ഇന്ത്യയുടെ ഉത്പാദന പി.എം.ഐ മാർച്ചിൽ 55.4 ആയി കുറഞ്ഞു

മാർച്ചിൽ ഇന്ത്യയുടെ ഫാക്ടറി ഉത്പാദനം 55.4 ആയി കുറഞ്ഞു. ഫെബ്രുവരിയിൽ ഇത് 57.5 ആയിരുന്നു.  കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പി.എം.ഐ കുറഞ്ഞത്.

കൃഷ്ണപട്ടണം പോർട്ടിന്റെ 25 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി പോർട്ട്സ്

കൃഷ്ണപട്ടണം പോർട്ടിന്റെ  ഉടമസ്ഥാവകാശം 75 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തി അദാനി പോർട്ട്സ്. 2800 കോടി രൂപയ്ക്കാണ് 25 ശതമാനം ഓഹരി ഏറ്റെടുത്തത്. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത്. 

സ്പുട്നിക് വി വാക്സിന്റെ 100 മില്യൺ ഡോസ് നിർമിക്കാൻ ഒരുങ്ങി പനേഷ്യ ബയോടെക്

പ്രതിവർഷം 100 ദശലക്ഷം ഡോസ് സ്പുട്നിക് വി വാക്സിൻ നിർമിക്കുന്നതിനായി പനേഷ്യ ബയോടെക് ലിമിറ്റഡ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാർ ഒപ്പുവച്ചു. പഠന പ്രകാരം വാക്സിൻ കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രദമാണ്.

നോർവേയിലെ ജോഹാൻ സ്വെർഡ്രൂപ്പ്  ക്രൂഡ് വഴി 4 ദശലക്ഷം ബാരൽ വാങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നോർവേയിലെ ജോഹാൻ സ്വെർഡ്രൂപ്പ്  ക്രൂഡ് ടെണ്ടർ വഴി  4 ദശലക്ഷം ബാരൽ  വാങ്ങി. ക്രൂഡ് ഇറക്കുമതിയുടെ വൈവിധ്യവൽക്കരണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്  ഐഒസി. സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് ഐ.ഒ.സിയുടെ പുതിയ നടപടി.

എച്ച്.ഡി.എഫ്.സി ബാങ്ക് നാലാം പാദത്തിൽ 14 ശതമാനം വളർച്ച കെെവരിച്ചു

മാർച്ചിലെ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് 14 ശതമാനം വളർച്ച കെെവരിച്ച് 1132000 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 993700 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ ബാങ്കിന്റെ പ്രതിവർഷ  ആഭ്യന്തര റീട്ടെയിൽ വായ്പകൾ 7.5 ശതമാനം വർദ്ധിച്ചു. ആഭ്യന്തര മൊത്ത വായ്പ 21 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

ഇ-ഹെൽത്ത് കെയർ സേവനങ്ങൾക്കായി അപ്പോളോ 24/7 യുമായി കെെകോർത്ത് ഭാരതി എയർടെൽ

ഉപഭോക്താക്കൾക്കായി ഇ-ഹെൽത്ത് കെയർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി  ഭാരതി എയർടെൽ അപ്പോളോ 24/7 യുമായി കെെകോർത്തു. എയർടെൽ പ്ലാറ്റിനം, ഗോൾഡ് ഉപഭോക്താക്കൾക്ക് അപ്പോളോ സർക്കിളിലേക്ക് കോംപ്ലിമെന്ററി അംഗത്വം ലഭിക്കും. അപ്പോളോയിൽ നിന്നുള്ള മികച്ച ഡോക്ടർമാരുടെയും  സ്പെഷ്യലിസ്റ്റുകളുടെയും  വെർച്വൽ കൺസൾട്ടേഷനും ഇതിൽ ഉൾപ്പെടും. 

സ്റ്റാർട്ട് അപ്പുകളിലേക്ക് നിക്ഷേപം നടത്തുന്നതിനായി  ‘പങ്ക്’ ആരംഭിച്ച് ഗെയിൽ ഇന്ത്യ

തിരഞ്ഞെടുത്ത മേഖലകളിലെ സ്റ്റാർട്ട് അപ്പുകളെ സഹായിക്കുന്നതിനായി ഗെയിൽ ഇന്ത്യ ‘പങ്ക്’ എന്ന   സംരംഭം ആരംഭിച്ചു. പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, എനർജി, പ്രോജക്ട് മാനേജ്‌മെന്റ്, ബയോ-വളം മാർക്കറ്റിംഗ്, നാനോ മെറ്റീരിയലുകൾ, ഐഒടി, ഡാറ്റ മൈനിംഗ്, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയാണ് സഹായിക്കുക.

1: 1 ന്റെ ബോണസ് ഇഷ്യുവിന്  ഇർകോൺ ഇന്റർനാഷണൽ ബോർഡ് അംഗീകാരം നൽകി

1: 1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാൻ ഇർകോൺ ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 1: 1 ബോണ്ട് ഇഷ്യുവെന്നാൽ നിലവിലുള്ള ഓഹരി ഉടമകൾക്ക് കെെവശമുള്ള ഓരോ ഷെയറിനും അധികം ഷെയർ ലഭിക്കും.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement