ആഗോള വിപണി പിന്തുടർന്ന് നിഫ്റ്റി ഇന്ന് ഒരു ഗ്യാപ്പ് ഡൌണിലാണ് തുറക്കപ്പെട്ടത്. തുടർന്ന് 14500 എന്ന ശക്തമായ പ്രതിരോധം നിരവധി തവണ പരീക്ഷിക്കപ്പെടുകയും  ഒടുവിൽ ഇത് തകർത്ത് കൊണ്ട് അതിശക്തമായ ഒരു കുതിച്ചുകയറ്റം  കാഴ്ചവയ്ക്കുകയും ചെയ്തു. പിന്നിട് വിപണി അവസാനിച്ചപ്പോൾ 14563 എന്ന നിലയിൽ അടയ്ക്കപ്പെടുകയും ചെയ്തു.നിഫ്റ്റിയിലെ കുതിച്ചുകയറ്റം ശക്തമായി തന്നെ നിലക്കൊള്ളുകയാണ്.

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും ഒരു ഗ്യാപ്പ് ഡൌണിലാണ് തുറക്കപ്പെട്ടത്.32000 എന്ന ശക്തമായ പ്രതിരോധം അതിസുന്ദരമായി തകർക്കപ്പെടുകയും വിപണി അവസാനിച്ചപ്പോൾ
32339 എന്ന നിലയിൽ അടയ്ക്കപ്പെടുകയും ചെയ്തു.

ഫാർമ,ഐടി,എഫ്.എം.സി.ജി സെക്ടറുകൾ ഇന്ന് ചുമന്ന നിറത്തിലാണ് അടയ്ക്കപ്പെട്ടത്. എന്നാൽ പി.എസ്.യു ബാങ്ക്സ് നിഫ്റ്റി റിയൽറ്റിയെ പിന്തുടർന്ന് കൊണ്ട് വൻ നേട്ടം കൊയ്യ്തു.

ഇന്ത്യൻ മാർക്കറ്റ് ടൈമിൽ യൂറോപ്യൻ വിപണി ഫ്ലാറ്റ് നിലയിലാണ് വ്യാപരം നടത്തിയിരുന്നത്.


നിർണായക വാർത്തകൾ

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 6 ശതമാനത്തിൽ കൂടുതൽ ഉയർച്ച കൈവരിച്ചു.എല്ലാ  പി.എസ്.യു ബാങ്ക് ഓഹരികളും ഇന്ന് പച്ചപരവതാനി വിരിച്ച പോലെ കാണപ്പെട്ടു.വിപണി അവസിനിക്കുന്ന വേളയിൽ ശക്തമായ ഓഹരി വാങ്ങിക്കൂട്ടലാണ് പി.എസ്.യു ബാങ്കിംഗ് സ്റ്റോക്സിൽ കണ്ടത്. ബാങ്ക് ഓഫ് ബറോഡ 10 ശതമാനത്തിലധികവും, ബാങ്ക് ഓഫ് ഇന്ത്യ 8 ശതമാനത്തിലധികവും, കാനറ ബാങ്ക് 6.8 ശതമാനവും, എസ്ബിഐ 3.6 ശതമാനം ഉയർന്നു.

നിഫ്റ്റി റിയൽറ്റി 2.7ശതമാനം ഉയർന്നു. സൺ‌ടെക് റിയൽ‌റ്റി ക്യൂ3 റിസൾട്ട് പ്രകാരം പ്രീ-സെയിൽ‌സ്ഇയർ ഓൺ ഇയർ 7 ശതമാനം വളർച്ച കൈവരിച്ചു.ഇതോടെ സൺ‌ടെക് ഓഹരി 2.9 ശതമാന ഉയർന്നു.ഇത് ഡിഎൽഎഫിനെ 10ശതമാനം വരെ ഉയർത്തി. 240 ഡിഎൽഎഫിന് ഒരു ശക്തമായ പ്രതിരോധമായിരുന്നു.

പാർപ്പിട വിൽപ്പന 2019നെ മറികടക്കുമെന്നും അടുത്ത 2 വർഷത്തിനുള്ളിൽ വില 10 ശതമാനത്തിലധികം ഉയരുമെന്നും ബ്രോക്കറേജ് കമ്പനിയായ ജെഫറീസ് പ്രവചിച്ചു.

ടാറ്റാ മോട്ടോർസിന്റെ അതിശക്തമായ കുതിച്ചുകയറ്റും ഇന്നും തുടർന്നു.7 ശതമാനത്തിലധികമാണ് ഇന്ന് ടാറ്റാ മോട്ടോർസിന്റെ ഓഹരി വില ഉയർന്നത്. ചൈനയിലെ ജെ‌എൽ‌ആറിന്റെ റീട്ടെയിൽ വിൽ‌പന പുരോഗമിക്കുന്നു. വടക്കേ അമേരിക്ക യൂറോപ്പ്  ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലെ റീട്ടെയിൽ വിൽ‌പനയും മുന്നത്തെക്കാൾ മെച്ചപ്പെട്ട നിലയിലാണ്.

നിഫ്റ്റി തുറക്കപ്പെട്ടത് ഗ്യാപ്പ് ഡൌണിലാണെങ്കിലും ഇന്ത്യൻ വിപണിയിലെ ഓഹരി ഭീമൻ റിലയൻസ് 1900ന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്.ഇന്ന് മാത്രം റിലയൻസ് 3ശതമാനം ഉയർച്ച രേഖപ്പെടുത്തി.ദിവസം മുഴുവൻ ശക്തമായ ഒരു കുതിച്ചുകയറ്റം തന്നെയാണ്  കാണപ്പെട്ടതും.

റിലയൻസ് റീട്ടെയിൽ അതിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിന് ലഭിച്ചിട്ടുള്ള ഓർഡറുകൾ നിറവേറ്റുന്നതിനായി ഫ്രാഞ്ചൈസി പങ്കാളികളായി പ്രാദേശിക കിരാന സ്റ്റോറുകളുമായി കൈക്കോർക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാക്കേജ് ഭാക്ഷണങ്ങളുടെയും പലചരക്ക്, എഫ്എംസിജി ഉൽപ്പന്നങ്ങളുടെയും നേരിട്ടുള്ള വിൽപ്പന റിലയൻസ് റീട്ടെയിൽ അവസാനിപ്പിക്കും. കിരാന സ്റ്റോറുകൾ ഈ ഉൽപ്പന്നങ്ങൾ അതാത് പ്രദേശത്തുള്ള ഉപഭോക്താക്കൾക്കായി വിൽക്കും. ജിയോയുടെ ഐ.പി.ഒ സംബന്ധിച്ച വാർത്തകളും റിലയൻസിന്റെ ഓഹരി വില ഉയർത്താൻ കാരണമായി.

ഈ ആഴ്ച ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി ഒരുങ്ങുമ്പോൾ ഗെയിൽ 4ശതമാനത്തിന് മുകളിൽ ഉയർച്ച രേഖപ്പെടുത്തി.

കഴിഞ്ഞ മാസം മുതൽ അപ്പ് ട്രന്റ് മാത്രം നിലനിർത്തിയിരുന്നു ഏഷ്യൻ  പെയിന്റ്സിന്റെ  ഓഹരി ഇന്ന് നാല് ശതമാനത്തിലധികം നിലംപതിച്ചു.

ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ ഓഹരികൾ  ഇന്ന് രണ്ട് ശതമാനത്തിലധികം തകർച്ച രേഖപ്പെടുത്തി.

വിപണി സാധ്യത  മുന്നിലേക്ക്

ഇന്ത്യൻ വിപണിയിൽ അവിശ്വാസിനിയമായ കുതിച്ചുകയറ്റമാണ് കാണാനാകുന്നത്. ഓരോ ദിവസവും വിവിധ മേഖലകളുടെ സഹായത്തോടെ നിഫ്റ്റി മുന്നേറുകയാണ്.

എച്ച്.ഡി.എഫ്.സി ബാങ്ക് ക്യൂ 3 റിസൾട്ട് ശനിയാഴ്ച്ച പ്രഖ്യാപിച്ചേക്കും.ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം തന്നെ എച്ച്.ഡി.എഫ്.സി ബാങ്ക് ശക്തമായ കുതിച്ചുകയറ്റത്തിന് തുടക്കമിട്ടിരുന്നു.ഇന്ന് മാത്രം രണ്ട് ശതമാനത്തിലെറെയാണ് ഇത് ഉയർന്നത്.റിസൾട്ട് വരാനിരിക്കെ വിപ്രോയും ശക്തമായ മുന്നോറ്റമാണ് കാഴ്ർച്ചവക്കുന്നത്.

14500 എന്ന അതിശക്തമായ പ്രതിരോധം മറികടന്ന് നിഫ്റ്റി ഇന്ന് അടയ്ക്കപ്പെട്ടു.ആഗോള വിപണി താഴേക്ക് പതിച്ചപ്പോഴും നിഫ്റ്റിയുടെ കുതിച്ചുകയറ്റം ഏറെ ശ്രദ്ധേയമായിരുന്നു.ഇതിനാൽ തന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്
കൂടുതൽ പണമിറക്കാനുള്ള സാധ്യത ഏറെയാണ്.

ഏവരും ഇന്ന് രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയുടെ  ഭാഗമാകുമെന്നും അതിലൂടെ അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement