ഇന്നത്തെ വിപണി വിശകലനം

അവസാന നിമിഷം ശക്തമായി ലാഭത്തിൽ അടച്ച് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ നൂറ് പോയിന്റുകൾക്ക് മുകളിലായി 17979 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചവരെ അസ്ഥിരമായി നിശ്ചിത റേഞ്ചിനുള്ളിൽ തന്നെ കാണപ്പെട്ടു. 18000 മറികടന്ന സൂചിക ശക്തമായ മുന്നേറ്റം നടത്തി. അവസാന നിമിഷം സൂചികയിൽ ശക്തമായ വാങ്ങൽ അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 229 പോയിന്റുകൾ/ 1.28 ശതമാനം മുകളിലായി 18102 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38733 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു. 38500ൽ സപ്പോർട്ട് രേഖപ്പെടുത്തി സൂചിക സാവധാനം തിരികെ കയറി. എങ്കിലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 173 പോയിന്റുകൾ/ 0.45 ശതമാനം മുകളിലായി 38733 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി (+2.1%) ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിക്ക് പിന്തുണ നൽകി. നിഫ്റ്റി റിയൽറ്റി(+1.65%), നിഫ്റ്റി എഫ്.എം.സി.ജി(+0.96%), നിഫറ്റി ഫിൻസർവ്(1) എന്നിവയും ലാഭത്തിൽ അടച്ചു. മറ്റു മേഖലാ സൂചികൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ഐടി ഓഹരികൾ ഇന്ന് ശക്തി കെെവരിച്ച് കൊണ്ട് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. TechM(+4.1%), Wipro(+2.8%), Infy(+2.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

മറ്റു ഐടി ഓഹരികളായ LTI(+4.2%), LTTS(+2.2%),TCS(+1%) എന്നിവയും ലാഭത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 20 ശതമാനം വർദ്ധിച്ച് 342 കോടി രൂപയായതിന് പിന്നാലെ Hindalco(+3.2%) നേട്ടത്തിൽ അടച്ചു.
280 കോടി രൂപയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അടുത്തായി നേട്ടം കെെവരിച്ച് HDFC(+2.8%) നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HDFC Life(+2.5%), HDFC Bank(+0.3%) എന്നിവയും ലാഭത്തിൽ അടച്ചു.

ICICI Prudential Life(+4.7%), SBI Life(+1.8%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു. മിക്ക ഫിൻ നിഫ്റ്റി ഓഹരികളും ലാഭത്തിൽ അടച്ചു.

താഴേക്ക് വീണ Bajaj Auto(-3%) ഓഹരി നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ഏവരുടെയും പ്രിയങ്കര മോഡലായ പൾസർ 220യുടെ ഉത്പാദനം കമ്പനി നിർത്തുകയാണ്.

എയർലെെൻ മേഖല വീണ്ടെടുക്കൽ നടത്തുന്നതായി പറഞ്ഞതിന് പിന്നാലെ Indigo(+7.3%) ഓഹരി എക്കാലത്തെയും പുതിയ ഉയർന്ന നിലയ്ക്ക് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ താഴേക്ക് വീണ Godrej Consumer(-3.2%) ഓഹരി ഇന്നും നഷ്ട്ത്തിൽ അടച്ചു. Britannia(+1.2%), Hindustan Unilever(+1.2%), ITC(+1.2%), Nestle India(+1.5%) , Tata Consumer(+1.2%) എന്നീ ഹെവിവെയിറ്റ് ഓഹരികളുടെ പിന്തുണയോടെ എഫ്.എം.സി.ജി സൂചിക ലാഭത്തിൽ അടച്ചു.

ഐപിഒയ്ക്ക് ശേഷം Fino Payments Bank ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തു. 6 ശതമാനം കിഴിവിൽ  ഓഹരി ഒന്നിന് 544.35 രൂപ നിരക്കിലാണ് ലിസ്റ്റിംഗ് നടന്നത്. 557 രൂപയായിരുന്നു ഐപിഒ വില.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് ശേഷം Motherson Sumi(+3.5%) ഓഹരിയിൽ രൂക്ഷമായ ചാഞ്ചാട്ടങ്ങൾ അനുഭവപ്പെടുകയും പിന്നീട് കത്തിക്കയറുകയും ചെയ്തു. പ്രതിവർഷ ഏകീകൃത അറ്റാദായം 40 ശതമാനം വർദ്ധിച്ച് 217 കോടി രൂപയായി. ഫലങ്ങൾ പുറത്തുവന്നതിന് ശേഷം Bharat Forge(-0.9%) താഴേക്ക് വീണു.

Idea(+4.5%), Reliance(+1.5%), Airtel(+2%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു. രണ്ടാം പാദത്തിൽ Vodafone Idea 7132 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ എആർപി 109 ആയി ഉയർന്നു.

വിപണി മുന്നിലേക്ക് 

രാവിലെ മുതൽക്കെ തന്നെ വിപണി അസ്ഥിരമായി നിൽക്കുകയായിരുന്നു. 18000ൽ അനേകം കോൾ ഒഐകൾ റെെറ്റ് ചെയ്തിട്ടുള്ളതായും നമ്മൾ കണ്ടിരുന്നു. 18000 എന്ന നിർണായക നില ശക്തമായി മറികടന്നപ്പോൾ തന്നെ വിപണി ഷോർട്ട് കവറിംഗ് റാലിക്ക് സാക്ഷ്യംവഹിച്ചു.

റിലയൻസ് ഓഹരി ഇന്ന് വീണ്ടും ലാഭത്തിൽ അടച്ചു. നിഫ്റ്റി ഐടി സൂചിക ശക്തമായ സപ്പോർട്ടിലാണുള്ളതെന്ന് ഞങ്ങൾ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. സൂചികയിൽ 2 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇന്ന് ഉണ്ടായത്.

എഫ് ആൻഡ് ഒ വ്യാപാരികൾക്കായി പുതിയ നിർദ്ദേശം വന്നിട്ടുണ്ട്. നേരത്തെ സെക്യൂരിറ്റികൾ പണയം വച്ചു കൊണ്ട് നിങ്ങൾക്ക് മാർജിൻ കവർ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ 50 ശതമാനം പണമായി തന്നെ മാർജിൻ വേണമെന്നാണ് നിർദ്ദേശം. ഡിസംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇത് വിപണിയിലെ ചാഞ്ചാട്ടം വർദ്ധിക്കാൻ കാരണമാകും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ന് ഓഹരികൾ വാങ്ങികൂട്ടിയതായി കാണാം. നിഫ്റ്റി ആഴ്ചയിൽ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബാങ്ക് നിഫ്റ്റി ആഴ്ചയിൽ 2 ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ അടച്ചു. വിപണി ശക്തമായാൽ ബാങ്കിംഗ് ഓഹരികളിൽ ശക്തമായ ഒരു വീണ്ടെടുക്കൽ ഉണ്ടായേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement