സ്വകാര്യവത്ക്കരണം രാജ്യത്തിന് നേട്ടമോ കോട്ടമോ? യഥാർത്ഥത്തിൽ സർക്കാർ ലക്ഷ്യമിടുന്നതെന്ത്?

Home
editorial
is-privatisation-of-psus-worth-it
undefined

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സ്വകാര്യവത്ക്കരണം എന്ന വാക്ക് ഏറെയും മലയാളികൾക്ക് ഇടയിൽ ചർച്ചചെയ്യപെട്ടത്. എന്നാൽ 1991ൽ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി സ്വകാര്യവത്ക്കരണ നയത്തിൽ സർക്കാർ മാറ്റങ്ങൾ കൊണ്ട് വന്നത്. ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്നിവയിലാണ് പ്രധാനമായും സർക്കാർ മാറ്റങ്ങൾ കൊണ്ട് വന്നത്. ഇതിന് ശേഷം രാജ്യം ദ്രുതഗതിയിൽ വളരുന്നതാണ് കാണാനായത്. എന്നാൽ ഇപ്പോൾ 2020 ലേക്ക് നോക്കിയാൽ നിരവധി മേഖലകളിലായി സ്വകാര്യവത്ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് കാണാനാകുന്നത്.

“ബിസിനസ്സിൽ ഏർപ്പെടാൻ സർക്കാരിന് ബിസിനസ്സില്ല, ബിസിനസ്സുകൾക്ക് സർക്കാരിൽ ബിസിനസ്സില്ല”  ഡിപാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക്ക് അസ്റ്റ് മാനേജ്മെന്റ് നടത്തിയ വെബിനാറിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്. പ്രധാനപ്പെട്ട പൊതുമേഖലാ  സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിന്റെ നേട്ടവും അദ്ദേഹം എടുത്ത് കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ സർക്കാരിന്  ഇത് ഒരു അധിക ബാധ്യതയാണെന്നോ  കെെകാര്യം ചെയ്യുന്നതിൽ  വീഴ്ചയുണ്ടെന്നോ നമുക്ക് തോന്നിയേക്കാം. സ്വകാര്യവത്ക്കരണത്തിന്റെ ആദ്യ ഘട്ടത്തിലാണ് നമ്മൾ ഇപ്പോഴുള്ളത്. സ്വകാര്യവത്ക്കരണം  രാജ്യത്തിന് അത്യാവശ്യമാണെന്ന്   കേന്ദ്ര സർക്കാർ   എന്ത് കൊണ്ടാണ് അവകാശപ്പെടുന്നത്? സ്വകാര്യവത്ക്കരണത്തിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള പരിണതഫലങ്ങൾ എന്തെല്ലാമാണ്? തുടങ്ങിയ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

എന്താണ് പി.എസ്.യു  സ്വകാര്യവത്ക്കരണം ?

സ്വകാര്യവത്ക്കരിക്കുന്നതിനുള്ള കാരണങ്ങൾ:

  • വരുമാനം വർദ്ധിപ്പിക്കുക.
  • സേവന നിലവാരം ഉയർത്തുക.
  • വൈദഗ്ദ്ധ്യം ഉറപ്പാക്കുക.
  • കമ്പനിയുടെ പ്രവർത്തനങ്ങൾ സുഖമമായി നടപ്പിലാക്കുക.
  • മേഖലയിലെ മത്സരം കടുപ്പിക്കുക.
  • കമ്പനിയുടെ കടബാധ്യത കുറയ്ക്കുക.

സ്വകാര്യ മേഖലയിൽ ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്നതിന് അനുസരിച്ച് ആനുകൂല്യങ്ങൾ നൽകി വരുന്നു. ഇതിനാൽ തന്നെ അവർ ആത്മാർത്ഥമായി ജോലി ചെയ്യുകയും കമ്പനിയുടെ പ്രവർത്തനങ്ങൾ സുഖമമായും കാര്യക്ഷമമായും നടക്കുകയും ചെയ്യും. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാർ ജീവനക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താതെ തന്നെ നിശ്ചിത ശമ്പളം  എല്ലാ മാസവും കൃത്യമായി നൽകി വരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണ വീഴ്ച കൊണ്ട് ആവശ്യമായ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ കാലഘട്ടങ്ങൾക്ക് അനുസ്രിതമായി തങ്ങളുടെ സാങ്കേതികവിദ്യ വിപുലീകരിച്ചുവരുന്നു. അതിനൊപ്പം രാഷ്ട്രിയപരമായ പ്രശ്നങ്ങൾ ബിസിനസിനെ  ബാധിക്കില്ലെന്നും അവർ ഉറപ്പു വരുത്തുന്നു.

സ്വകാര്യ സ്ഥാപനങ്ങളിൽ ഒന്നിലധികം വ്യക്തികളുടെ മേൽനോട്ടവും ശ്രദ്ധയുമുണ്ടാകും. ഇതിനാൽ തന്നെ ക്രമക്കേടുകളോ തെറ്റോ സംഭവിക്കാനുള്ള സാധ്യത വിരളമാകുന്നു. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങളില്ലാത്തതിനാൽ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചേക്കാം. പൊതുമേഖലാ ബാങ്കുകളായ SBI,PNB തുടങ്ങിയ ബാങ്കുകളിൽ സമാനമായ ക്രമക്കേടുകൾ നടന്നിട്ടുള്ളത് നമുക്ക് അറിയാം. സ്വകാര്യ ബാങ്കുകളിൽ  ക്രെഡിറ്റ് മാനേജ് ചെയ്യുന്നതിന് വിദഗ്ദ്ധരായ ആളുകളെ നിയമിച്ചിട്ടുണ്ടാകും എന്നതും മറ്റൊരു പ്രത്യേകതയാണ്. 

സ്വകാര്യവത്ക്കരണം നടപ്പാക്കുന്നത് എങ്ങനെ?

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിൽ വരുന്ന  ഡിപാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക്ക് അസ്റ്റ് മാനേജ്മെന്റാണ് സ്വകാര്യവത്ക്കരണം ഉൾപ്പെടെയുള്ള നടപടികൾ നടത്തിവരുന്നത്.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങളും നിയന്ത്രിക്കുന്നത് ഡി.ഐ.പി.എ.എം ആയിരിക്കും. ഈ നാല് മേഖലകളിലാണ് ഡി.ഐ.പി.എ.എം പ്രവർത്തിക്കുന്നത്. 

  • Strategic Disinvestment 
  • Minority Stake Sales 
  • Asset Monetisation
  • Capital Restructuring

കേന്ദ്ര സർക്കാരിന്റെ ഇക്യൂറ്റികൾ ഓഫർ ഫോർ സെയിലിലൂടെ വിൽക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ. നീതി ആയോഗ്, ഡി.ഐ.പി.എ.എം എന്നിവർ ചേർന്നാണ് എത്ര കമ്പനികൾ സ്വകാര്യവത്ക്കരിക്കണമെന്ന് തീരുമാനിക്കുന്നത്. 

പ്രത്യാഘാതം 

2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നത് മുതൽ സ്വകാര്യവത്ക്കരണം നടപ്പാക്കുന്നതിന്  കൂടുതൽ പ്രാധാന്യം നൽകുന്നതായി കാണാം. MALCO, Modern Foods, Hindustan Zinc, Bharat Aluminium, Maruti, Jessop and Co, CMC തുടങ്ങിയ സർക്കാർ നിയന്ത്രണത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ. പിന്നീട് സ്വകാര്യവത്ക്കരിച്ചതായി നമുക്ക് അറിയാം.

Hindustan Zinc -ന്റെ ഓഹരികൾ എല്ലാം തന്നെ Vedanta Limitedന് നൽകി. ഇതോടെ ലോകത്തെ രണ്ടാമത്തെ സിങ്ക് ഖനന കമ്പനിയായും ആദ്യത്തെ 10 സിൽവർ നിർമ്മാണ കമ്പനിയായും ഇത് മറി. 

Maruti Suzuki സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായിരുന്നു.  നിരവധി രാഷ്ട്രീയ ഇടപെടലുകൾ, ഗുണമേൻമയിലുള്ള പോരായ്മകൾ, ഉത്പാദന പ്രശ്നങ്ങൾ എന്നിവ കാരണം കമ്പനി പിന്നീട് സ്വകാര്യവത്ക്കരിച്ചു. നിലവിൽ സുസുക്കിയാണ് കമ്പനിയുടെ കൂടുതൽ ഷെയറുകൾ കെെവശം വച്ചിരിക്കുന്നത്.

Bharat Aluminium
സ്വകാര്യവത്ക്കരിക്കുന്നതിന്  മുമ്പായി ലാഭത്തിൽ നിന്നും  50 ശതമാനം വരുമാനം മാത്രമാണ് കമ്പനിക്ക് ലഭിച്ചിരുന്നത്. 2001ലാണ് കമ്പനി വേദാന്തായ്ക്ക് വിൽക്കുന്നത്. ഇതേതുടർന്ന് വളരെ വലിയ പ്രതിഷേധങ്ങളും അന്ന് നടന്നിരുന്നു. എന്നാൽ ഇന്ന് കമ്പനിയുടെ വരുമാനം 898 കോടിയിൽ നിന്നും  90000 കോടി രൂപയായി ഉയർന്നു (2018ലെ കണക്കു പ്രകാരം). ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾക്കായി അലോയി നിർമ്മിക്കുന്ന കമ്പനിയാണ് ഭാരത് അലൂമിനിയം.

സ്വകാര്യവത്ക്കരണത്തിന്റെ ഭാവി

മുൻ കാലങ്ങളിൽ വളരെ ചുരുക്കം കമ്പനികൾ മാത്രമാണ് സ്വകാര്യവത്ക്കരിച്ചിട്ടുള്ളത്. പിൽക്കാലങ്ങളിൽ ഇത് എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നിരുന്നാലും Air India പോലെ സാങ്കേതിക പരമായി തകർന്ന കമ്പനികളെ ഏറ്റെടുക്കാൻ സ്വകാര്യ കമ്പനികൾ തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.  കോൾ മെെനുകൾ എല്ലാം തന്നെ സർക്കാർ  സ്വകാര്യവത്ക്കരിക്കാൻ ഒരുങ്ങുകയാണ്. ഇത് ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ രീതിയിൽ സഹായകരമാകും.


നാല് മേഖലകൾ ഒഴികെ മറ്റെല്ലാം തന്നെ സ്വകാര്യവത്ക്കരിക്കണമെന്നാണ് നിലവിലുള്ള  സർക്കാർ നയം വ്യക്തമാക്കുന്നത്. ഇതിൽ റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ എന്നിവ ഉൾപ്പെടും. സ്വകാര്യവത്ക്കരണത്തിന് അതിന്റേതായ ദൂഷ്യഫലങ്ങളുമുണ്ട്. ഇതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം അധികാരവും സ്വകാര്യവ്യക്തികൾക്ക് ലഭിക്കുന്നു. ഇതിലൂടെ അവർ  പൊതു താത്പര്യങ്ങൾക്ക് വിരുദ്ധമായി  സ്വകാര്യ താത്പര്യങ്ങൾ നിറവേറ്റിയേക്കാം.

സ്വകാര്യവത്ക്കരിക്കുന്നതിലൂടെ കമ്പനി അനേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമ്പളം വെട്ടികുറയ്ക്കുക, മറ്റു ആനുകൂല്യങ്ങൾ ഇല്ലാതാക്കുക തുടങ്ങി നിരവധി നിയന്ത്രണങ്ങൾ ജീവനക്കാർക്ക് നേരെ അടിച്ചേൽപ്പിക്കും. ഇത് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകും. എന്നാൽ ഇത് പൊതു ജനങ്ങൾക്ക് സഹായകരമാകുമെന്നാണ് സർക്കാരിന്റെ വാദം. രാഷ്ട്രീയ പ്രതിസന്ധികളെ മറികടന്ന് കൊണ്ട്  സ്വകാര്യവത്ക്കരണം സർക്കാർ എങ്ങനെ നടപ്പാക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023