ഡി 2 സി ബ്രാൻഡായ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഐടിസി

ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാറിലൂടെ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐടിസി ലിമിറ്റഡ്. 20 കോടി രൂപയുടേതാണ് ഏറ്റെടുക്കൽ. ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത വ്യക്തിഗത പരിചരണ ബ്രാൻഡാണ് മദർ സ്പർഷ്. ഡയറക്ട്-ടു-കൺസ്യൂമർ (ഡി2സി) ബ്രാൻഡു കൂടിയാണിത്. മാതൃ ശിശു സംരക്ഷണ വിഭാഗങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

300 മില്യൺ ഡോളറിന്റെ സെമികണ്ടക്ടർ യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ചർച്ച നടത്തുന്നതായി റിപ്പോർട്ട്

സെമികണ്ടക്ടർ അസംബ്ലിയും ടെസ്റ്റ് യൂണിറ്റും സ്ഥാപിക്കുന്നതിനായി 300 മില്യൺ ഡോളർ (2,245 കോടി രൂപ) വരെ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളുമായാണ് ചർച്ചകൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്, കർണാടക, തെലങ്കാന സർക്കാരുകളുമായി ചർച്ചകൾ നടത്തുകയും സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് പ്ലാന്റിനായി ഭൂമി അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.

1,500 കോടി രൂപയുടെ പ്രോജക്ടുകൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ച് ഇർകോൺ

മഹാരാഷ്ട്രയിലെ വഡോദര-മുംബൈ എക്‌സ്‌പ്രസ് വേയുടെ ഷിർസാദ്-അക്ലോലി സെക്ഷനിലെ എട്ട് വരി എക്‌സ്‌പ്രസ് പാതയുടെ നിർമ്മാണം ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ച് ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്. 1,124 കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതിയുടെ മൂല്യം. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനായി സ്റ്റാൻഡേർഡ് ഗേജിന്റെ ട്രാക്ക് വർക്കുകളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ എന്നിവ ഉൾപ്പെട്ട പദ്ധതിയും ഇർകോൺ ലേലം വിളിച്ചിട്ടുണ്ട്. 337.61 കോടിയുടേതാണ് പദ്ധതി.

സോഫ്രാമൈസിൻ, സോഫ്രാഡെക്സ് ബ്രാൻഡുകൾ 125 കോടി രൂപയ്ക്ക് വിറ്റഴിക്കാൻ സനോഫി ഇന്ത്യ

ഫാർമ കമ്പനി സോനാഫി ഇന്ത്യ അതിന്റെ സോഫ്രാമൈസിൻ, സോഫ്രാഡെക്സ് ബ്രാൻഡുകൾ എൻക്യൂബ് എഹ്‌റ്റിക്കലിന് 125 കോടി രൂപയ്ക്ക് വിറ്റഴിക്കുന്നു. ഇടപാട് പൂർത്തിയാകുന്നതോടെ എൻക്യൂബിന് ഇന്ത്യയിലും ശ്രീലങ്കയിലും രണ്ടു മരുന്നുകളും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അംഗീകാരം ലഭിക്കും.

തോഷി ഓട്ടോമാറ്റിക്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാൻ ഓറിയോൺപ്രോ

തോഷി ഓട്ടോമാറ്റിക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഎഎസ്പിഎൽ) ഭൂരിഭാഗം ഓഹരികളും (51%) ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. പദ്ധതി ഓറിയോൺപ്രോയുടെ ഇന്ത്യയിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എഎഫ്‌സി) & ട്രാൻസിറ്റ് സൊല്യൂഷൻസ് സ്‌പെയ്‌സിലെ ഏക സംയോജിത കമ്പനി എന്ന സ്ഥാനം ഉറപ്പാക്കും. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ടിഎഎസ്പിഎൽ വ്യാവസായിക, ജന സുരക്ഷ, പൊതു ഗതാഗതം എന്നീ വിഭാഗങ്ങളിൽ ഉൽപന്നങ്ങളും പരിഹാരങ്ങളും ലഭ്യമാക്കുന്ന നൂതന സംരംഭമാണ്.

ബിസിനസ് പങ്കാളിത്തത്തിനായി ആമസോണും അപ്പോളോ ഹോസ്പിറ്റൽസും ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്

ഫാർമസി ബിസിനസിൽ പങ്കാളിത്തത്തിനായി അപ്പോളോ ഹോസ്പിറ്റൽസുമായി ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. അപ്പോളോ ഹോസ്പിറ്റൽസ് ഫാർമസി സബ്സിഡിയറിയിൽ 20 ശതമാനം വരെയുള്ള ഓഹരികൾ വിൽക്കാൻ ശ്രമിക്കുകയും ഇതുവഴി ഏകദേശം 500 മില്യൺ ഡോളർ സമാഹരിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് ഓൺലൈൻ വിൽപ്പന വിപുലീകരിക്കുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളിൽ ഒന്നുകൂടിയാണ്.

5 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന ആദ്യ ഡിപ്പോസിറ്ററിയായി സി‌ഡി‌എസ്‌എൽ

അഞ്ച് കോടിയിലധികം സജീവമായ ഡീമാറ്റ് അക്കൗണ്ടുകൾ കൈവശമുള്ള ആദ്യത്തെ ഡിപ്പോസിറ്ററിയായി മാറി സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സി‌ഡി‌എസ്‌എൽ). ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്ത്യയിലെ മുൻനിരയിലുളള ഒരേയൊരു ഡിപ്പോസിറ്ററിയാണ് സി‌ഡി‌എസ്‌എൽ. വിപണിയിലെ എല്ലാ പങ്കാളികൾക്കും താങ്ങാനാവുന്ന ചെലവിൽ സൗകര്യപ്രദവും സുരക്ഷിതവുമായ ഡിപ്പോസിറ്ററി സേവനങ്ങൾ സി‌ഡി‌എസ്‌എൽ നൽകി വരുന്നു.

6,000 കോടി രൂപ സമാഹരിക്കാനായി ഓഹരികൾ പണയം വച്ച് വേദാന്തയുടെ പ്രമോട്ടർമാർ

ഓഹരികൾ പണയം വെച്ച് 800 മില്യൺ ഡോളർ ( 6,000 കോടി രൂപ) സമാഹരിച്ച് വേദാന്ത ലിമിറ്റഡിന്റെ ഹോൾഡിംഗ് കമ്പനികൾ. ഇതിനായി മൂന്ന് സൗകര്യ കരാറുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇതുവഴി 242.26 കോടി ഓഹരികൾ (65.18% ഓഹരികൾ) നൽകുകയും ചെയ്തു. കമ്പനി കോർപ്പറേറ്റ് ഘടനയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഡിമെർജറുകൾ, സ്പിൻ-ഓഫുകൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വഴിക്കും വിലയിരുത്തുന്നുണ്ട്. അലുമിനിയം, ഇരുമ്പ് & സ്റ്റീൽ, ഓയിൽ & ഗ്യാസ് വെർട്ടിക്കലുകൾ പ്രത്യേക എന്റിറ്റികളായി ലിസ്റ്റ് ചെയ്യാനും ആലോചിക്കുന്നുണ്ട്.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement