കൊവിഡ് പ്രതിസന്ധിയിൽ ശക്തമായ നേട്ടം കെെവരിച്ച മേഖലകളിൽ ഒന്നായിരുന്നു ഫാർമ. പകർച്ചവ്യാധി വർദ്ധിച്ചതോടെ ആരോഗ്യമേഖലകളിലുള്ള കമ്പനികളുടെ വരുമാനവും ലാഭവും നിക്ഷേപവും വർദ്ധിച്ചു. ഇതേ പ്രകാരം തന്നെ കൊവിഡിൽ നേട്ടം കെെവകരിക്കുകയും നേരിയ പ്രതിസന്ധികൾ മാത്രം നേരിട്ട് വരികയും ചെയ്ത മറ്റൊരു മേഖലയാണ് ഐടി, സോഫ്റ്റ്വെയർ വ്യവസായം. TCS, Infosys, WIPRO, L&T Infotech എന്നിവയുടെ ഒന്നാം പാദഫലങ്ങൾ പലിശോധിച്ചാൽ നിങ്ങൾക്ക് ഇത് വ്യക്തമാകുന്നതാണ്. 2021-22 സാമ്പത്തിക വർഷത്തെ ഐടി കമ്പനികളുടെ ഒന്നാം പാദ ഫലങ്ങൾ വിലയിരുത്തുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്.

വമ്പൻമാർ

TCS

 • കമ്പനിയുടെ പ്രതിവർഷ വരുമാനം 18.5 ശതമാനം വർദ്ധിച്ച് 45411 കോടി രൂപയായി രേഖപ്പെടുത്തി. വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 3.5 ശതമാനമായി വർദ്ധിച്ചു.

 • കമ്പനിയുടെ പ്രതിവർഷ അറ്റാദായം 28.5 ശതമാനം വർദ്ധിച്ച് 9001 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.8 ശതമാനമായി കുറഞ്ഞു.
 • അവസാന പാദത്തിൽ കമ്പനിയുടെ ഓഹരി വില ഉയർന്നില്ല. എന്നിരുന്നാലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഓഹരി വില 42 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു.

 • കമ്പനിയുടെ പ്രവർത്തന ചെലവ് ഒന്നാം പാദത്തിൽ 5 ശതമാനമായും മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമായും വർദ്ധിച്ചു.

INFOSYS

 • കമ്പനിയുടെ പ്രതിവർഷ വരുമാനം 18.5 ശതമാനം വർദ്ധിച്ച് 25815 കോടി രൂപയായി. കമ്പനിയുടെ നോർത്ത് അമേരിക്കൻ ബിസിനസിൽ നിന്നും 61.7 ശതമാനം വരുമാനം ലഭിച്ചു.

 • കമ്പനിയുടെ പ്രതിവർഷ അറ്റാദായം 22.73 ശതമാനം വർദ്ധിച്ച് 5195 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.3 ശതമാനമായി ഉയർന്നു.
 • കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ ഓഹരി വില 70 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു. അവസാന പാദത്തിൽ 14 ശതമാനത്തിന്റെ ഉയർച്ച നേടി.

 • കമ്പനിയുടെ പ്രവർത്തന ചെലവ് ഒന്നാം പാദത്തിൽ 7.48 ശതമാനമായും മുൻ വർഷത്തെ അപേക്ഷിച്ച് 16.6 ശതമാനമായും വർദ്ധിച്ചു.
WIPRO
 • കമ്പനിയുടെ പ്രതിവർഷ വരുമാനം 23.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം 13.5 ശതമാനമായി വർദ്ധിച്ചു. അവസാന പാദത്തിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 • കമ്പനിയുടെ പ്രതിവർഷ അറ്റാദായം 35.5 ശതമാനം വർദ്ധിച്ച് 3242 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9.09 ശതമാനമായി ഉയർന്നു.

 • കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ ഓഹരി വില 121.8 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. അവസാന പാദത്തിൽ 23.5 ശതമാനത്തിന്റെ ഉയർച്ച നേടി.

HCL

 • കമ്പനിയുടെ പ്രതിവർഷ വരുമാനം 12.05 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം 2.2 ശതമാനമായി വർദ്ധിച്ചു. ഈ കാലയളവിൽ 7500ൽ അധികം ജീവനക്കാരെ കമ്പനി പുതുതായി ജോലിക്കെടുത്തു.

 • കമ്പനിയുടെ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 3205 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തിൽ അറ്റാദായം 1102 കോടി രൂപയായിരുന്നു.

 • കഴിഞ്ഞ ആറ് മാസമായി കമ്പനിയുടെ ഓഹരി വിലയിൽ വലിയ മുന്നേറ്റം നടന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ചില മാസങ്ങളായി ഓഹരി വില 53 ശതമാനത്തിന്റെ നേട്ടമാണ് കാഴ്ചവച്ചത്.

വമ്പൻ ഐടി ഓഹരികൾക്കൊപ്പം മിഡ് ക്യാപ്പ് ഐടി ഓഹരികളായ MindTree, Oracle, Coforge, Happiest minds എന്നിവയും പോയവർഷം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഫലപ്രഖ്യാപനങ്ങൾക്ക് പിന്നാലെ മിഡ്ക്യാപ്പ് ഐടി ഓഹരികളുടെ ആവശ്യകത വർദ്ധിച്ച് വരുന്നതായി കാണാം.

മോശം പ്രവർത്തന മാർജിനും ഉയർന്ന വളർച്ചാ സാധ്യതയും

ഐടി മേഖലയിലെ മിക്കവാറും എല്ലാ കമ്പനികളുടെയും പ്രവർത്തന മാർജിൻ കുറഞ്ഞതായി കാണാം. വേതന വർദ്ധനവ്, ഉയർന്ന അട്രിഷൻ നിരക്ക്, നിയമനച്ചെലവ് തുടങ്ങിയതാണ് ഇതിന് കാരണം. വർഷാവസാനം ഐടി കമ്പനികൾ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ഓപ്പറേറ്റിംഗ് മാർജിനെ സാരമായി ബാധിച്ചു.

ഐടി കമ്പനികളുടെ പ്രവർത്തന ചെലവ് വർദ്ധിച്ചത് മറ്റൊരു കാരണമാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കമ്പനികൾക്ക് തങ്ങളുടെ സൗകര്യങ്ങൾ പലതും പുനസംഘടിപ്പിക്കേണ്ടി വന്നു. കമ്പനിയുടെ അട്രിഷൻ നിരക്ക് വർദ്ധിക്കുകയും ഇത് പ്രവർത്തനങ്ങളെ താത്കാലികമായി ബാധിക്കുകയും ചെയ്തു. എന്നിരുന്നാലും വ്യവസായത്തിലെ വരുമാനം, അറ്റാദായം, വിൽപ്പന എന്നിവയിലെ വർദ്ധനവ് ചെലവ് വർദ്ധിച്ചതിനെ മറികടക്കുന്നതായി കാണാം. ഐടി മേഖല ശരാശരി ഇരട്ട അക്ക വളർച്ചയാണ് കെെവരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് പോലും ഐടി മേഖലയിലെ വമ്പൻ കമ്പനികളെ മുട്ട്കുത്തിക്കാൻ സാധിച്ചില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

മുന്നിലേക്ക് എങ്ങനെ?

ഈ വർഷം ഐടി മേഖലയ്ക്ക് നല്ല വളർച്ചയുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഔട്ട്സോഴ്സിംഗ്. ഇന്ത്യയിലെ ജോലിക്കുള്ള ചെലവ് യുകെ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളേക്കാൾ വളരെ കുറവാണ്. ഇതേതുടർന്ന് പല കമ്പനികളും അവരുടെ പ്രോജക്ടുകൾ ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യുകയും ഇതിലൂടെ വിദേശ പണം വരുമാനത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.  ഉയർന്ന വാക്സിനേഷൻ നിരക്ക് ഉള്ള പല രാജ്യങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതും മറ്റൊരു കാരണമാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ, ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും  ജീവിതം സാധാരണ നിലയിലേക്ക് വരികയും ചെയ്യുന്നു.  ഇന്ത്യയിൽ ഇത് വരെ പൂർണമായും ലോക്ക് ഡൗണ് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിലും രാജ്യങ്ങൾ തുറക്കുന്നത് ഇന്ത്യൻ ഐടി കമ്പനികൾക്ക് നല്ല ബിസിനസ്സ് നേടി കൊടുക്കുന്നതാണ്. 

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement