വോഡഫോൺ ഐഡിയ തകർന്ന് അടിയുന്ന ചീട്ട് കൊട്ടാരമോ? കൂടുതൽ അറിയാം

Home
editorial
is-vodafone-idea-staring-at-slow-death
undefined


അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കമ്പനിയാണ് വോഡഫോൺ ഐഡിയ. എന്നാൽ പുറത്ത് വരുന്ന വാർത്തകൾ ഒന്നും തന്നെ കമ്പനിക്ക് അനുകൂലമായിരുന്നില്ല. കമ്പനിക്ക് തുടർച്ചയായി വരിക്കാരെ നഷ്ടപ്പെടുകയും ഉടൻ തന്നെ പാപ്പരായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കമ്പനിക്ക് മേൽ ഉയർന്ന തോതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. കമ്പനി വീഴ്ചയുടെ പാതയിലാണെന്ന് പല ആളുകളും വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഓഹരി 40 ശതമാനത്തിന്റെ പതനമാണ് കാഴ്ചവച്ചത്.

ഈ ലേഖനത്തിലൂടെ വോഡഫോൺ ഐഡിയയുടെ നിലവിലെ സാഹചര്യവും സാമ്പത്തിക സ്ഥിതിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ഉയർന്ന കടം

റിലയൻസ് ജിയോ ഓഴികെ മറ്റെല്ലാ ഇന്ത്യൻ ടെലികോം കമ്പനികളും ഉയർന്ന കടത്തിലാണുള്ളത്. രാജ്യത്തെ പൊതുവായ എയർവേകൾ പ്രവർത്തിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും കമ്പനികൾ ഭീമമായ ചാർജുകൾ സർക്കാരിന് നൽകേണ്ടതുണ്ട്. ടെലികോം സ്പെക്ട്രം ലേലത്തിലൂടെ നിർദ്ദിഷ്ട ബാൻഡുകളിലൂടെ സിഗ്നലുകൾ കൈമാറാനുള്ള അവകാശം കമ്പനികൾ സ്വന്തമാക്കുന്നു. വോഡഫോൺ ഐഡിയയുടെ മാറ്റിവച്ച സ്പെക്ട്രം ചാർജുകൾ 1.06 ലക്ഷം കോടി രൂപയാണ്. റിപ്പോർട്ടുകൾ പ്രകാരം ആദ്യ ഗഡു കുടിശ്ശികയായ 16000 കോടി രൂപ 2022 മാർച്ചിൽ വിഐ അടയ്ക്കണം.

ടെലികോം കമ്പനികൾ അവരുടെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരുമായി വാർഷിക ലൈസൻസ് ഫീസായും സ്പെക്ട്രം ഉപയോഗ ചാർജുകളായും പങ്കിടേണ്ടതുണ്ട്. ഇതിനെയാണ്  എജിആർ ഫീസ് എന്ന് പറയുന്നത്. ടെലികോം സ്ഥാപനങ്ങൾ സമ്പാദിക്കുന്ന വരുമാനം, നിക്ഷേപം , ആസ്തികളുടെ വിൽപ്പന എന്നിവയുൾപ്പെടെയുള്ള ടെലികോം ഇതര സ്രോതസ്സുകളിൽ നിന്നും ഇത് ഈടാക്കപ്പെടും.

2021 മാർച്ചിലെ കണക്കുപ്രകാരം വോഡഫോൺ ഐഡിയയുടെ മൊത്തം എജിആർ കുടിശ്ശ  62,180 കോടി രൂപയാണ്. ബാങ്കിന് നൽകാനുള്ള മൊത്തം കുടിശ്ശിക എന്നത് 23400 കോടി രൂപയാണ്. കമ്പനിയുടെ ബാലൻസ് ഷീറ്റാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 

കുടത്ത മത്സരം

നമ്മുക്ക് അറിയാവുന്നത് പോലെ തന്നെ റിലയൻസ് ജിയോ, ഭാരതി എർയർടെൽ എന്നിവർ വോഡഫോൺ ഐഡിയക്ക് ശക്തമായ എതിരാളികളായി നിലകൊള്ളുകയാണ്. 2020 ജൂലെെ മുതൽ ജിയോ മൊബെെൽ വിപണിയുടെ 35 ശതമാനം വരിക്കാരെ സ്വന്തമാക്കി നിർത്തിയിട്ടുണ്ട്. വെെകാതെ തന്നെ കമ്പനി 5 ജി സേവനങ്ങൾ അവതരിപ്പിക്കും. അതേസമയം ചില പാദങ്ങളിലായി ആക്ടീവ് സബ്സ്ക്രെെബർ റേറ്റിൽ ജിയോക്ക് മുകളിലാണ് എയർടെൽ. 2021 ഫെബ്രുവരിയിൽ തത്സമയ വാണിജ്യ ശൃംഖലയിലൂടെ 5G പ്രദർശിപ്പിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയെന്ന സ്ഥാനവും എയർടെൽ സ്വന്തമാക്കിയിരുന്നു. 

അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ലക്ഷങ്ങളോളം വരിക്കാരയാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. ജിയോ മികച്ച ആനുകൂല്യങ്ങൾ നൽകിയതോടെ കമ്പനി കൂടുതൽ പ്രതിസന്ധിയിലായി. 2019 നവംബർ മുതൽ 2021 ഫെബ്രുവരി വരെ വിഐക്ക് എകദേശ 5 കോടിയോളം വരിക്കാരെയാണ് നഷ്ടമായത്. ഇതേകാലയളവിൽ കമ്പനിയുടെ എതിരാളികൾ 6.6 കോടി വരിക്കാരെയാണ് സ്വന്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി കുറഞ്ഞ സേവനങ്ങൾ നൽകുന്നതിനും 4ജി, 5ജി ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിനും പ്രയാസപ്പെടുകയാണ്

വിഐയുടെ മാനേജ്മെന്റ് എജിആർ കുടിശ്ശിക വീട്ടുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനും നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. 

മോശമായ ഒന്നാം പാദഫലം

ആഗസ്റ്റ് 14നാണ് കമ്പനി ഏപ്രിൽ- ജൂൺ പാദത്തിലെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടത്. ഇത് അനലിസ്റ്റുകൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ മോഷമായിരുന്നു. 

  • ജൂണിലെ ഒന്നാം പാദത്തിൽ കമ്പനി 7319.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുൻ പാദത്തിൽ നഷ്ടം 7022.8 കോടി രൂപയായിരുന്നു. പോയവർഷം ഇതേകാലയളവിൽ നഷ്ടം 25460 കോടി രൂപയായിരുന്നു. പ്രധനമായും എജിആർ കുടിശ്ശിക ഇതിന് കാരണമായി.

  • ഒന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 14 ശതമാനം വർദ്ധിച്ച് 9152.3 കോടി രൂപയായി.
  • ജൂണിൽ കമ്പനിയുടെ വയർലെസ് വരിക്കാരുടെ നിരക്ക് 25.54 കോടിയായി രേഖപ്പെുടുത്തി. മാർച്ചിനെ അപേക്ഷിച്ച് കമ്പനിക്ക് 1.23 കോടി വരിക്കാരെ നഷ്ടമായി.

  • കമ്പനിയുടെ ആവറേജ് റവന്യു പർ യൂസർ 104 രൂപയായി കുറഞ്ഞു. മുൻ പാദത്തിൽ ഇത് 107 രൂപയായിരുന്നു.

ഒന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം കടം 190670 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് 5.95 ശതമാനമായി വർദ്ധിച്ചു.

മുന്നിലേക്ക് എങ്ങനെ ?

ആദിത്യ ബിർള ഗ്രൂപ്പുമായി നഷ്ടത്തിലാക്കുന്ന സംരംഭത്തിലേക്ക് അധിക നിക്ഷേപം  നൽകില്ലെന്ന് ഇതിനോട് അകം തന്നെ വോഡഫോൺ ഗ്രൂപ്പ് വ്യക്തമാക്കി. വിയെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി കുമാർ മംഗലം ബിർള കഴിഞ്ഞ മാസം കേന്ദ്ര സർക്കാരിന് ഒരു കത്തെഴുതിയിരുന്നു. കമ്പനിയിലെ തന്റെ ഓഹരി ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് കൈമാറാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടെലികോം കമ്പനി കടന്നുപോകുന്ന “പ്രതിസന്ധി” കണക്കിലെടുത്ത്  ജാമ്യത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. തുടർന്ന് ആഗസ്റ്റ് 4ന് ബിർളയെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടർ, ചെയർമാൻ എന്നീ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി വോഡഫോൺ ഐഡിയ വ്യക്തമാക്കി. മുൻ സർക്കാരുകൾ കൊണ്ടുവന്ന ക്രൂരമായ  അടിച്ചമർത്തൽ നയങ്ങളുടെ ഫലമായി ഇന്ത്യൻ ടെലികോം വ്യവസായം പ്രതിന്ധിയിലാണെന്ന് ചിലർ ആരോപിച്ചു. 

മിനിമം താരിഫ് നിരക്ക് നടപ്പാക്കാൻ കഴിഞ്ഞ ചില മാസങ്ങളായി വി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് കൂടുതൽ വരുമാനം നേടാൻ ഇത് സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. സ്പെക്ട്രം കുടിശ്ശികകൾക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് വോഡഫോൺ ഐഡിയ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ഒരു വിധിക്കായി കമ്പനി കാത്തിരിക്കുകയാണ്.

അനലിസ്റ്റുകളുടെ അഭിപ്രായ പ്രകാരം വിഐ എന്നത് പതിയെ മരണപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്. ആവശ്യഘട്ടത്തിൽ 26000-37000 കോടി രൂപ സമാഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഈ പണത്തിലൂടെ എജിആർ കുടിശ്ശിക  വീട്ടാമെന്നും 4ജി നെറ്റുവർക്ക് സേവനങ്ങൾ വിപുലീകരിക്കാമെന്നും കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ കമ്പനിക്ക് ഉടൻ തന്നെ ഒരു ആശ്വാസ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023