എയർ ഫ്രാൻസ്- കെഎൽഎമ്മുമായി കോഡ് ഷെയർ കരാർ ഒപ്പിട്ട് ഇൻഡിഗോ

എയർ ഫ്രാൻസ്-കെഎൽഎമ്മുമായി വിപുലമായ കോഡ്ഷെയർ കരാറിൽ ഒപ്പുവച്ച് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ). ഇതിലൂടെ എയർ ഫ്രാൻസും കെഎൽഎമ്മും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ 25 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നൽകും. അതേസമയം ആഗോള തലത്തിലെ എയർ ഫ്രാൻസിന്റെയും കെഎൽഎമ്മിന്റെയും 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോയുടെ ഉപഭോക്താക്കൾക്ക് പ്രവേശനം ലഭിക്കും. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമാണ് കരാർ. 2022 ഫെബ്രുവരിയോടെ കരാർ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോർഗൻ സ്റ്റാൻലിയുമായി ചേർന്ന് വെയർഹൗസ് നിർമ്മിക്കാൻ മാക്രോടെക് ഡെവലപ്പേഴ്‌സ്

മോർഗൻ സ്റ്റാൻലി റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റിംഗുമായി (എംഎസ്ആർഇഐ) സഹകരിച്ച് 600 കോടി രൂപ മുതൽമുടക്കിൽ പ്രീമിയം വെയർഹൗസിംഗ് പ്രോജക്റ്റ് ആരംഭിക്കാൻ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. മുംബൈയ്ക്ക് സമീപമുള്ള പലാവ ഇൻഡസ്ട്രിയ ആൻഡ് ലോജിസ്റ്റിക് പാർക്കിൽ (പിഐഎൽപി) 72 ഏക്കറിലാണ് വെയർഹൗസ് നിർമിക്കുക. കരാർ പ്രകാരം മാക്രോടെക് ഡെവലപ്പർമാർ പ്രോജക്റ്റിന്റെ ഡെവലപ്‌മെന്റ് മാനേജർമാരായി പ്രവർത്തിക്കും,

2,000 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ എനർജി പ്രോജക്ടുകൾ പ്രയോജനപ്പെടുത്താൻ എസ്ജെവിഎൻ, ഡിവിസി

2,000 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ എനർജി പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് എസ്ജെവിഎൻ ലിമിറ്റഡും ദാമോദർ വാലി കോർപ്പറേഷനും (ഡിവിസി). ഇരു സ്ഥാപനങ്ങളും ചേർന്ന് കമ്പനികൾക്ക് കീഴിലുള്ള ഭൂമിയിൽ പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കുന്നതിനായുള്ള ഭൂമി കണ്ടെത്തും. കേന്ദ്രത്തിന്റെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും പദ്ധതി.

ഹാവെൽസിന്റെ രാജസ്ഥാനിലെ വാഷിംഗ് മെഷീൻ നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ഹാവെൽസ് ഇന്ത്യ ലിമിറ്റഡിന്റെ രാജസ്ഥാനിലെ ഗിലോത്തിലെ വാഷിംഗ് മെഷീൻ നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 50 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന യൂണിറ്റ് പ്രതിവർഷം 3 ലക്ഷം യൂണിറ്റ് ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. ഇത് ഹാവെൽസ്  ബ്രാൻഡായ ലോയിഡിന്റെ വാഷിംഗ് മെഷീൻ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കും. ലോയ്ഡ് എയർകണ്ടീഷണറുകളുടെ നിർമ്മാണവും ഇവിടെ നടക്കും. പ്രതിവർഷം 10 ലക്ഷം യൂണിറ്റാണ് എയർകണ്ടീഷണർ നിർമാണ ശേഷി.

225 കോടി രൂപയുടെ പൈപ്പ് നിർമാണ ഓർഡറുകൾ മാൻ ഇൻഡസ്ട്രീസിന്

പൈപ്പുകൾ നിർമ്മിക്കുന്നതിനായി 225 കോടി രൂപയുടെ ഓർഡറുകൾ നേടി മാൻ ഇൻഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡ്. ഇതിലൂടെ കമ്പനിയുടെ ഓർഡർ ബുക്ക് 1700 കോടി രൂപയായി ഉയർന്നു. അടുത്ത 6-7 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. ഗ്യാസ്, ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, കുടിവെള്ളം തുടങ്ങിയവ കൊണ്ടുപോകാനുള്ള വലിയ കാർബൺ സ്റ്റീൽ ലൈൻ പൈപ്പുകളുടെ നിർമ്മാതാവും കയറ്റുമതിക്കാരുമാണ് മാൻ ഇൻഡസ്ട്രീസ്.

വൈദ്യുതി മേഖലയ്ക്കും പുനരുപയോഗ ഊർജ പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്കുമായി കരാർ ഒപ്പുവച്ച് ആർഇസി

വൈദ്യുതി മേഖലയ്ക്കും പുനരുപയോഗ ഊർജ പദ്ധതികൾക്കുമായി സഹായം നൽകുന്നതിന് കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്കുമായി കരാർ ഒപ്പിട്ട് ആർഇസി ലിമിറ്റഡ്. 169.5 മില്യൺ ഡോളറിന്റെ ഔദ്യോഗിക വികസന സഹായം (ഒഡിഎ) ടേം ലോൺ വഴി ലഭ്യമാക്കുന്നതാണ് കരാർ. വായ്പ ലഭിക്കുന്ന തുക നൂതന സോളാർ പിവി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദന പദ്ധതികൾക്കുള്ള ധനസഹായത്തിനായി വിനിയോഗിക്കും. രാജ്യത്തെ  ഊർജ്ജ മേഖലയിലെ പൊതു ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനിയാണ് ആർഇസി ലിമിറ്റഡ്.

വാഹനങ്ങളുടെ വില 2000 രൂപ വരെ വർധിപ്പിക്കാൻ ഹീറോ മോട്ടോകോർപ്പ്

2022 ജനുവരി 4 മുതൽ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും എക്‌സ്-ഷോറൂം വിലകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്. 2,000 രൂപ വരെ വില വർദ്ധിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നതിന്റെ ആഘാതം ഭാഗികമായെങ്കിലും നികത്താനാണ് പുതിയ നീക്കം. ആറ് മാസത്തിനുള്ളിൽ ഹീറോ മോട്ടോകോർപ്പിന്റെ ഇരുചക്രവാഹന വിലയിൽ ഉണ്ടായ മൂന്നാമത്തെ വർദ്ധനവാണിത്.

ടാബ്, ലാപ്‌ടോപ്പ് നിർമ്മാണ സൗകര്യത്തിനായി ഡിക്‌സൺ ടെക് 127 കോടി രൂപ നിക്ഷേപിക്കും

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ കോപ്പാർട്ടി വൈഎസ്ആർ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ (ഇഎംസി) പുതിയ സൗകര്യം ഒരുക്കാൻ 127 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ട് ഡിക്സൺ ടെക്നോളജീസ് ലിമിറ്റഡ്. സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ വീഡിയോ റെക്കോർഡറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവ ഇവിടെ നിർമിക്കും. നാല് ഷെഡുകളിലായി രണ്ട് ലക്ഷം ചതുരശ്ര അടി സ്ഥലമാണ് യൂണിറ്റിനായി മാറ്റി വയ്ക്കുക. ഇതിലൂടെ 1,800 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഡിക്സൺ ടെക് ലക്ഷ്യമിടുന്നത്.

അങ്കലേശ്വറിലെ സ്പെഷ്യാലിറ്റി കെമിക്കൽ ബിസിനസിന്റെ ഉത്പാദനം ജഗാഡിയയിലേക്ക് മാറ്റാൻ അമി ഓർഗാനിക്സ്

ഗുജറാത്ത് ഓർഗാനിക്‌സ് ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്ത അങ്കലേശ്വറിലെ സ്പെഷ്യാലിറ്റി കെമിക്കൽ ബിസിനസിന്റെ നിലവിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ ജഗാഡിയ ഫെസിലിറ്റിയിലേക്ക് മാറ്റാൻ അമി ഓർഗാനിക്‌സ് ലിമിറ്റഡ്. ഇത് പ്ലാന്റിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും..ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ആന്റ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി) ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അമി ഓർഗാനിക്സ്.

പുതിയ പൈപ്പ് ലൈൻ നിർമ്മിക്കാൻ 9,028 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ

ഗുജറാത്തിലെ മുന്ദ്രയ്ക്കും ഹരിയാനയിലെ പാനിപ്പത്തിനും ഇടയിൽ പുതിയ അസംസ്‌കൃത എണ്ണ പൈപ്പ് ലൈൻ നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). ഇതിനായി ഐഒസി 9,028 കോടി രൂപ നിക്ഷേപിക്കും. പ്രതിവർഷം 17.5 ദശലക്ഷം മെട്രിക് ടൺ (എംടിപിഎ) ശേഷിയാണ് പൈപ്പ് ലൈനിന് ഉണ്ടാകുക. മുന്ദ്രയിൽ 60,000 കിലോലിറ്റർ വീതമുള്ള ഒമ്പത് ക്രൂഡ് ഓയിൽ ടാങ്കുകളും ഐഒസി നിർമ്മിക്കും. 2024-25 രണ്ടാം പാദത്തോടെ പാനിപ്പത്ത് റിഫൈനറിയുടെ ശേഷി 15 എംടിപിഎയിൽ നിന്ന് 25 എംടിപിഎ ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement