സെപ്റ്റംബർ പാദത്തിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ.ജെഎസ്‌പി‌എല്ലിന്റെ സ്റ്റീൽ വിൽപ്പന പോയ വർഷത്തെ സെപ്റ്റംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 32 ശതമാനവും മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനവും വർദ്ധിച്ച് 2.13 ദശലക്ഷം ടൺ ആയി. റെക്കോർഡ് വിൽപ്പനയാണിത്. അതേസമയം വരുമാനത്തിന്റെ 40 ശതമാനവും കയറ്റുമതിയിലൂടെയാണ് ലഭിച്ചത്.

സെപ്റ്റംബറിൽ ഇന്ത്യൻ സേവന മേഖലയിലെ പിഎംഐ 55.2 ആയി കുറഞ്ഞു

ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവ്വീസസിന്റെ പർച്ചേഴ്സിം​ഗ് മാനേജേഴ്സ് ഇൻഡക്സ് സെപ്റ്റംബറിൽ 56.7 ൽ നിന്ന് 55.2 ആയി കുറഞ്ഞു. കൊവിഡ്  നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ആഭ്യന്തരതലത്തിൽ ആവശ്യം വർധിക്കുകയും ഒരു വർഷത്തിനിടയിൽ ആദ്യമായി കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സ്ഥാപനങ്ങളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു. നിർമാണ സേവന മേഖലകളിലെ സാമ്പത്തിക സൂചികയാണ് പി‌എം‌ഐ. പി‌എം‌ഐ 50ന് താഴെയാണെങ്കിൽ അത് തളർച്ചയെ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ടിവിഎസ്

ഇന്ത്യയിലുടനീളം ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ  വർധിപ്പിക്കാനൊരുങ്ങി ടിവിഎസ് മോട്ടോർസ്. ഇതിനായി ടാറ്റാ പവറുമായി സഹകരിക്കും. ടിവിഎസ് മോട്ടോർസിന്റെ സ്ഥാപനങ്ങളിൽ സോളാർ പവർ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടിയാണ് കരാർ. തങ്ങളുടെ  ഇലക്ട്രിക് ബൈക്കായ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന്റെ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവിഎസ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഐആർകോണിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കുള്ള പദ്ധതി ഇർകോണിന്റെയും ദിനേശ്ചന്ദ്ര ആർ. അഗർവാൾ ഇൻഫ്രാകോണിന്റെയും സംയുക്ത സംരംഭത്തിന്. അഹമ്മദാബാദിലും സബർമതിയിലും 18.13 കി.മീ വയഡക്റ്റ് ഹൈ-സ്പീഡ് സ്റ്റേഷനുകളുടെ രൂപകൽപ്പനയും നിർമ്മാണവുമാണ് പദ്ധതി. 3294 കോടി രൂപയ്ക്കാണ് പദ്ധതി സ്വന്തമാക്കിയത്. 

40,000 കോടിയുടെ വൺ ടൈം ‌സ്പെക്ട്രം ചാർജുകൾ പുനപരിശോധിക്കാൻ ഒരുങ്ങി ഡിഒടി

40,000 കോടി രൂപയുടെ വൺ ടൈം ‌സ്പെക്ട്രം ചാർജുകൾ പുനപരിശോധിക്കാൻ സമയം അനുവദിക്കണമെന്ന ഡയറക്ടറേറ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്റെ അപ്പീൽ ശരിവച്ച് സുപ്രീം കോടതി. ഇതിനായി  2021 നവംബർ 17 വരെ സമയം അനുവദിക്കണമെന്നായിരുന്നു അപ്പീൽ. ടെലിക്കോം ഡിസ്പ്പ്യൂട്ട് അപ്പീൽ ട്രൈബ്യൂണലും ഡയറക്ടറേറ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസും തമ്മിലുള്ള തർക്കം പതിറ്റാണ്ടുകളായി തുടരുന്നതാണ്.

20 ശതമാനം വർധിച്ച് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപം

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപം വർധിച്ചു. 2021 സെപ്റ്റംബർ 30 വരെയുള്ള മൊത്തം ഉപഭോക്തൃ നിക്ഷേപം മുൻ വർഷത്തെ അപേക്ഷിച്ച് 20.8% വർദ്ധിച്ച് 83,793 കോടി രൂപയായി. പോയവർഷം ഇത് 69,368 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ കറന്റ് അക്കൗണ്ട്-സേവിംഗ് അക്കൗണ്ട് അനുപാതം 55 ശതമാനം വർദ്ധിച്ച് 46,783 കോടി രൂപയാകുകയും ചെയ്തു. 

എംഎസ്എംഇ കളെ സഹായിക്കാൻ ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം നിർമ്മിക്കാൻ ബിഎസ്ഇക്ക് അം​ഗീകാരം ലഭിച്ചു

പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്റ്റ്, 2007 പ്രകാരം ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ബിഎസ്ഇ ടെക്നോളജീസിന് റിസർവ് ബാങ്കിന്റെ അം​ഗീകാരം ലഭിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അനുബന്ധ സ്ഥാപനമാണിത്. ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സംവിധാനത്തിലൂടെ എംഎസ്എംഇ കളുടെ പ്രവർത്തന മൂലധനം കൈകാര്യം ചെയ്യാനാണ് കമ്പനി ഉദ്ധേശിക്കുന്നത്. ‌

റോയൽ തായ് എംബസിയുമായുള്ള വിസ കരാർ പുതുക്കി ബിഎൽഎസ് ഇന്റർനാഷണൽ

റോയൽ തായ് എംബസിയുമായുള്ള വിസ സേവനങ്ങൾ നൽകുന്ന കരാർ പുതുക്കി ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്. ഇതിലൂടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനി വിസ സേവനങ്ങൾ നൽകി തുടങ്ങും. റഷ്യയിലെ ഇറ്റാലിയൻ എംബസിയുമായി ചേർന്ന് രാജ്യത്ത് വിസ സേവനങ്ങൾ നൽകുന്നതിനുള്ള കരാർ കമ്പനിക്ക് ലഭിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരി 3 ശതമാനം ഉയരുകയും ചെയ്തു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement