ഇന്നത്തെ വിപണി വിശകലനം

ഐടി ഓഹരികളുടെ പിന്തുണയിൽ ആഴ്ചയുടെ ആദ്യ ദിനത്തിൽ തന്നെ നേട്ടത്തിൽ അടച്ച് വിപണി.

ഇന്ന് ഗ്യാപ്പ് അപ്പിൽ 16529 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 16500 എന്ന പ്രതിരോധത്തിന് മുകളിലായി വ്യാപാരം ആരംഭിച്ചത് വിപണിക്ക് ശക്തമായ പിന്തുണ നൽകി. ശേഷം മുന്നേറ്റം നടത്തിയ സൂചിക 16700 വരെ കയറി. പിന്നീട് താഴേക്ക് വീണ സൂചിക 16600ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 308 പോയിന്റുകൾ/1.89 ശതമാനം മുകളിലായി 16661 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35958 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 36000ന് അടുത്തായി അസ്ഥിരമായി നിന്നു. 11:45 ന് ശേഷം സൂചിക പതുകെ താഴേക്ക് വന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 213 പോയിന്റുകൾ/ 0.60 ശതമാനം മുകളിലായി 35826 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ(+1.9%), നിഫ്റ്റി ഐടി(+3.8%), നിഫ്റ്റി മീഡിയ(+3.2%), നിഫ്റ്റി പി.എസ്.യു ബാങ്ക് (+3.2%), നിഫ്റ്റി റിയൽറ്റി (+4%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഫാർമ രാവിലത്തെ നേട്ടം നഷ്ടപ്പെടുത്തി ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ 1 ശതമാനം നേട്ടത്തിൽ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക നീക്കങ്ങൾ

Titan(+4.9%) ഓഹരി പ്രധാന നിലമറികടന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ M&M(+4.7%) നേട്ടത്തിൽ അടച്ച് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. Tata Motors (+2.9%), Hero MotoCorp(+1.8%) എന്നീ ഓഹരികളും ഓട്ടോ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.

1000 മുതൽ 2500 കോടി രൂപവരെ മൂല്യമുള്ള കരാറുകൾ തുടർച്ചയായി ലഭിച്ചതിന് പിന്നാലെ L&T (+3.7%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഐടി ഓഹരികൾ ശക്തമായ വീണ്ടെടുക്കൽ നടത്തി. Infosys (+4.4%), TechM (+3.6%), HCL Tech (+3.5%), TCS (+3.5%) എന്നീ ഓഹരികൾ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അന്താരാഷ്ട്ര ഓയിൽ വില 2 മാസത്തെ ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ Reliance (+3.4%) ഓഹരി നേട്ടത്തിൽ അടച്ചു. നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ OIL (+3.1%) ഓഹരിയും നേട്ടത്തിൽ അടച്ചു.

ലാഭമെടുപ്പിനെ തുടർന്ന് Kotak Bank (-2.2%) ഓഹരി താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

പ്രതീക്ഷിച്ചതിന് തൊട്ടു താഴെയായി അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ Jubilant Foodworks (+9.7%) ഓഹരി നേട്ടത്തിൽ അടച്ചു. നാലാം പാദഫലങ്ങൾ പുറത്തുവരാനിരിക്കെ ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക്

നിഫ്റ്റി 16650ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ച് കൊണ്ട് ആഴ്ചയിൽ മികച്ച തുടക്കമാണ് കാഴ്ചവച്ചിരിക്കുന്നത്. നിരവധി ദിവസങ്ങൾക്ക് ശേഷം ഗ്യാപ്പ് അപ്പിന്റെ സഹായത്തോടെ 16400 എന്ന പ്രതിബന്ധം സൂചികയ്ക്ക് മറികടക്കാൻ സാധിച്ചു. മറ്റു ഷോർട്ട് കവറിംഗ് ദിവസങ്ങളിലേത് പോലെ തന്നെ ബിയേഴ്സ് പരിഭ്രാന്തരായി കൊണ്ട് വിപണിയെ മുകളിലേക്ക് തള്ളിക്കയറ്റി.

പണപ്പെരുപ്പം തടയാൻ സാധിക്കുമെന്ന് നിരവധി രാജ്യങ്ങൾ വാഗ്ദാനം നൽകിയത് വിപണികൾക്ക് പ്രചോദനം നൽകി.

വരും മാസങ്ങളിൽ പലിശ നിരക്ക് ഉയർന്നേക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. എന്നാൽ സെപ്റ്റംബറിന് ശേഷം പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഇല്ല.

മെമ്മോറിയൽ ഡേ ആയതിനാൽ തന്നെ യുഎസ് വിപണി ഇന്ന് അവധിയാണ്.

ആഗോള വിപണികളിൽ നിന്നുള്ള മികച്ച പിഎംഐ, പണപ്പെരുപ്പ കണക്കുൾ വീണ്ടെടുക്കലിന് നിർണായകമാകും. വിപണിയിലെ എല്ലാ നെഗറ്റീവുകളും ബുള്ളുകൾ മറച്ചുപിടിക്കുന്നതായി കാണാം എന്നതും ശ്രദ്ധേയമാണ്.

നിഫ്റ്റി 15750ൽ നിന്നും 16650ലേക്ക് കയറിയപ്പോൾ നിങ്ങളുടെ പോർട്ട്ഫോളിയോയെ അത് എങ്ങനെ ബാധിച്ചു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement