സ്റ്റെർലൈറ്റ് പവറിൽ നിന്ന് 4,625 കോടി രൂപയ്ക്ക് പവർ ട്രാൻസ്മിഷൻ
പദ്ധതി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ്
സ്റ്റെർലൈറ്റ് പവറിൽ നിന്ന് NER-II ട്രാൻസ്മിഷൻ ലിമിറ്റഡ് ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ്. ഇതിന്റെ ഭാഗമായി കമ്പനി 4,625 കോടി രൂപയുടെ ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു. 830 സർക്യൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പ്രക്ഷേപണ പദ്ധതി അസം, അരുണാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
ഇന്ത്യയിലെ തൊഴിൽ അവസരങ്ങൾ വെട്ടികുറച്ച് ജാഗ്വാർ ലാൻഡ് റോവർ
റീമാജിൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ തൊഴിൽ അവസരങ്ങൾ വെട്ടികുറയ്ക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തെ ജീവനക്കാരെ മൂന്നിൽ ഒന്നായി പരിച്ചുവിടും. അടുത്ത വർഷത്തോടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചിന.
ജാഗ്വാർ ലാൻഡ് റോവറിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ASREC ഇന്ത്യയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്
അസറ്റ് ധനസമ്പാദന പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യൻ ബാങ്ക് സംയുക്ത സംരംഭ സ്ഥാപനമായ ASREC ഇന്ത്യ ലിമിറ്റഡിലെ ഓഹരി ഒഴിവാക്കും. ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി, ഡച്ച് ബാങ്ക് എന്നിവയിലെ ഓഹരി ഉടമകൾക്കായുള്ള അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയാണ് ASREC.
പോർട്ട്ഫോളിയോ ആസ്തികൾ ലളിതമാക്കുന്നതിനായി അനുമതി ലഭിച്ചതായി എംബസി REIT
എന്റിറ്റികൾക്കിടയിലുള്ള ക്രമീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്നും അനുവദി ലഭിച്ചതായി എംബസി ഓഫീസ് പാർക്ക് REIT അറിയിച്ചു. ഷെയർഹോൾഡിംഗ് ശ്രേണികൾ കുറച്ചുകൊണ്ട് അതിന്റെ ഹോൾഡിംഗ് ഘടന ലളിതമാക്കാനും എംബസി REIT പദ്ധതിയിടുന്നു.
സിപ്ലയുടെ അനുബന്ധ സ്ഥാപനം സിപ്ല യുകെ ലിക്യുഡേറ്റ് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു
സിപ്ല ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സിപ്ല യുകെ ലിക്യുഡേറ്റ് ചെയ്യാനൊരുങ്ങുന്നതായി കമ്പനി അറിയിച്ചു. മാർച്ച് 5 ഓടെ ഇത് പ്രാബല്യത്തിൽ വരും. ലിക്യുഡേഷൻ കമ്പനിയുടെ വരുമാനത്തെയോ പ്രവർത്തനങ്ങളയോ ഒരുതരത്തിലും ബാധിക്കില്ലെന്നും ഫാർമ കമ്പനി പറഞ്ഞു.
ക്രിപ്റ്റോകറൻസികൾ ഉടൻ നിരോധിച്ചേക്കില്ല, സൂചനയുമായി ധനമന്ത്രി
ഡിജിറ്റൽ കറൻസികൾ നിരോധിച്ചേക്കില്ലെന്ന സൂചനയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ക്രിപ്റ്റോകറൻസി ലോകത്തെ പരീക്ഷണങ്ങൾക്കായി സർക്കാർ വഴി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
റിസർവ് ബാങ്ക്, കാബിനറ്റ് അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തിയ
ശേഷം മാത്രമെ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുവെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ഡി.എച്ച്.എഫ്.എൽ ഓഡിറ്റിൽ 1,424 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി
1,424 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ.സി.എൽ.ടി മുംബൈയിൽ സത്യവാങ്മൂലം സമർപ്പിച്ചതായി ദിവാൻ ഹൌസിംഗ് ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു. ഡി.എച്ച്.എഫ്.എലിന്റെ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.
മുഴുവൻ ജീവനക്കാർക്കും സൗജന്യ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ടാറ്റാ മോട്ടോർസ്
ജീവനക്കാർക്കും അവരുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ടാറ്റാ മോട്ടോർസ്. രാജ്യത്തെ 35,000 ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വാക്സിൻ നൽകുക. വാക്സിൻ നൽകുന്നതിലൂടെ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ആരോഗ്യവും സുരക്ഷയും കമ്പനി ഉറപ്പുവരുത്തുമെന്നും ടാറ്റാ മോട്ടോർസ് അധികൃതർ പറഞ്ഞു.
ഏഴ് പ്രദേശങ്ങളിലായി ബിസിനസ് വിപുലീകരിക്കാനൊരുങ്ങി സയാജി ഹോട്ടൽസ്
സയാജി ഹോട്ടൽസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സയാജി ഹോട്ടൽസ് മാനേജ്മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി പ്രോപ്പർട്ടി വാങ്ങുമെന്ന് പ്രഖ്യാപിച്ചു. വിശാഖ്, ഭുജ്, ഡെറാഡൂൺ, ഉദയ്പൂർ, ജാംനഗർ, നാസിക്, മോർബി എന്നീ സ്ഥലങ്ങളിലാണ് പുതിയ ഹോട്ടലുകൾ വാങ്ങുക.