ലെെഫ് ഇൻഷുറൻസ് മേഖലയിലെ നിക്ഷേപ സാധ്യതകൾ, മൂന്ന് പ്രധാന ഓഹരികൾ ഇവയൊക്കെ

Home
editorial
indian-life-insurance-industry-three-key-stocks
undefined

ഇൻഷുറൻസുകളെ പറ്റി ഏവർക്കും അറിയാമെങ്കിലും അധികം ആരും തന്നെ ഇവ ഉപയോഗപ്പെടുത്താറില്ല. പ്രത്യേകിച്ചും ലെെഫ് ഇൻഷുറൻസ്. എന്നാൽ കൊവിഡ് 19 രൂക്ഷമായതോടെ മിക്ക ആളുകളും ലെെഫ് ഇൻഷുറൻസുകൾ എടുക്കാൻ ആരംഭിച്ചു. പല കുടുംബങ്ങളിലെയും വരുമാനത്തെയും സാമ്പത്തിക ഭദ്രതയേയും മഹാമാരി തകിടം മറിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനികൾ ഏവർക്കും ആശ്വാസമായി തോന്നിയത്. ഒരു സാധാരണ ഇൻഷുറൻസിൽ
ഉപഭോക്താവും ഇൻഷുറൻസ് കമ്പനിയും തമ്മിലാണ് കരാറിൽ ഉള്ളത്. കാരർ പ്രകാരം നിശ്ചിത കാലയളവിലായി ഉപഭോക്താവ് പ്രീമിയം തുക നൽകേണ്ടതുണ്ട്. ഇയാളുടെ മരണം സംഭവിച്ചാൽ വലിയ ഒരു തുക പകരം കുടുംബത്തിന് ഇൻഷുറൻസ് കമ്പനി നൽകും.

ഇന്ന് നൽകുന്ന പണത്തിന് ഏറെ കാലങ്ങൾക്ക് ശേഷം ഗുണം ലഭിക്കുന്ന ഇത്തരം ലെെഫ് ഇൻഷുറൻസ് പദ്ധതികളോട് ആളുകൾക്ക് പൊതുവെ താത്പര്യമില്ല. എന്നാൽ ഇന്ത്യയിലെ സമ്പന്നർ ഇൻഷുറൻസിന്റെ മൂല്യം മനസിലാക്കുന്നു. ഇത് മേഖലയിലെ ഭാവി  വളർച്ചാ സാധ്യതയെ ചൂണ്ടി കാണിക്കുന്നു.

ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തിൽ ആധിപത്യം പുലർത്തുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവ എൽഐസി ആണ്. 60 ശതമാനത്തിന്റെ വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ബാക്കി വിപണി മൂന്ന് സ്വകാര്യ കമ്പനികളാണ് വീതിച്ചെടുത്തിരിക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ മൂന്ന് കമ്പനികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

HDFC Standard Life

എച്ച്.ഡി.എഫ്.സി ലിമിറ്റഡിന് കീഴിലായി 2000ൽ പ്രവർത്തനം ആരംഭിച്ചതാണ് എച്ച്.ഡി.എഫ്.സി ലെെഫ് ഇൻഷുറൻസ് കമ്പനി. നിലവിൽ ആഗോള നിക്ഷേപ കമ്പനിയായ സ്റ്റാൻഡേർഡ് ലൈഫ് ആബർ‌ഡീനുമായി കമ്പനിക്ക് പങ്കാളിത്തമുണ്ട്. വിവിധ ഉപഭോക്താക്കളെ ആകർഷിക്കുന്ന വ്യക്തിഗത, ഗ്രൂപ്പ് ഇൻഷുറൻസ് പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. 

2021 സാമ്പത്തിക വർഷം വരെ കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ 36 വ്യക്തിഗത, 12 ഗ്രൂപ്പ് ഉത്പ്പന്നങ്ങൾ ഉണ്ടായിരുന്നു. 400ൽ അധികം ശാഖകളിലായി കമ്പനി പ്രവർത്തിച്ചു വരുന്നു.  നിലവിൽ 11.25 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയാണ് ഇത്.

സാമ്പത്തികം

കഴിഞ്ഞ 5 വർഷമായി നോക്കിയാൽ എച്ച്ഡിഎഫ്സി ലൈഫിന്റെ അറ്റവരുമാനം 10.56 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ വ്യവസായ ശരാശരി 0.71 ശതമാനം മാത്രമായിരുന്നു. ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ കാര്യത്തിൽ,  ഏറ്റവും ഉയർന്ന വിപണി മൂലധനമുള്ള കമ്പനിയാണ് ഇത്. 1,43,410.19 കോടി രൂപയാണ് നിലവിലെ മൂലധനം. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനി തങ്ങളുടെ പ്രീമിയ 18 ശതമാനം ഉയർത്തി. ഇതേകാലയളവിൽ കമ്പനിയുടെ അറ്റവരുമാനം 4.5 ശതമാനം വർദ്ധിച്ച് 1360 കോടി രൂപയായി. ഇപിഎസ് 4.44 നിന്നും 6.74 രൂപയായി ഉയർന്നു. 

SBI Life

ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമാണ് എസ്.ബി.ഐ ലെെഫ്. നിലവിൽ 16.76 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എസ്.ബി.ഐക്ക് കീഴിലായി 2000-ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. 947 ഓഫീസുകളും 170096 ഏജന്റുകളുമാണ് കമ്പനിക്കുള്ളത്. 2019 ഡിസംബർ മുതൽ 2020 ഡിസംബർ വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 25-26 ശതമാനം നിക്ഷേപമാണ് കമ്പനിയിൽ നടത്തിയിരുന്നത്. കഴിഞ്ഞ മാർച്ചിൽ ഇത് 30.51 ശതമാനമായി വർദ്ധിപ്പിച്ചു. ഇതിന് അർത്ഥം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ ഏറെ പ്രതീക്ഷ പുലർത്തുന്നുവെന്നാണ്.

സാമ്പത്തികം

കഴിഞ്ഞ വർഷം നേടിയ നെറ്റ് പ്രീമിയത്തിൽ 23 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.  ഇതേകാലയളവിൽ മൊത്തം വരുമാനം 2.3 ശതമാനം വർദ്ധിച്ച് 1455 കോടി രൂപയായി. 2017ൽ കമ്പനിയുടെ ഇപിഎസ് എന്നത് 9.55 രൂപയായിരുന്നു. 2021ൽ ഇത് 14.56 രൂപയായി. 2020 സാമ്പത്തിക വർഷം കമ്പനിക്ക് 19209.53 കോടി രൂപയുടെ ഫ്രീ ക്യാഷ് ഫ്ലോയാണ് ഉണ്ടായത്. 2017ൽ ഇത് 8376.65 കോടി രൂപയായിരുന്നു. കമ്പനി അടിസ്ഥാനപരമായി ശക്തമാണ്. ഇതിനാൽ തന്നെ മേഖല മുന്നിലേക്ക് ശക്തമായി നീങ്ങിയാൽ കമ്പനി നേട്ടം കൊയ്യുമെന്ന കാര്യം തീർച്ചയാണ്.

ICICI Pru Life

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് 2021ലാണ് തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് പ്രുഡൻഷ്യൽ കോർപ്പറേഷൻ ഹോൾഡിംഗ്സ് ലിമിറ്റഡിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഉയർന്ന വരുമാനമുള്ള ആസ്തികൾക്ക് പേരുകേട്ടതാണ് കമ്പനി. കമ്പനിയുടെ 96 ശതമാനം വരുമാനവും സോവറിൻ അല്ലെങ്കിൽ  AAA റേറ്റിംഗുള്ള ആസ്തികളിൽ നിന്നും ലഭിക്കുന്നു. വ്യക്തിഗത ഏജന്റുമാർ, കോർപ്പറേറ്റ് ഏജന്റുമാർ, ബാങ്കുകൾ, ബ്രോക്കർമാർ എന്നിവരിലൂടെ കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു.

സാമ്പത്തികം

വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടും 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം കുറഞ്ഞു.  പോയവർഷം അറ്റ വരുമാനം 1066 കോടി രൂപയായിരുന്നു. 2021ൽ ഇത് 956.15 ആയി കുറഞ്ഞു. 2017 മുതൽ എല്ലാ വർഷവും കമ്പനിയുടെ വരുമാനം കുറഞ്ഞ് വരികയാണ്. അന്ന് 1650 കോടിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് കമ്പനിയുടെ ഓഹരി വിലയെ സാരമായി ബാധിച്ചു. 8.45 ശതമാനത്തിന്റെ ഇടിവാണ് ഓഹരി നേരിട്ടത്. 2017ൽ കമ്പനിയുടെ ഇപിഎസ് 11.73 രൂപയായിരുന്നു. 2021ൽ ഇത് 6.6 രൂപയായി കുറഞ്ഞു.

നിഗമനം

ഇന്ത്യയിലെ മൊത്തം ഇൻഷുറൻസ് ഉപയോഗമെന്നത് 2019ലെ കണക്കു പ്രകാരം 3.76 ശതമാനം മാത്രമാണ്. ഈ മേഖലയിൽ ഇനിയും ശക്തമായ മുന്നേറ്റം നടക്കാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൊവിഡ് രോഗ വ്യാപനത്തിന് ശേഷം ഇൻഷുറൻസ് ഉപയോക്താക്കളുടെ എണ്ണവും വ്യാപകമായി വർദ്ധിച്ചിട്ടുണ്ട്.

ആരോഗ്യ ഇൻഷുറൻസാണെങ്കിലും ലെെഫ് ഇൻഷുറൻസ് ആണെങ്കിലും അനേകം ആളുകൾ തങ്ങളുടെ ഭാവി ഇതിലൂടെ സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നു. ഈ കമ്പനികൾ എല്ലാം മികച്ച രീതിയിൽ മുന്നിലേക്ക് പോയാൽ ദീർഘകാലത്തേക്ക് ഇവ വളരെ വലിയ ഒരു നിക്ഷേപ സാധ്യതയാണ് നൽകുന്നത്. 

ഇന്ത്യൻ ഇൻഷുറൻസ് മേഖലയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023