ജാക്ക് ഡോർസി ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുന്നു

ട്വിറ്ററിന്റെ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസി സ്ഥാനമൊഴിയുന്നതായി കമ്പനി വൃത്തങ്ങൾ. കമ്പനിയുടെ ഓഹരികൾ 3.5 ശതമാനം ഉയർന്നിടുണ്ട്.
പേയ്‌മെന്റ് കമ്പനിയായ സ്‌ക്വയറിന്റെ തലവൻ കൂടിയാണ് ഡോർസി. അടുത്തിടെ ക്രിപ്‌റ്റോകറൻസിയിലും എൻഎഫ്‌ടിയിലും തന്റെ ശ്രമങ്ങൾ കേന്ദ്രീകരിക്കുന്നതായി അറിയിച്ചിരുന്നു.

ഒമിക്രോൺ വകഭേദത്തിന്റെ ആശങ്കകൾക്കിടയിലും യുഎസ് വിപണികൾ വീണ്ടും കുതിക്കുന്നു

വെള്ളിയാഴ്ചത്തെ വിൽപ്പനയിൽ നിന്ന് ആഗോള വിപണി കുതിച്ചുയർന്നതോടെ യുഎസ് വിപണികളിലെ ഓഹരികൾ ഉയരുകയും ബോണ്ടുകൾ ഇടിയുകയും ചെയ്തു. നിക്ഷേപകർ പുതിയെ വൈറസ് വകഭേദത്തെ കണ്ടെത്തിയ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തുകയാണ്.

ഊർജ്ജം, ടെക്നോളജി, റീട്ടെയിൽ ഓഹരികൾ എന്നിവയിലെ നേട്ടങ്ങൾ കാരണം എസ് & പി 500 ഇപ്പോൾ പച്ച നിറത്തിലാണ്. നാസ്‌ഡാക്കും ഈ മാസത്തെ പച്ച നിറത്തിലാണ്. ഒമിക്‌റോൺ വകഭേദത്തിനെതിരെ പോരാടാൻ 100 ദിവസത്തിനുള്ളിൽ പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് പ്രമുഖ വാക്‌സിൻ നിർമ്മാതാക്കൾ പറഞ്ഞു.

സ്റ്റോക്സ് യൂറോപ്പ് 1.22% ഉയർന്നു
ഡൗ ജോൺസ് 0.36% ഉയർന്നു
നാസ്‌ഡാക്ക് 1.48% ഉയർന്നു

ഒമിക്‌റോൺ ഡെൽറ്റയിൽ നിന്ന് വ്യത്യസ്തമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു

ദക്ഷിണാഫ്രിക്കയിൽ ഒമിക്‌റോൺ ബാധിച്ചവർ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ നിന്ന് വളരെ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ വകഭേദം ബാധിച്ചവരിൽ ക്ഷീണം, തല വേദന, ശരീരത വേദന, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ട്.

മൂന്നാം പാദത്തിൽ 17.2 ശതമാനം ഇടിഞ്ഞ് ജർമ്മൻ കാർ കയറ്റുമതി

ചിപ്പ് ക്ഷാമവും മറ്റ് വിതരണ പ്രതിസന്ധികളും കാരണം സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ജർമ്മനിയുടെ കാർ കയറ്റുമതി 17.2 ശതമാനം ഇടിഞ്ഞു. ജർമ്മൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റേതാണ് കണക്കുകൾ. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനി ഇതേ കാലയളവിൽ മൊത്തം 23.1 ബില്യൺ യൂറോയ്ക്ക് (1,95,572 കോടി രൂപ) കാറുകൾ കയറ്റുമതി ചെയ്യുകയും 11.2 ബില്യൺ യൂറോയ്ക്ക് (94,812 കോടി രൂപ) കാറുകൾ ഇറക്കുമതി ചെയ്യുകയും ചെയ്തു.

വാർഷിക നിക്ഷേപ ഫോറം മാറ്റിവച്ച് ആഫ്രിക്കൻ ഡെവലപ്‌മെന്റ് ബാങ്ക്

ഒമിക്രോൺ ആശങ്കയെ തുടർന്ന് ഐവറി കോസ്റ്റിൽ ഈ ആഴ്ച നടത്താനിരുന്ന വാർഷിക നിക്ഷേപ ഫോറം മാറ്റിവച്ച് ആഫ്രിക്കൻ ഡെവലപ്‌മെന്റ് ബാങ്ക്. ജീവനാണ് ഏറ്റവും പ്രധാനമെന്നും അതിനുശേഷമാണ് മറ്റെല്ലാം വരുന്നതെന്നും ബാങ്ക് പ്രസിഡന്റ് അകിൻവുമി അഡെസിന പറഞ്ഞു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യത്തെ സഹായിക്കുന്നതിനായി ഫോറം 110 ബില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതേസമയം രാജ്യത്ത് ജനസംഖ്യയുടെ 7 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ.

ഡോഗ് കോയിൽ പിൻവലിക്കലുകൾ ആരംഭിച്ച് ബിനാൻസ്

സാങ്കേതിക തകരാർ ബാധിച്ച ഡോഗ്‌കോയിന്റെ പിൻവലിക്കലുകൾ പൂർണ്ണമായി തുറന്നതായി അറിയിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാൻസ്. ഇതിൽ ഗൂഢതയുണ്ടെന്ന് എലോൺ മസ്‌ക് ട്വീറ്റ് ചെയ്യുകയും പിന്നാലെ സോഫ്റ്റ്‌വെയർ തകരാറിന്റെ ഫലമായി മസ്‌കിന്റെ ടെസ്‌ല ഏകദേശം 12,000 കാറുകൾ തിരിച്ചുവിളിച്ചതിനെക്കുറിച്ചുള്ള ഒരു സ്റ്റോറിയുടെ ലിങ്ക് ബിനാൻസ് സിഇഒ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തകരാർ സംഭവിക്കാനിടയില്ലാത്തതാണെന്നും ഇപ്പോൾ സംഭവിച്ചത് നിർഭാഗ്യവും യാദൃശ്ചികതയുമാണെന്നും ഇക്കാരണത്താൽ ഒരു ജീവനക്കാരനെയും പിരിച്ചുവിടില്ലെന്നും ബിനാൻസ് പറഞ്ഞു.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement