ഇന്നത്തെ വിപണി വിശകലനം 

14834 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി എല്ലാ മേഖലാ സൂചികകൾക്ക്  ഒപ്പം മുകളിലേക്ക് കുതിച്ചുകയറി. 14900 എന്ന് നിർണായക നിലമറികടന്നുവെങ്കിലും ബാങ്കുകളിലെ സെൽ ഓഫ് കാരണം ഇത് നിലനിർത്താനായില്ല. 14760ൽ വന്ന് ശക്തമായ സപ്പോർട്ടെടുത്ത സൂചിക ഐടി, ഓട്ടോ, എഫ്.എം.സി.ജി, ഫാർമ ഓഹരികളുടെ  സഹായത്തോടെ മുകളിലേക്ക്  കയറി.

വിപണിയുടെ അവസാന മണിക്കൂറുകൾ വരെ സൂചിക അസ്ഥിരമായി തുടരുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാങ്ക് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ മേഖലാ സൂചികകൾക്കുമൊപ്പം നിഫ്റ്റിയും കുതിച്ചുയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 157  പോയിന്റുകൾ/ 1.07%  മുകളിലായി 14,919 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയിൽ ഇന്ന് ശക്തമായ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വിപണി അവസാനിച്ചപ്പോൾ സൂചിക ഫ്ലാറ്റായാണ് കാണപ്പെട്ടത്. ഗ്യാപ്പ് അപ്പിൽ  35484 എന്ന നിലയിൽ തുറന്ന സൂചിക 300 പോയിന്റുകൾ മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് വീണു. പിന്നീട് 35000ൽ സപ്പോർട്ടെടുത്ത സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ  123  പോയിന്റ്/ 0.35 ശതമാനം   മുകളിലായി  35419 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

പി.എസ്.യു ബാങ്ക് സൂചികകൾ ഒഴികെ ഉള്ള എല്ലാ മേഖല സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  നിഫ്റ്റി ഓട്ടോ 3.19 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി ഐടി 3.04 ശതമാനം നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് കയറിയിറങ്ങിയാണ് (mixed) കാണപെട്ടത്. യൂറോപ്യൻ മാർക്കറ്റുകൾ എല്ലാം തന്നെ ലാഭത്തിലാണ് നിലവിൽ  വ്യാപാരം നടത്തുന്നത്.  

നിർണായക വാർത്തകൾ 

Tata Motors ഓഹരികൾ 300ൽ നിന്നും കുതിച്ചുപാഞ്ഞ് 5.32 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ ദിവസം കമ്പനിയുടെ പ്രതിവർഷ വിൽപ്പന കണക്കുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ 9 വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന  നിരക്കാണ് കമ്പനിക്ക് ലഭിച്ചത്. 

ട്രാക്ടർ, പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന വർദ്ധിച്ചതിനെ തുടർന്ന് M&M ഓഹരി ഇന്ന് 5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. ആഗോള റേറ്റിംഗ് ഏജൻസികളായ മോർഗൻ സ്റ്റാൻലി, സി.എൽ.എസ്.എ എന്നിവർ ഓഹരിക്ക് പുറത്ത് ബുള്ളിഷാണ്.

നുമലിഗഡ് റിഫൈനറി ലിമിറ്റഡിലെ 61.65 ശതമാനം ഓഹരികൾ  9,875 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെ BPCL ഓഹരികൾ ഇന്ന്  3 ശതമാനം നേട്ടം കെെവരിച്ചു. വിൽപ്പനയ്ക്ക് ശേഷം ഉയർന്ന ഡിവിഡന്റ് ലഭിക്കുമെന്ന് നിക്ഷേപകർ കരുതുന്നു.

JustDial  ഓഹരികൾ ഇന്ന് 20 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 50 ശതമാനം നേട്ടമാണ് ഓഹരി കെെവരിച്ചത്.കൊളംബോ തുറമുഖത്തെ വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കാനൊരുങ്ങി അദാനി പോർട്ട്സ്. ഇതിനായി  ശ്രീലങ്കൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി പറയപ്പെടുന്നു.
21.12 മില്ല്യൺ മെട്രിക് ടൺ കാർഗോ വോളിയമാണ് കമ്പനി കെെകാര്യം ചെയ്യുന്നത്. ഇതേതുടർന്ന് കമ്പനിയുട ഓഹരി വില 4 ശതമാനം ഉയർന്നു.

ഐടി, ഫാർമ ഓഹരികൾ എല്ലാം തന്നെ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ ആഴ്ച മുതൽ രണ്ട് ഓഹരികളും കൂപ്പുകുത്തുകയാണ്. ഒരു തിരുത്തൽ പ്രതീക്ഷിച്ചിരുന്നു.  Infosys, Tech Mahindra,Wipro  എന്നിവ നിഫ്റ്റിയുടെ ഇന്നത്തെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചു. ഡോളർ വില 73 രൂപയെന്ന നിരക്കിലേക്ക് എത്തി. ഐടി ഓഹരികൾക്കും ഫാർമ ഓഹരികൾക്കും ഇത്  മികച്ച കാലമാണ്.

Cochin Shipyard, Mazagon Dock  എന്നിവയുടെ ഓഹരികൾ ഇന്ന് 4 മുതൽ 6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.  അതേസമയം Shipping Corporation of India ഓഹരികൾ ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ചു.

Trent  ഓഹരി ഇന്ന് 9 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. LTI 6.23 ശതമാനവും LTTS  6.89 ശതമാനവും നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

വിപണി തിരിച്ചു വരവിന്റ പാതയിലേക്ക് ഒരിക്കൽ കൂടി കടന്നിരിക്കുകയാണ്. 15000 എന്ന നിർണായക നില കെെവരിക്കുന്നതിന് അടുത്ത് നിൽക്കുകയാണ് സൂചിക. എക്സ്.ജി.എക്സ് നിഫ്റ്റിയും ഇതിന് സമാനമായാണ് നിലകൊള്ളുന്നത്.

തീർച്ചയായും ഇത് ഒരു സുപ്രധാന രേഖയാണ്. ഇത് മറികടക്കാൻ സൂചികയ്ക്ക് ചെലപ്പോൾ സമയം ആവശ്യമായി വന്നേക്കാം,

ഐടി ഓഹരികൾ തിരികെ കയറുന്ന കാഴ്ചയായിരുന്നു ഇന്ന് കാണാനായത്. എല്ലാ ടെക്ക് ഓഹരികളും 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 5 മുതൽ 10 ശതമാനം വരെ താഴെയായാണ് കാണപ്പെടുന്നത്. വിപണി സഹായിച്ചാൽ ഇവ ഉടൻ തന്നെ മുകളിലേക്ക് നീങ്ങിയേക്കും.

റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ സമയം അവസാനിച്ചിരിക്കുന്നതായി നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കൗൺസിൽ അറിയിച്ചു.

സമ്പദ്യ വ്യവസ്ഥയിൽ ഏറ്റവും പ്രാധാന്യമേറിയ മേഖലയാണ് റിയൽ എസ്റ്റേറ്റ്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇതിൽ ബന്ധപ്പെട്ടിരിക്കുന്നു. മേഖലയിൽ ഉണ്ടായേക്കാവുന്ന വളർച്ച ബാങ്കിംഗ് മേഖലയ്ക്ക് ഏറെ സഹായകരമാകും.

4 ജി സ്പെക്ട്രം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ന് അവസാനിക്കും. 9 കോടി വരിക്കാർക്കായി  18000 കോടി രൂപയുടെ വായുതരംഗങ്ങൾ എയർടെൽ ഏറ്റെടുത്തു. ഇവ എല്ലാം തന്നെ 5 ജി സേവനങ്ങൾക്കായും കമ്പനിക്ക് ഉപയോഗിക്കാം. അതേസമയം എയർടെൽ ഓഹരികൾ ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement