ഇൻഫോസിസ് ക്യു 2 ഫലം, അറ്റാദായം 11.8 ശതമാനം വർദ്ധിച്ച് 5,421 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇൻഫോസിസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 11.8 ശതമാനം വർദ്ധിച്ച് 5,421 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.35 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20.5 ശതമാനം വർദ്ധിച്ച് 29,602 കോടി രൂപയായി. മൊത്തം വരുമാനത്തിന്റെ 56.1% ഡിജിറ്റൽ വരുമാനമാണ്. വർഷം തോറും 42.4% കറൻസി വളർച്ച റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ജീവനക്കാർക്ക് ഇ-ബസ്സുകൾ ഒരുക്കാൻ എൻഡ്രസ്+ഹൗസർ ഫ്ലോടെക് സഹകരിച്ച് ടാറ്റ മോട്ടോഴ്സ്
എൻഡ്രസ്+ഹൗസർ ഫ്ലോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി (ഇഎഫ്എച്ച്ഐ) പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടാറ്റ മോട്ടോഴ്സ്. ടാറ്റാ മോട്ടേഴ്സ് ജീവനക്കാർക്കായി ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തുന്നതിനാണ് പദ്ധതി. ഔറംഗബാദിലെ യൂണിറ്റിൽ നിന്നും രണ്ട് 9 മീറ്റർ 34 സീറ്റർ എസി ഇലക്ട്രിക് ബസുകളും ഗ്രീൻ എംപ്ലോയീസിനായി ഡിസി ഫാസ്റ്റ് ചാർജറും കമ്പനി നൽകിയിട്ടുണ്ട്. ഔറംഗബാദിലെ ഇഎഫ്എച്ച്ഐയുടെ യൂണിറ്റിൽ വച്ച് ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
വിപ്രോ ക്യു 2 ഫലം, അറ്റാദായം 11.8 ശതമാനം വർദ്ധിച്ച് 2,930 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ വിപ്രോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 11.86 ശതമാനം വർദ്ധിച്ച് 2,930.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9.62 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7.7 ശതമാനം വർദ്ധിച്ച് 19,667.4 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിൽ (Q3 FY22) കറൻസി വളർച്ചയുടെ അടിസ്ഥാനത്തിൽ വരുമാനം 2-4% വർദ്ധിക്കുമെന്നും വിപ്രോ പ്രതീക്ഷിക്കുന്നുണ്ട്.
സിമന്റ് കപ്പാസിറ്റിയുടെ 1.2 എംടിപിഎ കമ്മീഷൻ ചെയ്യാൻ അൾട്രാടെക് സിമന്റ്
ഒക്ടോബറിൽ 1.2 എംടിപിഎ (മില്ല്യൺ ടൺ പെർ ആന്വം) സിമന്റ് കപ്പാസിറ്റി കമ്മീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച് അൾട്രാടെക് സിമന്റ് ലിമിറ്റഡ്. കമ്പനിയുടെ ബിഹാറിലെ പാടലീപുത്ര സിമന്റ് വർക്ക്സിന്റെ ശേഷി 0.6 എംടിപിഎ കൂട്ടിച്ചേർത്ത് മൊത്തം ശേഷി 2.5 എംടിപിഎ ആയി വർദ്ധിപ്പിച്ചു. അതേസമയം പശ്ചിമ ബംഗാളിലെ ഡാങ്കുനി സിമന്റ് വർക്ക്സ് സിമന്റ് ശേഷിയും 0.6 എംടിപിഎ കൂട്ടിച്ചേർത്ത് 2.2 എംടിപിഎ ആയി ഉയർത്തിയിട്ടുണ്ട്. കിഴക്കൻ വിപണികളിലെ സിമൻ്റിന്റെ ആവശ്യം വർദ്ധിക്കുന്നതിൽ ഇത് അൾട്രാടെക് സിമന്റിനെ സഹായിക്കും.
ഹീറോ മോട്ടോകോർപ് അർജന്റീനയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഗിലേറ മോട്ടോഴ്സുമായി സഹകരിക്കുന്നു
തെക്കേ അമേരിക്കയിലെ വിപണിയുടെ പ്രവർത്തനം വിപുലീകരിക്കാൻ ഗിലേര മോട്ടോഴ്സ് അർജന്റീനയുമായി സഹകരിച്ച് ഹീറോ മോട്ടോകോർപ്പ്. ആഗോളതലത്തിലം ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കം. ഇതിലൂടെ ഹീറോ മോട്ടോകോർപ്പിന്റെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും അർജന്റീനയിലെ വിതരണക്കാരായിരിക്കും ഗിലേറ മോട്ടോഴ്സ്. ഇതി പുതിയ നിക്ഷേപങ്ങൾക്കും വഴിയൊരുക്കും.
മിഡ്ട്രീ Q2 ഫലം, അറ്റാദായം 57 ശതമാനം വർദ്ധിച്ച് 398.9 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ വിപ്രോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 57.23 ശതമാനം വർദ്ധിച്ച് 398.9 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 16.16 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 34.3 ശതമാനം വർദ്ധിച്ച് 2,589 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
സീലും റിലയൻസും തമ്മിലുള്ള ലയന ചർച്ചകൾ പുറത്തുവിട്ട് ഇൻവെസ്കോ
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ലയന ചർച്ചകൾ വെളിപ്പെടുത്തി സീലിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ ഇൻവെസ്കോ. റിലയൻസും കമ്പനിയും തമ്മിൽ പുതിയ ഇടപാടിനായി ഇൻവെസ്കോ ശ്രമിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ക്ലെയിം നിഷേധിക്കുകയും കുറഞ്ഞ മൂല്യത്തിൽ ഇടപാടുകൾ നടത്താൻ കമ്പനിയെ നിർബന്ധിതരാക്കുകയും ചെയ്തു. ഇൻവെസ്കോ ഫെബ്രുവരിയിൽ ഒരു ഇന്ത്യൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളുമായി ലയിപ്പിക്കാനുള്ള 10,000 കോടിയുടെ പദ്ധതിയുമായി എത്തിയ കാര്യം സീൽ സിഇഒ പുനിത് ഗോയങ്ക ബോർഡിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻവെസ്കോയുടെ പുതിയ പ്രസ്താവന വരുന്നത്.
പ്രൈമസി ഇൻഡസ്ട്രീസിൽ 310 കോടി നിക്ഷേപിച്ച് പിരാമൽ-ബെയ്ൻ ക്യാപിറ്റൽ ഫണ്ട് ഇന്ത്യആർഎഫ്
പ്രൈമസി ഇൻഡസ്ട്രീസ് ലിമിറ്റഡിൽ 310 കോടി രൂപ നിക്ഷേപിച്ച് ഇന്ത്യ റിസർജൻസ് ഫണ്ട് (IndiaRF). പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ബെയ്ൻ ക്യാപിറ്റൽ ക്രെഡിറ്റിന്റെയും സംയുക്ത സംരംഭമാണ് ഇന്ത്യ റിസർജൻസ് ഫണ്ട്. നിക്ഷേപം പ്രൈമസിയുടെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾക്കുള്ള മൂലധനവുമായിട്ടും ഉപയോഗിക്കും.
ജീവനക്കാരുടെ ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കാന് നാസ്കോമുമായി സഹകരിച്ച് സോനാ കോംസ്റ്റാർ
ഇലക്ട്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെയും നാസ്കോം ഡിജിറ്റലിന്റെയും ഇനീഷ്യേറ്റീവായ ഫ്യൂച്ചർസ്കിൽസ് പ്രൈമുമായി സഹകരിച്ച് സോനാ കോംസ്റ്റാർ. സർക്കാർ അംഗീകൃതവും വ്യവസായ അധിഷ്ഠിത കോഴ്സുകളിലൂടെ തൊഴിലാളികളുടെ ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കാന് കമ്പനി ഉദ്ദേശിക്കുന്നത്.