ഐടിസി ക്യു 1 ഫലം, അറ്റാദായം 30 ശതമാനം വർദ്ധിച്ച് 3343 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഐടിസിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 30.24 ശതമാനം വർദ്ധിച്ച് 3343 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12.4 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 36 ശതമാനം വർദ്ധിച്ച് 14240 കോടി രൂപയായി.

ഐസിഐസിഐ ബാങ്ക് ക്യു 1 ഫലം, അറ്റാദായം 78 ശതമാനം വർദ്ധിച്ച് 4616 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഐസിഐസിഐ ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 78 ശതമാനം വർദ്ധിച്ച് 4616 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.8 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 10936 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 5.15 ശതമാനമായി രേഖപ്പെടുത്തി.

ഡെറ്റ്, ഇക്യുറ്റി എന്നിവയിലൂടെ 30000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇൻഡസ്ഇൻഡ് ബാങ്ക്

ബിസിനസ് വിപുലീകരിക്കുന്നതിനായി ഡെറ്റ്, ഇക്യുറ്റി എന്നിവയിലൂടെ 30000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇൻഡസ്ഇൻഡ് ബാങ്ക്. ഇതിനായി ഓഹരി ഉടമകളുടെയും റെഗുലേറ്ററി അധികാരികളുടെയും അംഗീകാരം ആവശ്യമാണ്.

ഓർഗനിക്ക ടെക്നോളജീസുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിച്ച് അദാനി എന്റർപ്രൈസസ്

ബീഹാറിലെ ഭാഗൽപൂരിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് പണിയുന്നതിനായി ഓർഗനിക്ക ടെക്നോളജീസുമായി ചേർന്ന്  അദാനി എന്റർപ്രൈസസ് സംയുക്ത സംരംഭം ആരംഭിച്ചു. ഭാഗൽപൂർ വേസ്റ്റ് വാട്ടർ ലിമിറ്റഡിന്റെ 74 ശതമാനം ഓഹരി കമ്പനി കെെവശം വയ്ക്കും.

കണ്ടെയ്നർ ഡിപ്പോ സ്ഥാപിക്കാൻ 300 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി നവ്കർ കോർപ്പ്

ഗുജറാത്തിലെ മുന്ദ്രയ്ക്ക് സമീപം ഉൾനാടൻ കണ്ടെയ്നർ ഡിപ്പോയും സ്വകാര്യ ചരക്ക് ടെർമിനലും സ്ഥാപിക്കുന്നതിനായി 300 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി നവകർ കോർപ്പറേഷൻ. 2024 ഓടെ പദ്ധതി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഇന്ത്യയിലെ പ്രമുഖ കണ്ടെയ്നർ സർവീസ് ഓപ്പറേറ്ററാണ് നവകർ കോർപ്പ്.

സെൻ ടെക്നോളജീസ് ക്യു 1 ഫലം, അറ്റനഷ്ടം 1.14 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സെൻ ടെക്നോളജീസിന്റെ പ്രതിവർഷ ഏകീകൃത അറ്റനഷ്ടം  1.14 കോടി രൂപയായി.  പോയവർഷം ഇതേകാലയളവിൽ കമ്പനി 1.34 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 1.35 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 139.42 ശതമാനം വർദ്ധിച്ച് 9.96 കോടി രൂപയായി.

ശക്തി പമ്പ്സ് ക്യു 1 ഫലം, അറ്റാദായം 120 ശതമാനം വർദ്ധിച്ച് 7.29 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ശക്തി പമ്പ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 120 ശതമാനം വർദ്ധിച്ച് 7.29 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 76 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 69.5 ശതമാനം വർദ്ധിച്ച് 156.31 കോടി രൂപയായി.

കോൾ ഇന്ത്യയോട് 56000 കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി

ഖനനത്തിനായി നൽകിയ സർക്കാർ  ഭൂമിക്കുപകരം 56,000 കോടി രൂപ കുടിശ്ശിക ഉടൻ തിരികെ അടയ്ക്കണമെന്ന് കോൾ ഇന്ത്യയോട് ആവശ്യപ്പെട്ട് ജാര്ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കൽക്കരിക്ക് റോയൽറ്റി നൽകാൻ സിഐഎൽ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

സീ മീഡിയ കോർപ്പ് ക്യു 1 ഫലം, അറ്റനഷ്ടം 9.06 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സീ മീഡിയ കോർപ്പറേഷന്റെ പ്രതിവർഷ ഏകീകൃത അറ്റനഷ്ടം  9.06 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.26 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 10.5 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 28.79 ശതമാനം വർദ്ധിച്ച് 170.18 കോടി രൂപയായി.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]
ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]

Advertisement