ജപ്പാൻ ഉത്തേജകമായി $22.1 ട്രില്യൺ യെൻ ചേർക്കും

മഹാമാരിയിൽ നിന്നുള്ള ഉത്തേജനമായ 36 ട്രില്യൺ ഡോളറിലേക്ക് 22.1 ട്രില്യൺ യെൻ ചേർക്കാൻ ജാപ്പനീസ് സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ജപ്പാനീസ് പത്രമായ നീക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വീണ്ടെടുക്കൽ വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഉത്തേജകത്തിനായി ബജറ്റിൽ വകയിരുത്തിയ 30 ട്രില്യൺ യെൻ ചെലവഴിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു.

യുഎസ് വിപണി വീണ്ടും താഴേക്ക് നീങ്ങുന്നു; ടെക് ഓഹരികൾ വീണ്ടും ചുവപ്പിൽ

1969 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ ക്ലെയിമുകൾ പണപ്പെരുപ്പത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഡാറ്റയ്ക്കു ശേഷം യുഎസ് സ്റ്റോക്കുകൾ ആദ്യത്തേക്കാൾ ഇടിഞ്ഞു. വ്യക്തിഗത ചെലവുകളും പ്രതീക്ഷിച്ചതിലും ഉയർന്നിട്ടുണ്ട്. ഉയർന്ന ട്രഷറി ആദായം വളർച്ചാ ഓഹരികളുടെ വീക്ഷണത്തെ മങ്ങിച്ചതിനാൽ നാസ്ഡാക്ക് 100 ഈ ആഴ്‌ച വീണ്ടും മറ്റ് ബെഞ്ച്മാർക്കുകൾക്ക് താഴെയായി.

സ്‌റ്റോക്സ് യൂറോപ്പ് 0.01% ഉയർന്നു
ഡൗ ജോൺസ് 0.24 ശതമാനം ഇടിഞ്ഞു.
നാസ്ഡാക്ക് 0.35% കുറഞ്ഞു

രണ്ട് മാസത്തിനിടെ രണ്ടാം തവണയും പലിശ നിരക്ക് ഉയർത്തി ന്യൂസിലാൻഡ്

രണ്ട് മാസത്തിനുള്ളിൽ രണ്ടാം തവണയും പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക് ഓഫ് ന്യൂസിലാൻഡ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പ്രതീക്ഷിച്ചതിലും വേഗത്തിൽ നയങ്ങൾ കർശനമാക്കുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി ബുധനാഴ്ച ഔദ്യോഗിക ക്യാഷ് റേറ്റ് പ്രതീക്ഷിച്ചതുപോലെ 0.75% ആയി ഉയർത്തി. 2022 അവസാനത്തോടെ ക്യാഷ് റേറ്റ് 2% ആയി ഉയർത്തുെമെന്നാണ് റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡ് പ്രവചിക്കുന്നത്.

അടുത്ത വർഷം ഹൈഡ്രജൻ സൂചിക ആരംഭിക്കാൻ ഡ്യൂഷെ ബോഴ്‌സിന്റെ ഇഇഎക്സ്

ഡ്യൂഷെ ബോഴ്‌സിന്റെ പവർ ആൻഡ് ഗ്യാസ് എക്സ്ചേഞ്ച് ഇഇഎക്സ് 2022 മുതൽ ഹൈഡ്രജന്റെ വിലയുടെ സൂചിക ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇത് ചരക്ക് വ്യാപാരത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത സമ്പദ്‌വ്യവസ്ഥയിൽ ഹൈഡ്രജൻ വലിയ സ്വാധീനം ചെലുത്തുമെന്ന് ബോഴ്‌സ് ബോർഡ് പറഞ്ഞു. ഈ വർഷം അവസാനം മുതൽ സൂചികയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകും. ഹൈഡ്രജനെ ഒരു ചരക്കായി കണക്കാക്കി പരസ്യ വ്യാപാരം ചെയ്യുന്ന ആദ്യത്തെ സൂചികയാണിത്.

52 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ

കഴിഞ്ഞ ആഴ്‌ച 199,000 ആയി കുറഞ്ഞ് യു.എസിലെ പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ. 1969 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. പ്രതീക്ഷിച്ച 260,000 ത്തിലും താഴെയാണിത്. കൂടാതെ രണ്ടാം പാദത്തിലെ ജിഡിപി വളർച്ച പ്രതീക്ഷിച്ച 2.2 ശതമാനത്തിന് തൊട്ടു പിന്നിൽ 2.1 ശതമാനമായി ഉയർന്നു. 2022-ൽ പലിശനിരക്ക് വർദ്ധിക്കുമ എന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മ ക്ലെയിമുകൾ കുറയുന്നത് ഈ വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

യുഎസിൽ വിതരണ ക്ഷാമം കുറയുന്നു

ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ ക്ഷാമം തുടരുമ്പോഴും യുഎസിലെ വിതരണ ക്ഷാമം ഒക്ടോബറിൽ കുറഞ്ഞതായി ബ്ലൂംബെർഗ് ഇക്കണോമിക്സിന്റെ കണക്കുകൾ. വിതരണ ക്ഷാമം തുടരുന്നുണ്ടെങ്കിലും ഇതിന്റെ തീവ്രത കുറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, യൂറോപ്പിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായതായി സൂചനയുണ്ട്.

ഇറാൻ- യുഎഇ ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നു

യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുമെന്ന് ഇറാൻ. 2015 ലെ ആണവ കരാർ സംരക്ഷിക്കുന്നതിനുള്ള ചർച്ചകൾക്ക് ലോകശക്തികൾ തയ്യാറെടുക്കുമ്പോൾ പേർഷ്യൻ ഗൾഫിൽ പിരിമുറുക്കം കുറയുന്നതിന്റെ സൂചനയാണിത്. യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ച സൗഹാർദ്ദപരമാണെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബാഗേരി കനി ട്വീറ്റിൽ പറഞ്ഞു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement