ഇന്നത്തെ വിപണി വിശകലനം

ഉയർന്ന നിലയിൽ വീണ്ടും വിൽപ്പനാ സമ്മർദ്ദത്തിന് സാക്ഷ്യംവഹിച്ച് വിപണി.

ഫ്ലാറ്റായി 15,811 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. 10 മണിയോടെ ബാങ്കിംഗ്, ഐടി മേഖലയിലെ റാലി ആരംഭിച്ചതോടെ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നു സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എങ്കിലും എക്കാലത്തെയും ഉയർന്ന നില കീഴടക്കാൻ നിഫ്റ്റിക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 41 പോയിന്റുകൾ/ 0.26 ശതമാനം മുകളിലായി 15,853 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൗണിൽ 35,590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. പിന്നീട് സ്വകാര്യ ബാങ്കുകളുടെ പിന്തുണയോടെ കത്തിക്കയറിയ  സൂചിക 35800 പരീക്ഷിച്ചെങ്കിലും അത് തകർക്കാനായില്ല.ശേഷം വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 35668 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓഹരികൾ  ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഐടി സൂചിക 3.16 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി റിയൽറ്റി 0.95 ശതമാനം ഇടിഞ്ഞു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഐടി ഓഹരികൾ ഏറെയും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. നിഫ്റ്റി 50 യുടെ ടോപ്പ് ഗെയിനേഴ്സിൽ നാലും ഐടി ഓഹരികളായിരുന്നു. മെെൻഡ് ട്രീയുടെ മികച്ച ഫലങ്ങൾ മേഖലയ്ക്ക് ശക്തി പകർന്നതായി കാണാം.

7 ശതമാനത്തിലേറെ നേട്ടം കെെവരിച്ച് Wipro ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വരുന്നതായി കാണാം.

TechM 2.7 ശതമാനവും HCLTech 2.2 ശതമാനവും Infy 2 ശതമാനവും TCS 0.85 ശതമാനവും നേട്ടം കെെവരിച്ചു. ഐടി ഓഹരികളായ Mphasis 8.4 ശതമാനവും MindTree 8.3 ശതമാനവും CoForge 4.9 ശതമാനവും LTI 4.9 ശതമാനവും OFSS 3.4 ശതമാനവും Happiest Minds 9.8 ശതമാനവും നേട്ടം കെെവരിച്ചു. ഐടി സൂചികയിലെ ഓഹരികൾ ഒന്നും തന്നെ നഷ്ടത്തിൽ അടച്ചില്ല.ഓഹരിക്ക് മേൽ ജെഫറീസ് 1900 ടാർഗറ്റ് വച്ചതിന് പിന്നാലെ LT ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി ഇപ്പോൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്.

വരാനിരിക്കുന്ന എസ്‌യുവി ലൈനപ്പിന്റെ നിർമ്മാണത്തിനായി 18,000 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ Maruti ഓഹരി ഇന്ന് 1.3 ശതമാനം ഇടിഞ്ഞു. ഇന്ത്യയുടെ ജൂണിലെ ലോക്കൽ കാർ വിൽപ്പന 118 ശതമാനം ഉയർന്ന് 1,21,378 യൂണിറ്റായതായി കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ മറ്റു ഓട്ടോ ഓഹരികളും ദുർബലമായി കാണപ്പെട്ടു.

അനുബന്ധ സ്ഥാപനമായ ടെറിയർ സെക്യൂരിറ്റി സർവീസസിൽ ആദായനികുതി വകുപ്പ് സർവേ നടത്തിയതിന് പിന്നാലെ Quess ഓഹരി ഇന്ന് 5.7 ശതമാനം നഷ്ടത്തിൽ അടച്ചു. 

ഇന്ത്യയുടെ ജൂണിലെ മൊത്ത വില സൂചികയുടെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നു. 12.18 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 12.07 ശതമാനം മാത്രമാണ് ഉയർന്നത്. എന്നിരുന്നാലും ഇത് വളരെ കൂടുതലാണ്.

എം ആന്റ് എമ്മിന്റെ പുതിയ ഏഴ് സീറ്റർ ബൊലേറോ നിയോയ്ക്ക് ടയർ വിതരണം ചെയ്യുന്നതിനായി കമ്പനിയെ തിരഞ്ഞെടുത്തതിന് പിന്നാലെ CEAT ഓഹരി ഇന്ന് 5.2 ശതമാനം നേട്ടം കെെവരിച്ചു.ഇക്യുറ്റി, ബോണ്ട് എന്നിവയിലൂടെ 5000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി JSW Energy. ഓഹരി ഇന്ന് 3 ശതമാനം ഉയർന്നു.

ബോട്ടിക് ലൈഫ് സ്റ്റൈൽ ഹോട്ടൽ ആരംഭിക്കാൻ ഒരുങ്ങി ITC. ഓഹരി ഇന്ന് 1.1 ശതമാനം ഉയർന്നു.

CAMS, CDSL ഓഹരികൾ ഇന്നലത്തെ മുന്നേറ്റം ശക്തമായി തന്നെ തുടർന്നു.

കയറ്റുമതിക്ക് നികുതി ഇളവ് നൽകുന്നതിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ തുണിത്തര ഓഹരികൾ കുതിച്ചുയർന്നു.

ICIL 9.4 ശതമാനവും WELSPUNIND 4.3 ശതമാനവും  KPR MILL 1.2 ശതമാനവും നേട്ടം കെെവരിച്ചു. Kitex ഓഹരി ഇന്നും അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക് 

കഴിഞ്ഞ ദിവസം വളരെ കുറച്ച് ഓഹരികൾ മാത്രമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങിയിരുന്നത്. നിഫ്റ്റി ശക്തമായി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ 15800ലെ ഷോർട്ട് സെല്ലേഴ്സ് നഷ്ടം നികത്താൻ ശ്രമിക്കുകയായിരുന്നു. 

അതേസമയം 35800ൽ ശക്തമായ ലാഭമെടുപ്പ് ഉണ്ടായതിന് പിന്നാലെ ബാങ്ക് നിഫ്റ്റി സൂചിക താഴേക്ക് വീണു. 4 മാസത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് സൂചിക താഴേക്ക് വീഴുന്നത്. മാർച്ച് 14ന് ശേഷം ബാങ്ക് നിഫ്റ്റി ഈ നിലമറികടന്നിട്ടില്ല.


ഐടി ഓഹരികൾ ഇന്ന് വിപണിക്ക് കെെത്താങ്ങായി. Infy, Wipro എന്നീ ഓഹരികൾ ചേർന്ന് 40 പോയിന്റുകളാണ് സൂചികയ്ക്ക് സംഭാവനയായി നൽകിയത്. Reliance, HDFC Bank ഓഹരികളിൽ വിൽപ്പന അരങ്ങേറിയതിന് പിന്നാലെ നിഫ്റ്റി ഫ്ലാറ്റായി നിന്നു.

റിലയൻസിന് 2100 ഇത് വരെ മറികടക്കാനായില്ല. HDFC Bank 1500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

നാളെ എക്സ്പെയറി ആയതിനാൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. ജൂണിനെ അപേക്ഷിച്ച് ജൂലെെയിൽ വലിയ നീക്കങ്ങൾ സംഭവിച്ചേക്കാം.

വിപണി ബുള്ളിഷാണെന്ന് തന്നെയാണ് കാണുന്നത്. എന്നിരുന്നാലും നാളെ സൂചിക പുതിയ ഉയരം കെെവരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ബാങ്ക് നിഫ്റ്റി ചിലപ്പോൾ 35800 മറികടന്ന് മുന്നേറിയേക്കാം. അങ്ങനെയെങ്കിൽ 36000 ആകും സൂചികയുടെ പിന്നീടുള്ള ലക്ഷ്യം.

നിഫ്റ്റി നാളെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇന്നത്തെ ക്ലോസിൽ നിന്നും വെറും 65 പോയിന്റുകളും ഇന്നത്തെ ഉയർന്ന നിലയിൽ നിന്നും വെറും 36 പോയിന്റുകളും അകലെ മാത്രമാണ് ഇതെന്ന് ഓർക്കുക.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement