രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 0.4 ശതമാനം ഉയർന്നു

ഡിസംബറിലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) 0.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.ജിഡിപി വളർച്ച, ഉയർന്ന ജിഎസ്ടി കളക്ഷനുകൾ, ശക്തമായ പി.എം.ഐ കണക്കുകൾ ഇവയെല്ലാം തന്നെ രാജ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നെ സൂചന നൽകുന്നു. 

ഇന്ത്യയുടെ സമ്പത്തിക മേഖലയിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്; നരേന്ദ്ര മോദി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി
സംരംഭവകർക്കും ബിസിനസുകൾക്കുമായുള്ള വായ്പ്പ പദ്ധതികൾ വിപുലീകരിക്കുമെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2,241 കോടി രൂപയുടെ രണ്ട് ഹൈബർ ആന്വിറ്റി മോഡ് പ്രോജക്ടുകൾക്കായി ദിലീപ് ബിൽഡ്കോണിന് കരാർ ലഭിച്ചു 

2,241 കോടി രൂപയുടെ രണ്ട് ഹൈബർ ആന്വിറ്റി മോഡ് (എച്ച്.എ.എം) പ്രോജക്ടുകൾക്കായി ദിലീപ് ബിൽഡ്കോൺ കരാർ ഏറ്റെടുത്തു.
ദേശീയ പാത 45 A യുടെ വിലുപുറം-പുതുച്ചേരി, പുതുച്ചേരി-പൂണ്ടിയങ്കുപ്പം എന്നിവയുടെ വിപുലീകരണം പദ്ധതിയുടെ ഭാഗമാണ്.

പാനിപ്പറ്റ് റിഫൈനറിയുടെ ശേഷി വർദ്ധിപ്പിക്കാൻ 32,946 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

പാനിപ്പറ്റ് റിഫൈനറിയുടെ ശേഷി വർദ്ധിപ്പിക്കാൻ 32,946 കോടി രൂപ നിക്ഷേപിക്കാൻ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. മൂലധന ഇൻഫ്യൂഷൻ പ്രതിവർഷം 15 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന്  25  മെട്രിക് ടണ്ണായി  റിഫൈനറിയുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

അക്വിലയിലെ 100% ഓഹരികളും  വിറ്റഴിക്കാൻ ബോർഡ് ഓഫ് സെൻസാർ ടെക് അംഗീകാരം നൽകി

അക്വിലയിലെ 100% ഓഹരികളും  വിറ്റഴിക്കാൻ ബോർഡ് ഓഫ് സെൻസാർ ടെക് അംഗീകാരം നൽകി. അമേരിക്കൻ സർക്കാരിനും അവരുടെ  കരാറുകാർക്കും വിവരസാങ്കേതികവിദ്യയും കൺസൾട്ടിംഗ് സേവനങ്ങളും  ലഭ്യമാക്കുന്ന സ്ഥാപനമാണ് അക്വില.

150 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങാൻ നവ ഭാരത് വെഞ്ചേഴ്‌സ് ബോർഡ് അംഗീകാരം നൽകി


150 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്കായി നവ ഭാരത് വെഞ്ചേഴ്‌സ് ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 100 രൂപ വീതം 1.5 കോടി ഓഹരികളാണ് കമ്പനി തിരികെ വാങ്ങുക.
ലോഹങ്ങളുടെ നിർമ്മാണം, വൈദ്യുതി, ഖനനം, ആരോഗ്യ സംരക്ഷണം എന്നിവയാണ് കമ്പനിയുടെ പ്രവർത്തന മേഖല.

അപസ്മാര ചികിത്സയ്ക്കായി മരുന്ന് അവതരിപ്പിക്കാനൊരുങ്ങി  നാറ്റ്കോ ഫാർമ 

നാറ്റ്കോ ഫാർമ ലിമിറ്റഡ് ഇന്ത്യയിൽ ‘ബ്രെസിറ്റ’ എന്ന ബ്രാൻഡിന് കീഴിൽ  അഭസ്മാരത്തിനുള്ള ബ്രിവരസെറ്റം ടാബ്‌ലെറ്റുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 50mg, 100mg എന്നീ രണ്ട് അളവിലാണ് കമ്പനി ഗുളിക വിപണിയിൽ എത്തിക്കുക. ഇതിന്റെ വില 25 മുതൽ 35 രൂപ വരെ വന്നേക്കുമെന്നും ഫാർമ കമ്പനി അറിയിച്ചു.


എബിബി പവർ പ്രൊഡക്ട്സ് ക്യു 4 ഫലം: അറ്റാദായം 55 ശതമാനം ഉയർന്ന് 55 കോടി രൂപയായി

ഡിസംബറിലെ നാലം പാദത്തിൽ എബിബി പവർ പ്രൊഡക്ട്സിന്റെ അറ്റാദായം 55 ശതമാനം ഉയർന്ന് 55 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം  6.9 ശതമാനം ഇടിഞ്ഞ് 1043.7 കോടി രൂപയായി. അതേസമയം കമ്പനി 2 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement