പശ്ചാത്യ രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയും ഇപ്പോൾ ഊർജ്ജ പ്രതിസന്ധി നേരിട്ടുവരികയാണ്. സാധാരണ ഗതിയിൽ കൽക്കരി ലഭിച്ചില്ലെങ്കിൽ രാജ്യത്തെ പ്രധാന നഗരങ്ങൾ ഒക്കെയും ഇരുട്ടിലായേക്കും. നിലവിൽ ഇന്ത്യയിൽ ഇന്ധനവും ഭക്ഷണവും ഇപ്പോഴിതാ ഊർജ്ജവും ചെലവ് ഏറിയതായിരിക്കുന്നു. ഇത്തരം പ്രതിസന്ധികൾക്ക് ഇടയിലും ഇന്ത്യയുടെ ഓഹരി വിപണിയുടെ ഹൃദയമായ ദലാൽ തെരുവിൽ ശക്തമായ മുന്നേറ്റമാണ് നടമാടുന്നത്. നിലവിലെ ഈ പ്രതിസന്ധികൾ ഒന്നും തന്നെ ഇന്ത്യൻ വിപണിയെ ബാധിച്ചിട്ടില്ലെന്ന തരത്തിലാണ് ഓഹരികളുടെ പോക്ക്. ഊർജ്ജ പ്രതിസന്ധി ഉണ്ടായിട്ടും ഇന്ത്യൻ എനർജ്ജി എക്സ്ചേഞ്ച് (ഐ.ഇ.എക്സ്) ഓഹരി ദിനംപ്രതി കുതിച്ചുകയറുകയാണ്.

ഊർജവുമായി ബന്ധപ്പെട്ട കരാറുകളുടെ വ്യാപാരം നടത്തുന്നതിനായി വൈദ്യുത കോർപ്പറേഷനുകൾക്കും ബോർഡുകൾക്കും അനുവദിച്ചിട്ടുള്ള  ഒരു പവർ ട്രേയിഡിംഗ് ഫ്ലാറ്റുഫോമാണ് ഇന്ത്യ എനർജി എക്സ്ചേഞ്ച് അഥവ IEX. എങ്ങനെയാണൊ ഒരു സാധാരണ നിക്ഷേപകൻ ഓഹരി വിപണിയിൽ പങ്കെടുത്ത് ലാഭമുണ്ടാക്കുന്നത് ഇപ്രകാരം തന്നെയാണ് വെെദ്യൂത കോർപ്പറേഷനുകൾ IEXൽ വ്യാപാരം നടത്തി കൊണ്ട് ലാഭമുണ്ടാക്കുന്നത്. ചുരുക്കി പറഞ്ഞാൽ  ലേലത്തിലൂടെ ഊർജം വാങ്ങാനും വിൽക്കാനുമുള്ള ഒരു സ്ഥലം മാത്രമാണ് IEX.

2021ൽ IEX ഓഹരിയെ പറ്റി മാർക്കറ്റ്ഫീഡ് ഒരു ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. ഓഹരിയിൽ നിക്ഷേപം നടത്തിയാൽ ഭാവിയിൽ നൂറ് ഇരട്ടിയായി വാരാം എന്നും അന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അതിന് ശേഷം ഇന്നുവരെ ഏകദേശം 250 ശതമാനത്തിന് മുകളിൽ നേട്ടമാണ് ഓഹരി കാഴ്ചവച്ചത്.

ഇന്ത്യ എനർജ്ജി എക്സ്ചേഞ്ചിനെ പറ്റി മാർക്കറ്റ്ഫീഡ് 2021ൽ പ്രസ്ദ്ധീകരിച്ച ലേഖനം വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

ഐഇഎക്സ് കുതിച്ചുകയറുന്നത് എന്ത് കൊണ്ട്?

നിലവിലുള്ള ഊർജ്ജ പ്രതിസന്ധി തന്നെയാണ് ഇപ്പോഴത്തെ ഓഹരിയുടെ മുന്നേറ്റത്തിനുള്ള അടിസ്ഥാന കാരണം. കഴിഞ്ഞ ചില മാസങ്ങളായി തന്നെ ഇന്ത്യയിൽ പലയിടങ്ങളിലായി വെെദ്യുതി ക്ഷാമം നേരിട്ടുവരികയാണ്. ഇതോടെ മികച്ച വിലയ്ക്ക് ഊർജ്ജം ലഭിക്കേണ്ടത് അത്യാവശ്യമായി വന്നു. ഇത് മാത്രമല്ല മറിച്ച് അനേകം ഘടകങ്ങൾ കഴിഞ്ഞ ആറ് മാസമായി ഓഹരി വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വൈദ്യുതി ട്രേഡിംഗിനായി പുതിയ മാർക്കറ്റ് ഉപകരണങ്ങൾ അവതരിപ്പിക്കാൻ സുപ്രീം കോടതി അനുവദിച്ചത് ഓഹരിയുടെ മുന്നേറ്റത്തിനുള്ള മറ്റൊരു കാരണമാണ്. വൈദ്യുതി വ്യാപാരം വിലകുറഞ്ഞതും താങ്ങാനാകുന്നതുമായ വൈദ്യുതിയിലേക്ക് വഴി തുറക്കും, അതേസമയം  ഹെഡ്ജ് ചെയ്ത് സംരക്ഷണം ഉറപ്പാക്കാനും ഇത്  വൈദ്യുതി കമ്പനികളെ അനുവദിക്കുന്നു.

സുപ്രീംകോടതിയുടെ ഹിയറിംഗിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് Multi-Commodity Exchange(MCX) 8.5 ശതമാനവും Indian Energy Exchange(IEX) 9.11 ശതമാനവും നേട്ടം കെെവരിച്ചു.

2021 ആഗസ്റ്റിൽ, വൈദ്യുതി മന്ത്രാലയം ടാറ്റാ പവറിനെയും അദാനി പവറിനെയും IEX- ൽ വൈദ്യുതി വിൽക്കാൻ അനുവദിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നും രാജ്യം കരകയറി വരുന്ന സമയം ആയിരുന്നു അത്. വികസനവും വളർച്ചയും ഉണ്ടായത് ഊർജ്ജ ആവശ്യകത വർദ്ധിപ്പിച്ചു. ഇത് വൈദ്യുതി വില ഉയരാൻ കാരണമായി. ഒരു യൂണിറ്റിന് 3 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ IEX- ലെ വൈദ്യുതിയുടെ ശരാശരി വില യൂണിറ്റിന് 6-7 രൂപ വരെയാണ്. ഒടുവിൽ വർദ്ധിച്ചു വരുന്ന ഊർജ്ജ വിലയ്ക്ക് കടിഞ്ഞാൺ ഇടുന്നതിനായി സർക്കാരിന് ഊർജ്ജ വിതരണത്തിലെ നിയന്ത്രണങ്ങൾ കുറയ്ക്കേണ്ടി വന്നു.

നിലവിലെ സ്ഥിതി

2021 ജൂണിൽ ഐഇഎക്സിന്റെ പ്രതിവർഷ വരുമാനം 27 ശതമാനം വർദ്ധിച്ച് 102 കോടി രൂപയായി. പോയവർഷം ഇത് 81 കോടി മാത്രമായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 49.23 ശതമാനം വർദ്ധിച്ച് 62.8 കോടി രൂപയായി. കമ്പനിക്ക് നിലവിൽ കടങ്ങൾ ഒന്നും തന്നെയില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനാൽ തന്നെ അപകടവും വളരെ കുറവാണ്.

എക്സ്ചേഞ്ചിൽ പ്രതിദിനം  6000ൽ അധികം മെഗാവാട്ട് വൈദ്യുതി ട്രേഡ് ചെയ്യപ്പെടുന്നു. 32 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് ട്രേഡിംഗ് വോള്യത്തിൽ ഉണ്ടാകുന്നത്. 4000ൽ അധികം  വ്യവസായ സ്ഥാപനങ്ങൾ, 55ൽ അധികം വിതരണ കമ്പനികൾ,500ൽ അധികം ജനറേറ്ററുകൾ അടങ്ങിയ വലിയ ഒരു  ഉപഭോക്ത നിരതന്നെ IEXല്ലിൽ വ്യാപാരം നടത്തുന്നുണ്ട്. ഊർജ്ജ വ്യാപാര മേഖലയിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമാണുള്ളത്. 90 ശതമാനം വിപണി വിഹിതവും ഐഇഎക്സിന് സ്വന്തമാണ്. ബാക്കി പവർ എക്സേചേഞ്ച് ഇന്ത്യ ലിമിറ്റഡിനാണുള്ളത്.

ഓപ്പൺ മാർക്കറ്റിൽ ഉള്ളതിനേക്കാൾ വിലകുറവാണ് ഐഇഎക്സിൽ വിൽക്കപ്പെടുന്ന ഊർജ്ജത്തിന്റെ വില. ഒരു യൂണിറ്റിന്റെ ശരാശരി മാർക്കറ്റ് ക്ലിയറിംഗ് വില ഐഇഎക്സിൽ തുടർച്ചയായി കുറഞ്ഞു വരുന്നു. വിലകുറഞ്ഞ വൈദ്യുതിക്കായി കൂടുതൽ കമ്പനികൾ പവർ എക്സ്ചേഞ്ചുകളിലേക്ക് എത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഊർജ്ജ വില അസ്ഥിരമാകുന്നതിനാൽ, കമ്പനികൾ മറ്റു ഊർജ്ജ സ്രോതസുകൾ തേടേണ്ടിവരും.  ഈ കമ്പനികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണക്ടിംഗ് വെബായി ഐഇഎക്സ് മാറിയേക്കും.

ഒരു നിക്ഷേപകന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ കമ്പനിയുടെ വില അമിതമായി വളരെ ഉയരത്തിലാണുള്ളതെന്ന് കാണാം. മുന്നിലേക്കുള്ള പാദങ്ങളിൽ കമ്പനി മികച്ച പ്രകടം കാഴ്ചവക്കുകയും എക്സ്ചേഞ്ച് ആനുപാതികമായ ലാഭം നിലനിർത്തുന്നുവെങ്കിൽ നിലവിൽ നിക്ഷേപം നടത്തുന്നതിൽ പ്രശ്നമില്ല. ഫണ്ടമെന്റലി നോക്കിയാൽ കമ്പനി മികച്ച സാമ്പത്തിക സ്ഥിതിയിലാണുള്ളത്. വിപണിയിൽ അടുത്തിടെ അരങ്ങേറിയ കാളയോട്ടത്തിനൊപ്പം ഓഹരി വില കുതിച്ചു ഉയർന്നിരുന്നു. ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത വർദ്ധിച്ചു വരികയും വൈദ്യുതി വ്യാപാരത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാകുകയും ചെയ്യുന്നതിനാൽ ഐഇഎക്സിന് വലിയ വളർച്ചാ സാധ്യതയാണുള്ളത്.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement