ഇന്ത്യയിലെ നാലാമത്തെ ഒമിക്രോൺ  മുംബൈയ്ക്ക് സമീപം സ്ഥിരീകരിച്ചു

ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലെത്തിയ മഹാരാഷ്ട്രയിലെ 33 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ നാലാമത്തെ ഒമിക്രോൺ കേസാണിത്. കർണാടകയിലും ഗുജറാത്തിലും ഇതിനകം ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതിനകം തന്നെ ഒമിക്രോണിനെ വേരിയന്റ് ഓഫ് കൺസേൺ ആയി അടയാളപ്പെടുത്തിയിട്ടുണ്ട്.

ബ്രസീൽ ആസ്ഥാനമായുള്ള ബയോമ്മുമായി പെഗ്ഫിൽഗ്രാസ്റ്റിമിന്റെ വിതരണ കരാറിൽ ഒപ്പുവച്ച് ലുപിൻ

ബ്രസീലിലെ ബയോം എസ്എയുമായി പ്രത്യേക വിതരണ, വിപണന കരാറിൽ ഏർപ്പെട്ട് ലുപിൻ ലിമിറ്റഡ്. കരാറിലെ വ്യവസ്ഥകൾ പ്രകാരം ബയോം ബ്രസീലിൽ ബയോസിമിലാർ പെഗ്ഫിൽഗ്രാസ്റ്റിമിന്റെ വിതരണവും വിപണനവും നടത്തും. കീമോതെറാപ്പി നടത്തുന്ന രോഗികളിലെ ന്യൂട്രോപീനിയയുടെ  വെളുത്ത രക്താണുക്കളുടെ അസാധാരണമായ കുറവ്) ദൈർഘ്യം കുറയ്ക്കുന്നതിനും ന്യൂട്രോപീനിയയുടെ മറ്റ് ലക്ഷണങ്ങൾ  കുറയ്ക്കുന്നതിനുമാണ് മരുന്ന് ഉപയോഗിക്കുന്നത്.


വരുംകാലം ഇലക്ട്രിക് വാഹനങ്ങളുടേതാണെന്ന് അമിതാഭ് കാന്ത്

ഇന്ധനം കത്തിച്ചു കൊണ്ടുള്ള വാഹനങൾ യുവാക്കൾ . വാങ്ങാത്തതിനാൽ ഇത്തരം വാഹനങ്ങളുടെ ബിസിനസ്  2025-നപ്പുറം നിലനിൽക്കിലെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. 2070-ഓടെ ഇന്ത്യ നെറ്റ് സീറോ ആകാൻ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ സുസ്ഥിരതയിലേക്ക് മടങ്ങാത്ത കമ്പനികൾക്ക് ഭാവിയില്ലെന്നും കാന്ത് പറഞ്ഞു. റിന്യൂവബിൾസ്, ബാറ്ററി സ്റ്റോറേജ്, ക്ലീൻ മൊബിലിറ്റി, ഇലക്‌ട്രോലൈസറുകൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയെ അതിവേഗം വളരുന്ന സൺറൈസ് സെക്ടറുകളായി അദ്ദേഹം കണക്കാക്കുന്നു.

ഗ്രീൻലാമിന്റെ ഓപ്പൺ ഓഫറിൽ എച്ച്ജി ഇൻഡസ്ട്രീസ്  ഓഹരി ഉടമകൾ ടെൻഡർ ഷെയറുകൾ നിരസിക്കുന്നു

ഗ്രീൻലാം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു ഓപ്പൺ ഓഫറിൽ ടെൻഡർ ഷെയറുകൾ നിരസിച്ച് എച്ച്ജി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഷെയർഹോൾഡർമാർ. എച്ച്ജിഐഎല്ലിന്റെ മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 74.9 ശതമാനമായ 34.70 ലക്ഷം ഇക്വിറ്റി ഷെയറുകൾ ഗ്രീൻലാം ഒന്നിന് 40.10 രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്‌ജിഐഎല്ലിന്റെ 11.62 ലക്ഷം ഇക്വിറ്റി ഷെയറുകൾ (25.06 ശതമാനം ഓഹരി മൂലധനം) വരെയുള്ള മുഴുവൻ പൊതു ഓഹരികളും ഷെയറിന് 41 രൂപ നിരക്കിൽ ഏറ്റെടുക്കുന്നതിനുള്ള ഒരു ഓപ്പൺ ഓഫർ നൽകിയിരുന്നു. ഓഫറിൽ ഇക്വിറ്റി ഷെയറുകൾ ടെൻഡർ ചെയ്തിട്ടില്ല

ഇന്ത്യയുടെ ഇൻസുലിൻ വിപണിയിലേക്ക് എറിസ് ലൈഫ് സയൻസസ്

എറിസ് ബയോഫാം ലിമിറ്റഡ് ഇന്ത്യയുടെ 35-40 ബില്യൺ രൂപയുടെ ഇൻസുലിൻ, ജിഎൽപി 1 അഗോണിസ്റ്റ് വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് എറിസ് ലൈഫ് സയൻസസ് ലിമിറ്റഡ്. ഈ വിഭാഗങ്ങളിൽ ഗണ്യമായ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈറിസും മുംബൈ ആസ്ഥാനമായുള്ള എംജെ ബയോഫാം പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഒരു പ്രത്യേക ലക്ഷ്യത്തിനായുള്ള സംയുക്ത സംരംഭമാണ് (ജെവി) എറിസ് എംജെ ബയോഫാം.

അടുത്ത ആഴ്ച വിപണിയിലെത്താൻ നാല് ഐപിഒകൾ

റ്റേറ് ഗെയിൻ ട്രാവൽ ടെക്നോളജീസ്, ശ്രീ രാം പ്രോപ്പർട്ടീസ്, സിഇ ഇൻഫോ സിസ്റ്റംസ് (മാപ് മൈ ഇന്ത്യ), മെട്രോ ബ്രാൻഡ്‌സ് എന്നിവ ഡിസംബർ 7 നും 10 നും ഇടയിൽ അവരുടെ ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ്സ് അവതരിപ്പിക്കും. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി, ട്രാവൽ വ്യവസായത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ ആസ് എ സർവീസ് (softwear as a service) കമ്പനിയാണ് റ്റേറ് ഗെയിൻ ട്രാവൽ. 1,336 കോടി രൂപയുടെ ഐപിഒയ്ക്ക് കമ്പനി ഒരു ഷെയറിന് 405-425 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ ശ്രീറാം പ്രോപ്പർട്ടീസ് അതിന്റെ 600 കോടി രൂപയുടെ ഐ‌പി‌ഒ ഡിസംബർ 8 ന് ഒരു ഷെയറിന് 113-118 രൂപ നിരക്കിൽ ആരംഭിക്കും.

മാപ് മൈ ഇന്ത്യ എന്ന ബ്രാൻഡിലൂടെ പ്രശസ്തരായ സിഇ ഇൻഫോ സിസ്റ്റംസ് ഡിസംബർ 9-ന് ഐപിഒ അവതരിപ്പിക്കും.

രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള മെട്രോ ബ്രാൻഡുകൾ സബ്‌സ്‌ക്രിപ്‌ഷനുള്ള ആദ്യ പൊതു ഓഫർ ഡിസംബർ 10-ന് ആരംഭിക്കും. മെട്രോ, മോച്ചി, വാക്ക്‌വേ, ക്രോക്‌സ് ബ്രാൻഡുകൾക്ക് കീഴിൽ സ്റ്റോറുകൾ നടത്തുന്ന ഏറ്റവും വലിയ ഇന്ത്യൻ ഫുട്‌വെയർ സ്‌പെഷ്യാലിറ്റി റീട്ടെയിലർമാരിൽ ഒന്നാണ് മെട്രോ ബ്രാൻഡ്‌സ് .

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement