ഇൻഫോസിസ് ക്യൂ4 ഫലം; പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5,078 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇൻഫോസിസിന്റെ പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5078 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 4,321 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 13.1 ശതമാനം വർദ്ധിച്ച് 26311 കോടി രൂപയായി.

അതേസമയം 9200 കോടി രൂപയുടെ  ഓഹരികൾ മടക്കി വാങ്ങുന്നതിനായി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1750 രൂപ നിരക്കിൽ 5.25 കോടി ഷെയറുകളാണ് കമ്പനി തിരികെ വാങ്ങുക.

സി.എൻ.ജി വാഹന വിൽപ്പനയിൽ റെക്കോഡ് നേട്ടവുമായി മാരുതി

സി.എൻ.ജി വാഹന വിൽപ്പനയിൽ റെക്കോഡ് നേട്ടം കെെവരിച്ച്  മാരുതി സുസുക്കി. 2020-21 സാമ്പത്തിക വർഷം കമ്പനി 157954 യൂണിറ്റാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് സിഎൻജി വാഹന വിൽപ്പനയിൽ 48.40 ശതമാനം വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.

‘ഫുൾ ഫൈബർ’ നെറ്റ്‌വർക്ക് നിർമിക്കുന്നതിനായി  ഓപ്പൺറീച്ചുമായി കെെകോർത്ത്  സ്റ്റെർലൈറ്റ് ടെക്

‘ഫുൾ ഫൈബർ’ നെറ്റ്‌വർക്ക് നിർമിക്കുന്നതിനായി യുകെ ആസ്ഥാനമായുള്ള ഓപ്പൺറീച്ചുമായി കെെകോർത്ത്  സ്റ്റെർലൈറ്റ് ടെക്. പുതിയ ബ്രോഡ്ബാൻഡ് നെറ്റുവർക്കിന്റെ വേഗതയ്ക്കായി  ഓപ്പൺറീച്ച് സ്റ്റെർലൈറ്റ് ടെകിനെ പങ്കാളിയാക്കുകയായിരുന്നു. 

പുതിയ കോർപ്പറേറ്റ് ഘടന പ്രഖ്യാപിച്ച് ഭാരതി എയർടെൽ

ഇന്ത്യയിലെ ഡിജിറ്റൽ അവസരങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി പുതിയ കോർപ്പറേറ്റ് ഘടന പ്രഖ്യാപിച്ച് ഭാരതി എയർടെൽ. ടെലികോം സേവനങ്ങൾക്കായി പുതിയ എന്റിറ്റി രൂപപ്പെടുത്താൻ ഒരുങ്ങുന്നതായും കമ്പനി അറിയിച്ചു. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം, എയർടെൽ താങ്ക്സ്, എയർടെൽ ആഡ്സ്, എയർടെൽ ഐക്യു എന്നീ എല്ലാ ഡിജിറ്റൽ ഉത്പ്പന്നങ്ങളും സേവനങ്ങളും ഇതിന്റെ ഭാഗമായിരിക്കും.

റിലയൻസ്-ഫ്യൂച്ചർ കരാർ, ഹെെക്കോടതിയുടെ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആമസോൺ

24713 കോടി രൂപയുടെ  റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ കരാറുമായി ബന്ധപ്പെട്ട ഡൽഹി ഹെെക്കോടതിയുടെ വിലക്കിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചതായി ആമസോൺ അറിയിച്ചു. അതേസമയം നടപടി നിയമപരമായി നേരിടുമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് വ്യക്തമാക്കി.

ജി.എസ്.ഐ ലുച്ഛിനിയുടെ 30.73 ശതമാനം ഓഹരി ഏറ്റെടുത്ത് ജെ.എസ്.ഡബ്ല്യു സ്റ്റീൽ

ഇറ്റലി ആസ്ഥാനമായ ജി.എസ്.ഐ ലുച്ഛിനിയുടെ 30.73 ശതമാനം ഓഹരി ഏറ്റെടുത്ത് ജെ.എസ്.ഡബ്ല്യു സ്റ്റീൽ. കമ്പനിയുടെ ബാക്കി 69.63 ശതമാനം ഓഹരിയും നേരത്തെ തന്നെ  ജെ.എസ്.ഡബ്ല്യു സ്റ്റീൽ ഇറ്റലി കെെവശം വച്ചിരിക്കുകയാണ്. തുറമുഖ നഗരമായ പിയോംബിനോയിലാണ് ജി‌എസ്‌ഐയുടെ നിർമാണ യൂണിറ്റ് സ്ഥിതിചെയ്യുന്നത്.

ആദിത്യ ബിർള സൺ ലൈഫ് എ.എം.സിയുടെ ഐ.പി.ഒ നടത്താൻ ഡയറക്ടർ ബോർഡ് അംഗീകാരം

ആദിത്യ ബിർള സൺ ലൈഫ് എ.എം.സിയുടെ
പ്രാരംഭ ഓഹരി വിൽപ്പനക്കായി അദിത്യ ബിർള ക്യാപ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനിയുടെ 51 ശതമാനം ഓഹരി എ.ബി.സി.എലും 49 ശതമാനം ഓഹരി സൺ ലെെഫുമാണ് കെെവശം വച്ചിരിക്കുന്നത്. എ.ബി.സി.എൽ 28.51 ലക്ഷം ഓഹരികളും സൺ ലെെഫ് 3.6 കോടി ഓഹരികളും വിൽക്കും.

കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി വിഹിതം 36 ശതമാനമായി ഉയർന്നു

2020-21 സാമ്പത്തിക വർഷം 37.21 ദശലക്ഷം ടൺ കൽക്കരി അനുവദിച്ചതായി  കോൾ ഇന്ത്യ ലിമിറ്റഡ്.  സ്‌പോട്ട് ഇ-ലേല പദ്ധതി പ്രകാരമാണ് കമ്പനി ഇത് അനുവദിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച്  36.3 ശതമാനം വർദ്ധനവാണ് ഇതേ കാലയളവിൽ ഉണ്ടായിരിക്കുന്നത്. 

ബജാജ് ഓട്ടോ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 1,430 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 1,429.68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 1% വർഷം വർധിച്ച് 9,021.65 കോടി രൂപയായി. ഇബിഐടിഡിഎ 25% കുറഞ്ഞ് 1,154 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ നിർമാണം […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ വീണ് വിപണി. ഫ്ലാറ്റായി 18120 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17950ൽ രണ്ട് തവണ സപ്പോർട്ട് എടുക്കുകയും തിരികെ കയറുകയും ചെയ്തു. ഒരിക്കൽ ഇത് തകർത്ത് താഴേക്ക് വീണ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 230 പോയിന്റുകളും നഷ്ടം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 18938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38104 […]
എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ആരംഭിച്ച ഐപിഒ ജനുവരി 22ന് അവസാനിക്കും. കമ്പനിയുടെ ബിസിനസ് രീതിയും മറ്റു ഐപിഒ വിശേഷങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ കമ്പനിയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) അനുസരിച്ച്, എജിഎസ് ട്രാൻസാക്റ്റ് ഇപ്പറയുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു: Payment Solutions – എടിഎം, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (CRM) ഔട്ട്‌സോഴ്‌സിംഗ്, മാനേജ്‌ഡ് സേവനങ്ങൾ, ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ, ട്രാൻസാക്ഷൻ സ്വിച്ചിംഗ് […]

Advertisement