ഇന്നത്തെ വിപണി വിശകലനം

തുടക്കത്തിൽ അസ്ഥിരമായി നിന്ന വിപണി ഉച്ചയ്ക്ക് ശേഷം താഴേക്ക് കൂപ്പുകുത്തി.

ഗ്യാപ്പ് അപ്പിൽ 18305 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 2.15 വരെ അസ്ഥിരമായി നിന്നു. പിന്നീട് വിപണിയിൽ അരങ്ങേറിയ ലാഭമെടുപ്പിനെ തുടർന്ന് സൂചിക ശക്തമായി താഴേക്ക് വൂണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 58 പോയിന്റുകൾ/ 0.31 ശതമാനം താഴെയായി 18210 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഫ്ലാറ്റായി 41234 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം ഒരു ചുവന്ന കാൻഡിൽ രൂപപ്പെടുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ 41350ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. പിന്നീട് ഏറെ നേരം അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം പെട്ടന്ന് താഴേക്ക് കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 363 പോയിന്റുകൾ/ 0.88 ശതമാനം താഴെയായി 40874 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പിഎസ്.യു ബാങ്ക് (+2%) നിഫ്റ്റി ഐടി(+0.97%) എന്നിവ ലാഭത്തിൽ അടച്ചപ്പോൾ, നിഫ്റ്റി മീഡിയ(-2%), നിഫ്റ്റി മെറ്റൽ (-.5%) എന്നിവ താഴേക്ക് കൂപ്പുകുത്തി.

തായ്വാൻ ഒഴികെയുള്ള ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നിലവിൽ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

നിഫ്റ്റി ഫാർമ, എഫ്.എം.സി.ജി, ബാങ്ക്, ഐടി മേഖലകളിൽ നിന്നായി ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

വില 7 മുതൽ 10 വരെ ഉയർത്താൻ തീരുമാനിച്ചതിന് പിന്നാലെ Asian Paints(+4.2%) നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 2900 എന്ന നില ഓഹരിക്ക് നല്ല ഒരു സപ്പോർട്ട് ആയി പരിഗണിക്കാം. വരുന്ന ആഴ്ചയിൽ ഈ നില ശ്രദ്ധിക്കാവുന്നതാണ്.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Cipla 1.6 ശതമാനം നേട്ടം കെെവരിച്ചു. Divis Lab(+2.6%), SunPharma(+1.4%) എന്നിവ ലാഭത്തിൽ അടച്ചു.

സിമന്റ് ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. Shree Cements ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സിമന്റ് ഓഹരികളായ Cements(+1.6%), Ultra Tech(+1.1%), JK Cements(+0.8%), Orient Cement(+3.4%), JK Lakshmi Cement(+5.5%) എന്നിവയും ലാഭത്തിൽ അടച്ചു.

ശാരദ കോർപ്പറേഷനിൽ നിന്നും മികച്ച ഫലം പുറത്തുവന്നതിന് പിന്നാലെ UPL 3.9 ശതമാനം നേട്ടം കെെവരിച്ചു.

SBIN ഓഹരി നേട്ടം കെെവരിച്ച് എക്കാലത്തെയും പുതിയ ഉയർന്ന നിലസ്വന്തമാക്കി 1.2 ശതമാനം നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ പ്രതിവർഷ അറ്റാദായത്തിൽ 86 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ Axis Bank ഓഹരിയിൽ ലാഭമെടുപ്പ് അരങ്ങേറി. തുടർന്ന് 6.4 ശതമാനം നഷ്ടത്തിൽ അടച്ചു.

മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ലാഭമെടുപ്പിനെ തുടർന്ന് Bajaj Finance(-4.7%), Bajaj Finserv(-1.8%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

എഫ്.എം.സി.ജി ഓഹരികളായ MCDOWELL_N(+5.8%), GodrejCP(+4.7%), Radico(+2.8%), Marico(+2.1%), Dabur(+1.7%), UBL(+1.7%), Emami(+1.6%), Tata Consumer(+1.2%), ITC(+0.7%) എന്നിവ നേട്ടത്തിൽ അടച്ചു.

നിഫ്റ്റി മെറ്റൽ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. Vedanta(-.6%), Nationalum(-4.5%), Jindal Steel(-3.4%), SAIL(-2.4%), APL Apollo(-2.2%), Welcorp(-2%) എന്നീ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. 

100 കോടി രൂപയുടെ എൻസിഡി വിതരണത്തിന് തീരുമാനിച്ചതിന് പിന്നാലെ Tube Investment(+2.1%) നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 103 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ TTK PRESTIGE(+15.3%) നേട്ടത്തിൽ അടച്ചു. മുൻ പാദത്തിൽ ഇത് 65.5 കോടി രൂപയായിരുന്നു.

പേപ്പർ ഓഹരികളായ JK Paper(+5.6%), Orient Paper(+4.3%), Star Paper(+2.1%), Emami paper(+1.4%), Genus Paper(+3.7%), Pudumjee Paper(+4.1%) എന്നിവ നേട്ടം കെെവരിച്ചു. 

രണ്ടാം പാദത്തിൽ അറ്റാദായം 480 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Vardhman Textiles(+9.9%) നേട്ടത്തിൽ അടച്ചു. പോയവർഷം ഇത് 60.2 കോടി രൂപയായിരുന്നു. 300 കോടി അറ്റാദായം രേഖപ്പെടുത്തുമെന്നാണ് വിപണി പ്രതീക്ഷിച്ചിരുന്നത്.

രണ്ടാം പാദത്തിൽ അറ്റാദായം 291 കോടി രൂപയായതിന് പിന്നാലെ  IIFL Finance(+5%-UC) നേട്ടത്തിൽ അടച്ചു. മുൻ പാദത്തിൽ ഇത് 212 കോടി രൂപയായിരുന്നു.

അടുത്ത ബജറ്റിൽ പുകയിലയുടെ ദേശീയ ദുരന്ത കണ്ടിജന്റ് തീരുവ ഉയർത്താൻ ഇന്ത്യയിലെ ഒരു വിദഗ്ധ സമിതി നിർദ്ദേശിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഐടിസി ഓഹരിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. വരും വർഷങ്ങളിൽ പുകയിലയുടെ നികുതി ചില്ലറ വിൽപ്പന വിലയുടെ 80 ശതമാനമായി ഉയർത്താനുള്ള വഴികളും നിർദ്ദേശിച്ചേക്കാം.  ITC(+0.74%) നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 475 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Maruti Suzuki(+0.8%) നേട്ടത്തിൽ അടച്ചു. പോയവർഷം ഇത് 1419 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിൽ മൊത്തം 379541 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. 200000 ഓർഡറുകളും നിലവിലുണ്ട്.

രണ്ടാം പാദത്തിൽ അറ്റാദായം 376 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Indian Overseas Bank(+1.35%) നേട്ടത്തിൽ അടച്ചു. പോയവർഷം ഇത് 148 കോടി രൂപയായിരുന്നു.

വിപണി മുന്നിലേക്ക് 

ഉച്ചയ്ക്ക് രണ്ട് മണിവരെ പോസിറ്റീവ് സൂചന നൽകി അസ്ഥിരമായി നിന്ന നിഫ്റ്റി യൂറോപ്യൻ വിപണികൾ താഴേക്ക് വീണതിന് പിന്നാലെ കൂപ്പുകുത്തി. നിഫ്റ്റിക്ക് സമാനമായി പോസിറ്റീവായി അസ്ഥിരമായി നിന്ന ബാങ്ക് നിഫ്റ്റിയും ഇതിനൊപ്പം അവസാന നിമിഷം താഴേക്ക് വീണു.

IDFC First Bank, AU Bank ഓഹരികളിൽ ശ്രദ്ധിക്കുക. നിക്ഷേപകർ സൂരക്ഷിത സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്ന് ഡിഫൻസീവ് ഓഹരികളായ  എഫ്.എം.സി.ജി ഐടി ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.

നിഫ്റ്റി എഫ്.എം.സി.ജി സപ്പോർട്ട് എടുത്ത് മുകളിലേക്ക് നീങ്ങി. വിപണി പൊതുവെ ദുർബലമായാണ് കാണപ്പെടുന്നത്. ഇന്നത്തെ യുഎസ് വിപണിയുടെ നീക്കം ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement