിന്റെ ഹെൽത്ത്‌കെയർ ഇക്കോസിസ്റ്റത്തിലെ ഉപഭോക്താക്കൾക്കും റീട്ടെയിലർമാർക്കും വ്യാപാരികൾക്കും കാര്യക്ഷമവും തടസ്സമില്ലാത്തതുമായ ധനസഹായ പരിഹാരങ്ങൾ നൽകാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. ചില്ലറ വ്യാപാരികൾക്കായി മൾട്ടി-കൊളാറ്ററൽ ലോണുകൾ, സപ്ലൈ ചെയിൻ ഫിനാൻസിംഗ്, ഹോസ്പിറ്റൽ ഫിനാൻസിങ് തുടങ്ങിയ പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യും.

സീമെൻസ് ക്യു ഫലം, അറ്റാദായം 2.6 ശതമാനം ഇടിഞ്ഞ് 321 കോടി രൂപയായി

സെപ്റ്റംബർ പാദത്തിൽ സീമെൻസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 2.6 ശതമാനം ഇടിഞ്ഞ് 321.6 കോടി രൂപയായി. കമ്പനി ഒക്ടോബർ- സെപ്റ്റംബർ സാമ്പത്തിക സെെക്കിളാണ് പിന്തുടരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 20.75 ശതമാനം വർദ്ധിച്ച് 4358.3 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 8 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

യുപി സർക്കാരിൽ നിന്ന് 60 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ഓറിയോൺപ്രോ സൊല്യൂഷൻസ്

സ്മാർട്ട് ട്രാൻസിറ്റ് വിഭാഗത്തിലേക്കായി യുപി സർക്കാരിൽ നിന്ന് 60 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി ഇന്റർനെറ്റ് ഓഫ് തിംഗ്സ് അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ് ബസ് ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള സിസ്റ്റം ഇന്റഗ്രേറ്ററായിരിക്കും കമ്പനി.

ഓപ്പൺപ്ലേയെുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി നസാര ടെക്നോളജീസ്

ഗെയിമിംഗ് കമ്പനിയായ ഓപ്പൺപ്ലേയെ 186 കോടി രൂപയ്ക്ക് ഏറ്റെടുത്ത് നസാര ടെക്നോളജീസ് ലിമിറ്റഡ്. ഓപ്പൺപ്ലേ ടെക്‌നോളജീസിന്റെ 7,670 ഇക്വിറ്റി ഓഹരികളാണ് കമ്പനി ഏറ്റെടുത്തത്.

നോക്കിയയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ 5G ട്രയൽ നടത്തി ഭാരതി എയർടെൽ

നോക്കിയയുടെ പങ്കാളിത്തത്തോടെ 700 മെഗാഹെർട്‌സ് ബാൻഡിൽ ഇന്ത്യയിലെ ആദ്യത്തെ 5G ട്രയൽ വിജയകരമായി നടത്തി ഭാരതി എയർടെൽ. കൊൽക്കത്തയുടെ പ്രാന്തപ്രദേശത്ത് നടത്തിയ പ്രദർശനം കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ 5G ട്രയലാണ്. ഭാരതി എയർടെല്ലിന് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഒന്നിലധികം ബാൻഡുകളിൽ ടെസ്റ്റ് സ്പെക്‌ട്രം അനുവദിച്ചിട്ടുണ്ട്.

പ്രധാനതലക്കെട്ടുകൾ PayTM: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 473 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 436.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. IndusInd Bank: സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ അനുകൂലിച്ച് ബാങ്ക്. GHCL: സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി. SBI: ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ. 2018 […]
പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം […]
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]

Advertisement